ബ്രഹ്മചര്യം Brahmacharyam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/dharmam/brahmacharyam Text last updated: 2026-10-01T16:54:12.849Z Collection: Sree Narayana Dharmam Source: Verses and Malayalam explanations supplied by the library editor. Chapters are published progressively as text is supplied. Language: Malayalam script. The English title is a transliteration, not a translation. Passage 1: https://anandham.online/dharmam/brahmacharyam#passage-1 ശ്ലോകം ശിഷ്യ ഊചുഃ -ആശ്രമാണാം തു സാമാന്യസ്വരൂപം ഗുരുണാ ക്രമാത്ഉപദിഷ്ടം നിശമ്യൈവ സന്തുഷ്യാമോ യതീശ്വര ! 139 അർത്ഥം അല്ലയോ മുനിശ്രേഷ്ഠ ! അങ്ങു ബ്രഹ്മചര്യാദി ആശ്രമങ്ങളുടെ സാമാന്യ സ്വരൂപത്തെക്കുറിച്ച് പറഞ്ഞതുകേട്ട് ഞങ്ങള്‍ സന്തുഷ്ടന്‍മാരായിത്തീര്‍ന്നിരിക്കുന്നു. Passage 2: https://anandham.online/dharmam/brahmacharyam#passage-2 ശ്ലോകം തഥാപി തേഷാം പ്രത്യേകം വിശേഷാനപി തത്ത്വതഃശുശ്രൂഷാ നഃ പ്രസാദേന തത് പ്രകാശ്യാനുശാധി നഃ 140 അർത്ഥം ആശ്രമ ധര്‍മ്മങ്ങളുടെ സാമാന്യസ്വരൂപം ഉപദിഷ്ടമായെങ്കിലും പ്രത്യേകം അവയുടെ വിശേഷധര്‍മ്മങ്ങളേയും അറിവാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്. അതുകൂടി ഉപദേശിച്ച് ഞങ്ങളെ അനുഗ്രഹിക്കണം. Passage 3: https://anandham.online/dharmam/brahmacharyam#passage-3 ശ്ലോകം ഗുരൂരുവാച:- ശൃണുത പ്രീതിസമ്പന്നാ ബ്രഹ്മചര്യവ്രതം ശിവംആശ്രമാണാം പ്രധാനത്വാത് പ്രഥമം തന്നിഗദ്യതേ 141 അർത്ഥം അല്ലയോ സന്തുഷ്ടരായ ശിഷ്യന്‍മാരേ, ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം ഈ നാലാശ്രമങ്ങളില്‍ വച്ച് ബ്രഹ്മചര്യം പ്രധാനമാകയാല്‍ അതിനെക്കുറിച്ച് ആദ്യമായ് പറയാം; കേട്ടാലും. Passage 4: https://anandham.online/dharmam/brahmacharyam#passage-4 ശ്ലോകം ഗര്‍ഭേ വിരൂഢമാത്രസ്യ ബ്രഹ്മചര്യം ഭവേച്ഛിശോഃതദര്‍ത്ഥം ബ്രഹ്മചര്യേണ വര്‍ത്തേത ജനനീ തദാ 142 അർത്ഥം മാതാവിന്‍റെ ഗര്‍ഭത്തില്‍ ശിശു ജാതമാകുന്നതു മുതല്‍ ആ കുഞ്ഞിന് ബ്രഹ്മചര്യവ്രതമുണ്ടായിരിക്കണം. അതിലേയ്ക്കായ് ഗര്‍ഭകാലത്ത് മാതാവ് ബ്രഹ്മചര്യം അനുഷ്ഠിക്കണം. Passage 5: https://anandham.online/dharmam/brahmacharyam#passage-5 