ബാലോപചരണം Balopacharanam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/dharmam/balopacharanam Text last updated: 2026-10-01T16:54:10.762Z Collection: Sree Narayana Dharmam Source: Verses and Malayalam explanations supplied by the library editor. Chapters are published progressively as text is supplied. Language: Malayalam script. The English title is a transliteration, not a translation. Passage 1: https://anandham.online/dharmam/balopacharanam#passage-1 ശ്ലോകം സൗശീല്യാചാരസമ്പന്നാ നിരോഗാ കരുണാവതീപ്രസാദവിനയോപേതാ യോഷിജ്ജാതമുപാചരേത് 112 അർത്ഥം നല്ല സ്വഭാവമുളളവളും രോഗമില്ലാത്തവളും വിനയാദി സത്ഗുണവതിയുമായ സ്ത്രീ വേണം ശിശുവിനെ വളർത്തേണ്ടത്. Passage 2: https://anandham.online/dharmam/balopacharanam#passage-2 ശ്ലോകം വിശുദ്ധമൃദുവസ്ത്രേണ സ്വാസ്തീർണ്ണേശയനേ ശിശുംശായയേത് പരിതഃശുദ്ധദ്രവ്യരമ്യേ ഗൃഹോദരേ 113 അർത്ഥം ചുറ്റും പരിശുദ്ധപദാർദ്ധങ്ങൾ നിറഞ്ഞ വീട്ടിനുളളിൽ വൃത്തിയും നേർമ്മയുംഉളള വസ്ത്രം വിരിച്ച കിടക്കയിൽ ശിശുവിനെ കിടത്തണം Passage 3: https://anandham.online/dharmam/balopacharanam#passage-3 ശ്ലോകം അനാശ്യാസം വചോദ്രവ്യമമംഗലനിവേദനംഅവമാനനമാടോപം ന ബാലസ്യ പ്രകാശയേത് 114 അർത്ഥം കുഞ്ഞിനോടു ചീത്തവാക്ക് പറയുകയോ, ചീത്ത വിചാരം ഉളവാക്കുകയോ, അഭിമാനമില്ലാത്ത പ്രവൃത്തികൾ അവരുടെ മുമ്പിൽ വെച്ച് ചെയ്യുകയോ അരുത് Passage 4: https://anandham.online/dharmam/balopacharanam#passage-4 ശ്ലോകം ആപഞ്ചമാബ്ദം ധാത്ര്യൈവ ലാലനാചോദനാദിഭിഃഉപാഖ്യാനേന മഹതാം പ്രതിച്ഛന്ദാവലോകതഃ 115 വ്യക്താക്ഷരേണ വചസാ ശുദ്ധവാസോവിഭൂഷണൈഃ ഭോജ്യേന ശുചിനാ ബാലോ വർദ്ധനീയഃ പ്രയത്നതഃ 116 അർത്ഥം വളർത്തമ്മ പ്രയാസപ്പെട്ടെങ്കിലും ശിശുവിനെ അഞ്ചു വയസ്സ് വരെ നല്ല ചിത്രങ്ങൾ കാണിച്ചും ലാളിച്ചും നല്ല നിർദ്ദേശങ്ങൾ കൊടുത്തും മഹാന്മാരുടെ കഥകൾ കേൾപ്പിച്ചും നല്ല ആഹാരം കൊടുത്തും നല്ല വാക്കുകൾ പറഞ്ഞും പറയിച്ചും നല്ല വസ്ത്രങ്ങളും അലങ്കാരങ്ങളും അണിയിച്ചും വളർത്തേണ്ടതാണു.