ആശ്രമധർമ്മം Ashrama Dharmam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/dharmam/ashrama-dharmam Text last updated: 2026-10-01T16:54:12.128Z Collection: Sree Narayana Dharmam Source: Verses and Malayalam explanations supplied by the library editor. Chapters are published progressively as text is supplied. Language: Malayalam script. The English title is a transliteration, not a translation. Passage 1: https://anandham.online/dharmam/ashrama-dharmam#passage-1 ശ്ലോകം ശിഷ്യാ ഊചുഃ - ജ്ഞാതൃജ്ഞാനജ്ഞേയതത്ത്വനീതിവ്യാഖ്യാവിചക്ഷണാ!ആഖ്യാതം ഭവതാ യദൃദ് വാക്യം വാക്യവിശാരദ! 121 അർത്ഥം അറിഞ്ഞവനാരെന്നും, അറിവെന്തെന്നും, അറിയേണ്ടതെന്തെന്നും മറ്റും അവിടുന്നു പറഞ്ഞത് ഞങ്ങൾ സശ്രദ്ധം കേട്ടു. Passage 2: https://anandham.online/dharmam/ashrama-dharmam#passage-2 ശ്ലോകം അസ്മാഭിരവധാനേന ശ്രുതം തല്ലോകസമ്മതംഅഥാശ്രമസ്വരൂപം ച സാധു ജിജ്ഞാസ്യതേƒധുനാ 122 അർത്ഥം ഇനി ആശ്രമധർമ്മങ്ങളെപ്പറ്റി അറിയാനാഗ്രഹമുണ്ട്. അതിനാൽ അവിടുന്ന് ആശ്രമങ്ങളുടെ സാമാന്യ സ്വരൂപത്തെ ഞങ്ങൾക്ക് പറഞ്ഞുതന്നാലും. Passage 3: https://anandham.online/dharmam/ashrama-dharmam#passage-3 ശ്ലോകം ഗുരൂരുവാച:- അഥാഹം സം പ്രവക്ഷ്യാമി ജ്ഞാതവ്യാനാശ്രമാംസ്തഥാതേഷാം സാമാന്യധർമ്മാംശ്ച ക്രമശഃ ശൃണുതാസ്തികാഃ! 123 അർത്ഥം അല്ലയോ ഈശ്വരവിശ്വാസമുളള ശിഷ്യന്മാരേ, ഞാൻ പറയുന്ന ആശ്രമസ്വരൂപത്തേയും അതിൻടെ വിധികളേയും നിങ്ങൾ കേട്ടു കൊളളുക. Passage 4: https://anandham.online/dharmam/ashrama-dharmam#passage-4 ശ്ലോകം പൂർവാചാര്യാഃ ബ്രഹ്മചര്യം ഗാർഹസ്ഥ്യം തതഃപരംവാനപ്രസ്ഥം ച സംന്യാസമാശ്രമാംശ്ചതുരോ ജഗുഃ 124 അർത്ഥം ബ്രഹ്മചര്യാശ്രമം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്യാസാശ്രമം ഇങ്ങനെ ആശ്രമം നാലെന്ന് മുനിമാർ പറഞ്ഞിരിക്കുന്നു. Passage 5: https://anandham.online/dharmam/ashrama-dharmam#passage-5 ശ്ലോകം തഥാപ്യവഹിതപ്രജ്ഞാഃകാലേƒസ്മിന്നാശ്രമാസ്ത്രയഃപര്യാപ്താ ഏവമേവാസംസ്ത്രയഃ കാലേപി വൈദികേ 125 അർത്ഥം ആശ്രമം നാലാണെങ്കിലും മൂന്നെണ്ണം പ്രധാനങ്ങളാണെന്ന് അറിയണം. വേദത്തിലും മൂന്നാശ്രമങ്ങൾക്കാണു പ്രാധാന്യം കൽപ്പിച്ചിരിക്കുന്നത്. Passage 6: https://anandham.online/dharmam/ashrama-dharmam#passage-6 ശ്ലോകം തേ ബ്രഹ്മചര്യഗാർഹസ്ഥ്യസംന്യാസാ ഇതി മേ മതിഃതേഷാം സാമാന്യരൂപാണി സംക്ഷിപ്യാദൗ നിരൂപ്യതേ? 126 അർത്ഥം പ്രധാനങ്ങളായ മൂന്നാശ്രമങ്ങൾ ബ്രഹ്മചര്യാശ്രമം, ഗൃഹസ്ഥാശ്രമം, സംന്യാശ്രമം ഇവയാകുന്നു. ഇവയുടെ സാമാന്യരൂപം ചുരുക്കി പറയാം. Passage 7: https://anandham.online/dharmam/ashrama-dharmam#passage-7 ശ്ലോകം വിദ്യാരംഭാത് പരം പുംസശ്ചതുർവിംശവയോവധിബ്രഹ്മചര്യംബാലികായാഃ സ്യാത്ഷോഡശവയോવણી 127 അർത്ഥം വിദ്യാരംഭം മുതൽ 24 വയസ്സ് വരെ പുരുഷനും 16 വയസ്സ് വരെ സ്ത്രീക്കും ബ്രഹ്മചര്യാശ്രമമാകുന്നു. Passage 8: https://anandham.online/dharmam/ashrama-dharmam#passage-8 ശ്ലോകം വിഹിതബ്രഹ്മചര്യാന്തേ ഗൃഹിത്വം യദി വാഞ്ച്ഛതിഉത്സൃജേത് ബ്രഹ്മചര്യം തദന്യഥാ പരിത്യജേത് 128 അർത്ഥം ബ്രഹ്മചര്യാശ്രമാവസാനത്തിൽ ഗൃഹസ്ഥാശ്രമിയായി കഴിയുവാൻ ആഗ്രഹമുള്ളുവെങ്കിൽ ബ്രഹ്മചര്യ വൃതത്തെ ഉപേക്ഷിക്കണം. ഗൃഹസ്ഥാശ്രമം സ്വീകരിക്കുന്നില്ലെങ്കിൽ ബ്രഹ്മചര്യം ഉപേക്ഷിക്കരുത്. Passage 9: https://anandham.online/dharmam/ashrama-dharmam#passage-9 ശ്ലോകം പുരുഷോ യദിഷ്ട്ത്രിംശദ്വയോന്തം ബ്രഹ്മചര്യവാൻതഥൈവ വനിതാ ത്രിംശദയോന്തം ബ്രഹ്മചാരിണീ 129 അർത്ഥം പുരുഷനു ബ്രഹ്മചര്യാശ്രമകാലം 36 വയസ്സു വരെയാണെങ്കിൽ സ്ത്രീക്ക് 30 വയസ്സു വരെ ആയിരിക്കും. Passage 10: https://anandham.online/dharmam/ashrama-dharmam#passage-10 ശ്ലോകം അവിച്ഛിന്നബ്രഹ്മചര്യ പ്രശസ്തമതിശാലിനൗനേതൃത്വമർഹതസ്തൗ തു ജനതാപര്യവേക്ഷണേ 130 അർത്ഥം ബ്രഹ്മചര്യവ്രതശാലികളായ സ്ത്രീ പുരുഷന്മാർ ജനമദ്ധ്യത്തിൽ നേതാക്കന്മാരായി ഭവിക്കുന്നു. Passage 11: https://anandham.online/dharmam/ashrama-dharmam#passage-11 ശ്ലോകം സ്വധർമ്മം സംവിധായൈവ ഗാർഹസ്ഥ്യാദ്വിനിവർത്തയേത്സമ്പൂർണ്ണഷഷ്ടിവർഷശ്ചേത് സംന്യസേത് സ്വേച്ഛയാ തതഃ 131 അർത്ഥം ഗൃഹസ്ഥാശ്രമത്തിൽ ദൈനം ദിന ധർമ്മങ്ങൾ ചെയ്ത ശേഷം 60 വയസ്സു പൂർത്തിയായാൽ സംന്യസിക്കണം. (60 കഴിഞ്ഞാൽ സ്വമേധയായും സംന്യാസം സ്വീകരിക്കാം.) Passage 12: https://anandham.online/dharmam/ashrama-dharmam#passage-12 ശ്ലോകം അനുഷ്ഠായ ബ്രഹ്മചര്യം ഗാർഹസ്ഥ്യം ച യഥാവിധിസദാരോ യസ്ത്യജേദ്ദേഹം പ്രാജ്ഞോƒയമൃഷിരിഷ്യതേ 132 അർത്ഥം വേദോക്തപ്രകാരം ബ്രഹ്മചര്യവും ഗൃഹസ്ഥധർമ്മവും അനുഷ്ഠിച്ച് ശരീരം ഉപേക്ഷിക്കുന്നവനാണ് യഥാർത്ഥ മുനി. Passage 13: https://anandham.online/dharmam/ashrama-dharmam#passage-13 ശ്ലോകം നിഷ്കാമകർമ്മനിരതേ ജഗതഃ സേവനേ ഹി യായാ ച മോക്ഷേ വിഹായൈതേ ന യതീനാം സ്പൃഹോചിതാ 133 അർത്ഥം മഹർഷികൾക്ക് ലോകസേവനവും മോക്ഷവും മാത്രമേ ലക്ഷ്യമാകൂ. ധർമ്മാർത്ഥകാമപരങ്ങളായ ആഗ്രഹങ്ങൾ യതികൾക്കു വേണ്ടതല്ല. Passage 14: https://anandham.online/dharmam/ashrama-dharmam#passage-14 ശ്ലോകം കർമ്മബന്ധവിനിർമ്മുക്തൈ നാസ്ത്യുപായോ മഹത്തരഃതദേകാന്തസുഖാപേക്ഷി കർമ്മ നിഷ്കാമമാചരേത് 134 അർത്ഥം കുടുംബബന്ധങ്ങളിൽ നിന്നുമുള്ള വിമോചനത്തിനു നിഷ്കാമകർമ്മമാണ് പ്രധാന ഉപായം. ഇതല്ലാതെ മറ്റൊരു മാർഗ്ഗമില്ല. Passage 15: https://anandham.online/dharmam/ashrama-dharmam#passage-15 ശ്ലോകം ബഹുധാപി വിഭക്തം തത് സാധുമാനവജീവിതംതത്തദാശ്രമ സംബന്ധാ വിധയോ വിവിധാ അപി 135 അർത്ഥം മനുഷ്യജീവിതം പലവിധത്തിൽ വിഭജിച്ചാലും അത് ആശ്രമവേദികളുമായാണ് പ്രധാനമായും വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നത്. Passage 16: https://anandham.online/dharmam/ashrama-dharmam#passage-16 ശ്ലോകം ദിവാകൃതം തമിസ്രായാം മാസേഷ്വഷ്ടസു യത്കൃതംവൃഷ്ടാവപി സുഖായൈകൃതം ബാല്യേ തു യൗവനേ 136 അർത്ഥം പകലത്തെ പരിശ്രമം രാത്രിയിലെ സുഖം തരുന്നതുപോലെ ബാല്യത്തിലെ പരിശ്രമം യൗവനത്തിൽ ഫലിക്കുന്നു. Passage 17: https://anandham.online/dharmam/ashrama-dharmam#passage-17 ശ്ലോകം താരുണ്യേ വിഹിതം യത്തദ് വാർദ്ധക്യേ ച സുഖാപ്തയേആമൃതേരഖിലാ വൃത്തിഃ സ്യാദുത്തരസുഖായ ച 137 അർത്ഥം യൗവനത്തിലെ പ്രവൃത്തി വാർദ്ധക്യത്തിൽ സുഖപ്പെടുന്നതിനു കാരണമാകുന്നു. സ്വന്തം ജീവിതത്തിലെ പ്രവൃത്തികൾ മരണാനന്തരജീവിതത്തിലും ഫലിക്കുന്നു. Passage 18: https://anandham.online/dharmam/ashrama-dharmam#passage-18 ശ്ലോകം യഥാവശ്രമവിധീൻ സമനുഷ്ഠിതവാൻ പുമാൻസോയമേവേതി വിജ്ഞേയോ ലോകതത്ത്വാർത്ഥവേദിഭിഃ 138 അർത്ഥം വേദോക്തപ്രകാരമുള്ള ആശ്രമവിധികളെ അനുഷ്ഠിക്കുന്നവനെയാണ് യോഗികളും തത്വദർശികളും ‘പുമാൻ’ എന്ന് വിലയിരുത്തുന്നത്.