ശ്ലോകം ശിശോര്‍ഗുരുകുലപ്രാപ്തിപര്യന്തം പരിചാരികാപിതരാവപി തസ്യൈതാം സ്മേരുര്‍ ബ്രഹ്മചാരിതാം 143 അർത്ഥം ശിശുവിനെ ഗുരുകുലത്തില്‍ എത്തിക്കുന്നതുവരെ മാതാപിതാക്കന്‍മാരും, ശുശ്രൂഷിക്കുന്നവരും, കുട്ടിയുടെ ബ്രഹ്മചര്യാവ്രതത്തില്‍ ബദ്ധശ്രദ്ധരായിരിക്കണം. മാതാപിതാക്കളും ബ്രഹ്മചര്യം അനുഷ്ഠിക്കണം. Passage 6: https://anandham.online/dharmam/brahmacharyam#passage-6 ശ്ലോകം ആപഞ്ചമാബ്ദം പ്രേമ്ണൈവശിശും ദേവമിവാചരേത്താവത് തദ്ബുദ്ധിസംസ്കാരം കുര്‍വീത ജനനീ സ്വയം 144 അർത്ഥം അഞ്ചാമത്തെ വയസ്സുവരെ ശിശുവിനെ സ്നേഹത്തോടുകൂടി ദേവനെപ്പോലെ ആചരിക്കണം. പരിചരണത്തിലും ബുദ്ധിസംസ്കാരത്തിലും മാതാവുതന്നെ സ്വയം ചുമതലയോടുകൂടി പ്രവര്‍ത്തിക്കണം. Passage 7: https://anandham.online/dharmam/brahmacharyam#passage-7 ശ്ലോകം പിതരൗപുത്രസംഭൂതിമാകാംക്ഷന്തൗ നിജാത്മജംഅക്ഷരാരംഭണാദുര്‍ദ്ധ്വം വാസയേതാം ഗുരോഃ കുലേ 145 അർത്ഥം ശിശുവിന്‍റെ സകലവിധ ഐശ്വര്യങ്ങളേയും ആഗ്രഹിക്കുന്ന മാതാപിതാക്കന്‍മാര്‍ എഴുത്തിനുരുത്തിക്കഴിഞ്ഞാല്‍ സമര്‍ത്ഥനായ ഗുരുവിന്‍റെ കൂടെ ശിശുവിനെ താമസിപ്പിക്കണം. Passage 8: https://anandham.online/dharmam/brahmacharyam#passage-8 ശ്ലോകം ആകാംക്ഷന്‍ ജീവിതോത്കര്‍ഷം വര്‍ണ്ണീഗുരുകുലേ വസേത്നിര്‍ണ്ണീതകാലപര്യന്തം ഗുര്‍വാജ്ഞാം പരിപാലയന്‍ 146 അർത്ഥം ജീവിതത്തില്‍ ഉല്‍ക്കര്‍ഷം ആഗ്രഹിക്കുന്ന ശിഷ്യന്‍ ഗുരുവിന്‍റെ എല്ലാ ആജ്ഞകളേയും അനുശാസനകളേയും പാലിച്ച് നിശ്ചയിച്ചിരിക്കുന്ന കാലം മുഴുവന്‍ ഗുരുവിനോടുകൂടെ താമസിക്കണം. Passage 9: https://anandham.online/dharmam/brahmacharyam#passage-9 ശ്ലോകം വര്‍ണ്ണിനഃ പിതരൗ നിസ്സ്വൗ യദി ദേശസഭാ സ്വയംബ്രഹ്മചര്യവ്രതം സമൃഗവശ്യം തസ്യ നിര്‍വഹേത് 147 അർത്ഥം വിദ്യാഭ്യാസം നടത്തുവാൻ കഴിവില്ലാത്ത അച്ഛനും അമ്മയും ആയാൽ, ദേശസഭ തന്നെ അവന്റെ വിദ്യാഭ്യാസവ്യവസ്ഥ ഏറ്റെടുത്ത് നടത്തണം. Passage 10: https://anandham.online/dharmam/brahmacharyam#passage-10 ശ്ലോകം വസന്‍ ഗുരുകുലേ വര്‍ണ്ണീ ഗന്തുകാമോ നിജാലയംസാചാര്യോ നിയതേ കാലേ ഗച്ഛേത് ഗുരുപരായണഃ 148 അർത്ഥം ഗുരുകുലത്തിൽ താമസിക്കുന്ന ശിഷ്യന് വീട്ടിൽ എത്തണമെങ്കിൽ, ഗുരു അനുവദിക്കുന്ന സമയത്ത് ഗുരുവിനോടുകൂടെ മാത്രമേ പോകാവൂ. Passage 11: https://anandham.online/dharmam/brahmacharyam#passage-11 ശ്ലോകം ശിക്ഷയേച്ഛിഷ്യമാചാര്യശ്ശൗചമാദൗ വിശേഷതഃതഥാ ഗുരുകുലാചാരാൻ സർവാനപി ശുഭോത്തരാൻ. 149 അർത്ഥം ഗുരു ശിഷ്യനെ ശുചിത്വം ഉൾപ്പെടെയുള്ള സർവ ആചാരങ്ങളും ആദ്യം പഠിപ്പിക്കണം. Passage 12: https://anandham.online/dharmam/brahmacharyam#passage-12 ശ്ലോകം ആചാരമാചരേന്നിത്യം മുപാസീത യഥാവിധിദ്വേ സന്ധ്യേവീതതന്ദ്രീകം ബ്രഹ്മചാരീയതേന്ദ്രിയഃ 150 അർത്ഥം ജിതേന്ദ്രിയനായ ബ്രഹ്മചാരി ഗുരുവിൽ നിന്നും അഭ്യസിച്ച ആചാരങ്ങളെ ദിവസവും, കാലത്തും വൈകുന്നേരവും, മടി കൂടാതെ അനുഷ്ഠിക്കണം. Passage 13: https://anandham.online/dharmam/brahmacharyam#passage-13 ശ്ലോകം ഉപക്രാന്ത്യുപസംഹൃത്യോഃ പാഠസ്യാചാര്യമാദരാത്ശിഷ്യോ ƒ ഭിവാദയേദേവ വിനീതോ വിധി പൂർവ്വകം 151 അർത്ഥം പാഠം ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ശിഷ്യൻ വിനയത്തോടെ ഗുരുവിനെ വണങ്ങണം. Passage 14: https://anandham.online/dharmam/brahmacharyam#passage-14 ശ്ലോകം ഗുരോസ്സകാശാന്നിയതമിഹാമുത്രശുഭാവഹാഃഅദ്ധ്യേതവ്യാസ്സമാ വിദ്യാസ്തത്ത്വജ്ഞാനായ ധീമതാ 152 അർത്ഥം ഇഹത്തിലും പരത്തിലും ശുഭകരമായ വിദ്യകൾ ശിഷ്യൻ ഗുരുവിൽ നിന്നും അഭ്യസിക്കണം. Passage 15: https://anandham.online/dharmam/brahmacharyam#passage-15 ശ്ലോകം ശ്രദ്ധാവാൻ ബ്രഹ്മചാരീ തു പ്രസ്തുതം ധർമ്മപഞ്ചകംഅനുസ്മരേച്ചാനുതിഷ്ഠേത് തഥാ തത് ശുദ്ധി പഞ്ചകം 153 അർത്ഥം ശിഷ്യൻ ധർമ്മപഞ്ചകവും ശുദ്ധിപഞ്ചകവും അനുഷ്ഠിക്കണം. (വാക്യത്തിലെ ഉദ്ധരണി, ഉള്ളടക്കം, ക്രമം ഒന്നും മാറ്റിയിട്ടില്ല.) Passage 16: https://anandham.online/dharmam/brahmacharyam#passage-16 ശ്ലോകം ബലാദാവർജ്ജകാർത്ഥേഷു ചലച്ചേതോനിരോധയേത്വിനാ തന്നിഗ്രഹം കാഷ്ഠാം പുരുഷോനാധിഗച്ഛതി 154 അർത്ഥം നിന്ദിതങ്ങളായ കാര്യങ്ങളിൽ മനസ്സ് ചാടുകയാണെങ്കിൽ അതിനെ നിരോധിക്കാതെ ഒരിക്കലും പുരുഷൻ ഉന്നതനാകും. Passage 17: https://anandham.online/dharmam/brahmacharyam#passage-17 ശ്ലോകം ഇന്ദ്രിയാണാമേകതമം യദ്യന്യത പ്രവർത്തതേപ്രജ്ഞാപി തേന നിർഗ്ഗത്യ വ്രതഭംഗായ കൽപതേ 155 അർത്ഥം ഒരു ഇന്ദ്രിയം ചൊറിയുമ്പോൾ ബുദ്ധിയും അവനോടുകൂടി ചൊറിയുന്നു. അതുവഴി വ്രതഭംഗം സംഭവിക്കുന്നു. Passage 18: https://anandham.online/dharmam/brahmacharyam#passage-18 ശ്ലോകം തദിന്ദ്രിയാണി സമയേ ബദ്ധിമാനുപരോധയേത്ഇന്ദിയോപരമസ്സത്യം, തപോവർത്മനി സംശ്രയഃ 156 അർത്ഥം തപസ്സിൽ ഏറ്റവും ശ്രേഷ്ഠം ഇന്ദ്രിയനിഗ്രഹമാണ്. അതുകൊണ്ട് ബുദ്ധിമാനായ ശിഷ്യൻ യഥാകാലം ഇന്ദ്രിയങ്ങളെ നിയന്ത്രിക്കണം. Passage 19: https://anandham.online/dharmam/brahmacharyam#passage-19 ശ്ലോകം നിഷ്കാസയേത് ഗുരുകുലാത് ദുർവിനീതമനാശ്രവംബ്രഹ്മചാരിണമന്യേഷാം ദുസ്സംസർഗ്ഗനിവൃത്തയേ 157 അർത്ഥം ദുർവിനീതനായ ബ്രഹ്മചാരിയെ ആശ്രമത്തിൽ നിന്ന് നീക്കണം, മറ്റുള്ളവർക്ക് ദുർസംസ്കാരമുണ്ടാകാതിരിക്കാനായി. Passage 20: https://anandham.online/dharmam/brahmacharyam#passage-20 ശ്ലോകം അവിശേഷേണ പിതരാവാചാര്യശ്ച കൃപാ ബലാത്പോഷേ ƒ ധികാരിണസ്തസ്യ സ്ഥൂലസൂക്ഷ്മശരീരയോഃ 158 അർത്ഥം ബ്രഹ്മചാരിയുടെ സ്ഥൂലവും സൂക്ഷ്മവുമായ ശരീരസംരക്ഷണത്തിന്റെ ഉത്തരവാദിത്വം മാതാപിതാക്കളും ഗുരുവും ഒരുപോലെ വഹിക്കണം. Passage 21: https://anandham.online/dharmam/brahmacharyam#passage-21 ശ്ലോകം വദേത് സത്യം ചരേദ്ധര്‍മ്മം സ്വാദ്ധ്യായം നിത്യമാചരേത്കുശലാത് സത്യധര്‍മ്മാഭ്യാം ന പ്രമാദ്യേ ദ്വിഭൂതയേ 159 അർത്ഥം സത്യം പറയുകയും ധര്‍മ്മം ചെയ്യുകയും വേദപാരായണം എന്നും ചെയ്യുകയും വേണം. ധനത്തിനുവേണ്ടി സത്യധര്‍മ്മം വിട്ടുകൊടുക്കരുത്. Passage 22: https://anandham.online/dharmam/brahmacharyam#passage-22 ശ്ലോകം ദൈവപൈതൃകകര്‍മ്മാണി ന പ്രമാദേന ലംഘയേത്സദാചാര്യപിത്യതിഥീനനുവര്‍ത്തേത ദൈവവത് 160 അർത്ഥം ദൈവകാര്യങ്ങളും പിതൃകർമങ്ങളും വിട്ടുകളയരുത്. ഗുരുവിനെയും പിതാവിനെയും അതിഥികളെയും ദൈവമായി ആചരിക്കണം. Passage 23: https://anandham.online/dharmam/brahmacharyam#passage-23 ശ്ലോകം സതാമാചാരോപദേശൗഗൃഹ്ണീയാത് പുണ്യകര്‍മ്മവത്ബ്രഹ്മചര്യം തപോ നൂനം വിദ്യാഭ്യാസായ കല്‍പതേ 161 അർത്ഥം മഹാന്‍മാരുടെ ആചാരോപദേശങ്ങളെ ഗ്രഹിക്കണം. ബ്രഹ്മചര്യവ്രതത്തോടുകൂടി അഭ്യസിച്ച വിദ്യകൾ ഭാവിയിൽ ശുഭഫലം നൽകും. Passage 24: https://anandham.online/dharmam/brahmacharyam#passage-24 ശ്ലോകം മിതനിദ്രാ മിതാഹാരോ മിതവസ്ത്രപരിഗ്രഹമിതഭാഷണമേകൈകം ഭൂഷണം ബ്രഹ്മചാരിണഃ 162 അർത്ഥം ബ്രഹ്മചാരി മിതമായി ഉറങ്ങുകയും ഭക്ഷിക്കുകയും വസ്ത്രം ധരിക്കുകയും സംസാരിക്കുകയും വേണം. Passage 25: https://anandham.online/dharmam/brahmacharyam#passage-25 ശ്ലോകം ദ്യൂതം പൈശൂന്യമനൃതമപവാദവചസ്തഥാകാമക്രോധാവഥാലസ്യമസൂയാം ച പരിത്യജേത്. 163 അർത്ഥം ചൂതുകളി, ചതി, അസത്യം, അപവാദം, കാമം, കോപം, മടി, അസൂയ— ഇവയെല്ലാം ഉപേക്ഷിക്കണം. Passage 26: https://anandham.online/dharmam/brahmacharyam#passage-26 ശ്ലോകം ഉഷസ്യേവ സമുത്ഥായ സ്നാത്വാ ദേവമനുസ്മരന്‍പ്രാതസ്സന്ധ്യാമുപാസ്യാന്തേ സ്വാദ്ധ്യായനിരതോ ഭവേത് 164 അർത്ഥം ബ്രഹ്മചാരി പുലർച്ചെ എഴുന്നേറ്റ് കുളിച്ചശേഷം ദേവസ്മരണയോടെ പ്രാതസ്സന്ധ്യ ചെയ്തുശേഷം വേദപഠനം നടത്തണം. Passage 27: https://anandham.online/dharmam/brahmacharyam#passage-27 ശ്ലോകം ഏവം വര്‍ണ്ണീ സായമപി വിദധീത വിധിക്രമംനിരിക്ഷേത ശ്രദ്ധധാനഃപാഠകാലേ ഗുരോര്‍മ്മുഖം 165 അർത്ഥം വൈകുന്നേരവും ഇതേ ക്രമത്തിൽ അനുഷ്ഠാനവും നടത്തണം. പഠനസമയത്ത് ഗുരുവിനെ നോക്കി ശ്രദ്ദയോടെ കേട്ടിരിക്കണം. Passage 28: https://anandham.online/dharmam/brahmacharyam#passage-28 ശ്ലോകം തപസ്യാ ഫലിതാ ഭൂയാദവശ്യം ബ്രഹ്മചാരിണഃവരിവസ്യാ പ്രസന്നാ ചേത് പിതൃമാതൃഗുരുത്രയീ 166 അർത്ഥം പിതാവ്, മാതാവ്, ഗുരു എന്നിവരൊക്കെ സന്തുഷ്ടരായാൽ ബ്രഹ്മചരിയുടെ തപസ്സിന് ഉറപ്പായും ഫലം ലഭിക്കും. Passage 29: https://anandham.online/dharmam/brahmacharyam#passage-29 ശ്ലോകം നിയതബ്രഹ്മചര്യാന്തേ ന ഗാര്‍ഹസ്ഥ്യം യദീഹതേആജീവമോചനം വര്‍ണ്ണീ സുഖം ഗുരുകുലേ വസേത് 167 അർത്ഥം ഗൃഹസ്ഥാശ്രമത്തെ ആഗ്രഹിക്കാത്തവർ ജീവിതാവസാനം വരെ ഗുരുവിനോടുകൂടെ ആശ്രമത്തിൽതന്നെ താമസിക്കാം. Passage 30: https://anandham.online/dharmam/brahmacharyam#passage-30 ശ്ലോകം അനവാപ്യ ഗുരോര്‍മ്മാത്യ പിതൃശ്ചാനുമതിം പുമാന്‍യദ്യുദ്വഹേദ്‌യഥാകാമം ധര്‍മ്മാത് സ പ്രച്യുതോഭവേത് 168 അർത്ഥം ഗുരുവിന്റെയും മാതാവിന്റെയും പിതാവിന്റെയും അനുമതി കൂടാതെ വിവാഹം കഴിക്കുന്നവർ ധർമ്മത്തിൽനിന്നു താഴ്ത്തപ്പെടുന്നു. Passage 31: https://anandham.online/dharmam/brahmacharyam#passage-31 ശ്ലോകം ശിഷ്യ ഊചുഃ -ആഖ്യാതോ ഭവതോ ധര്‍മ്മോ വിശേഷാത് ബ്രഹ്മചാരിണഃആദിതോ യഃ ശ്രുതോ{സ്മാഭിസ്സര്‍വലോകോപകാരകഃ 169 അർത്ഥം എല്ലാവര്‍ക്കും ