അപരക്രിയ Aparakriya Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/dharmam/aparakriya Text last updated: 2026-10-01T16:54:15.063Z Collection: Sree Narayana Dharmam Source: Verses and Malayalam explanations supplied by the library editor. Chapters are published progressively as text is supplied. Language: Malayalam script. The English title is a transliteration, not a translation. Passage 1: https://anandham.online/dharmam/aparakriya#passage-1 ശ്ലോകം ശിഷ്യാ ഊചുഃ-കരുണാരസകല്ലോലമാലാന്തഃസ്ഥിതമാനസഃസംശീതിരപരാ കാചിദസ്മാകം ഭവതി പ്രഭോ! 245 അർത്ഥം കരുണാരസമാകുന്ന തിരമാലയുടെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന മനസ്സോടുകൂടിയ പ്രഭോ ഞങ്ങൾക്ക് വേറൊരു സംശയം ഉണ്ട് Passage 2: https://anandham.online/dharmam/aparakriya#passage-2 ശ്ലോകം കേനാപി ഹേതുനാ മർത്യോ മൃത്യുമാപ്നോത്യസംശയംപ്രേതസ്യ കിം വാ കർത്തവ്യമിത്യുക്ത്വാ താമപാകുരു 246 അർത്ഥം അല്ലയോകരുണാനിധേ! മനുഷ്യൻ ഏതെങ്കിലും തരത്തിൽ മരിക്കും. എന്നാൽ മരിച്ചവന് നാം ചെയ്യേണ്ട കർമ്മം എന്താണ്?.ഇതാണ് ഞങ്ങൾക്കുള്ള വേറൊരു സംശയം. അവ പരിഹരിച്ചു തന്നാലും. Passage 3: https://anandham.online/dharmam/aparakriya#passage-3 ശ്ലോകം ഗുരൂരുവാച:-നിശമ്യാനുക്രമാത് പൃച്ഛാം യുഷ്മാകമുപയോഗിനീംസമ്യക് മോദേന വക്ഷ്യാമി സംക്ഷേപാദപരക്രിയാം 247 അർത്ഥം നിങ്ങൾഅറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതുമായഅപരക്രിയയെക്കുറിച്ച് ചുരുക്കമായി പറഞ്ഞു തരാം. Passage 4: https://anandham.online/dharmam/aparakriya#passage-4 ശ്ലോകം സ്ത്രീബാലയുവവൃദ്ധാനാം മരണേ സതി തച്ഛവാൻപ്രദഹേത് പരിതഃ ശുദ്ധ്യൈ നാന്യഥാവിധിരിഷ്യതേ 248 അർത്ഥം സ്ത്രി ,ബാലൻ ,യുവാവ്, വൃദ്ധൻ ഇവർ മരിക്കുമ്പോൾ അവരുടെ മൃതശരീരത്തെ ഉടനെ ദഹിപ്പിക്കണം. അപ്പോൾ പരിശുദ്ധമായി, ഇതിന് വേറെ വിശേഷ വിധികൾ ഇല്ല. Passage 5: https://anandham.online/dharmam/aparakriya#passage-5 ശ്ലോകം ശാവാƒശൗചോ ദശാഹാനി ജ്ഞാതീനാമിഹ നിശ്ചിതഃഏകാദശേ ദിനേ കുര്യാദ്ധോമം പുണ്യാഹമേവ ച 249 അർത്ഥം ബന്ധുക്കൾ പത്ത് ദിവസം കൊണ്ട് പ്രേതസംബന്ധമായ ബലികർമ്മാദികൾ ചെയ്തതിനു ശേഷം പതിനൊന്നാം ദിവസം ഹോമവും കുളിയും പുലവീടലും നടത്തണം. Passage 6: https://anandham.online/dharmam/aparakriya#passage-6 ശ്ലോകം തദന്തേ വിധിവത് സ്നാനാത് ശുദ്ധിർജ്ജായേത തദ്ദിനേതതഃ പരം ന കർത്തവ്യഃ പ്രേതോദ്ദേശ്യാ വിധിഃ ക്വചിത് 250 അർത്ഥം പതിനൊന്നാം ദിവസത്തെ ഹോമാദികർമ്മങ്ങളും കുളിയും പുണ്യാഹവും ചെയ്താൽ പരിശുദ്ധമായി. പ്രേതത്തെ സംബന്ധിച്ചെടുത്തോളം ഇതിൽ കൂടുതലായി യാതൊന്നും ചെയ്യേണ്ട ആവശ്യമില്ല. Passage 7: https://anandham.online/dharmam/aparakriya#passage-7 ശ്ലോകം പിതുഃ പിണ്ഡപ്രദഃ പുത്രഃ പൗത്രോ വാ തദഭാവതഃതസ്യാപ്യഭാവേ സോദര്യഃ തത്പുത്രോ വാ നിയമ്യതാം 251 അർത്ഥം അച്ചൻ്റെ പിണ്ഡക്രിയകൾ പുത്രൻ ചെയ്യണം. പുത്രനില്ലങ്കിൽ പുത്രൻ്റെ പുത്രൻ ചെയ്യണം. ആ പുത്രനും ഇല്ലങ്കിൽ മരിച്ചയാളിൻ്റെ സഹോദരൻ അല്ലങ്കിൽ അയാളുടെ പുത്രൻ നിർവ്വഹിക്കണം. Passage 8: https://anandham.online/dharmam/aparakriya#passage-8 ശ്ലോകം പ്രസ്തുതാനാമസത്വേ തു ഭാഗിനേയോƒ പി സമ്മതഃയദ്വാ പിണ്ഡപ്രദാതൃത്വം ദമ്പത്യോഃ സ്യാത് പരസ്പരം 252 അർത്ഥം പുത്രൻ ,പൗത്രൻ ,സഹോദരൻ ,സഹോദരപുത്രൻ, ഇവരില്ലെങ്കിൽ സഹോദരി പുത്രൻ കർമ്മം കഴിക്കണം. അല്ലെങ്കിൽ ഭാര്യാഭർത്താക്കൻമാർ തമ്മിൽ (ഭാര്യ മരിച്ചാൽ ഭർത്താവും ഭർത്താവു മരിച്ചാൽ ഭാര്യയും) കർമ്മം കഴിക്കണം. Passage 9: https://anandham.online/dharmam/aparakriya#passage-9 ശ്ലോകം പരേതസ്യ വിധിസ്സർവോപ്യാശൗചാദിർനിരർത്ഥകഃഅജ്ഞതായഃ വിലാസഃ സ്യാദിതി യസ്യ മനഃസ്ഥിതിഃ 253 അർത്ഥം മരിച്ച ആളിനു വേണ്ടി ശൗചം ഹോമം കുളി പിണ്ഡദാനം, ശുദ്ധികർമ്മം മുതലായവ ചെയ്യുന്നത് വെറുതെയാണെന്നും അവ വെറും മൂഢത്വമാണെന്നും നിർവികൽപരമായ മനഃസ്ഥിതി ഉള്ളവന് ഈ വിധി ആവശ്യമില്ല. Passage 10: https://anandham.online/dharmam/aparakriya#passage-10 ശ്ലോകം നിർവികൽപസ്യ തസ്യായംവിധിഃ കാര്യോ ന ജാത്വപിഅനീദൃശസ്യ സർവസ്യ വിധിരേഷ നിയമ്യതേ 254 അർത്ഥം മറ്റുള്ള എല്ലാവർക്കും ഈ വിധി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. Passage 11: https://anandham.online/dharmam/aparakriya#passage-11 ശ്ലോകം സ തു തത്തത്കാലദേശാനുകൂലശ്ച നിരുഹ്യതാംപുരോഹിതനിയുക്തേന വർത്മനാ കർമ്മതൽപരൈ 255 അർത്ഥം പ്രേതവിധിയെ പുരോഹിതൻമാരുടെ നിർദ്ദേശമനുസരിച്ച് അതാതു കാലത്തിനും ദേശത്തിനും യോജിച്ച വിധം കർമ്മകുശലൻമാർ ചെയ്തു കൊള്ളട്ടെ.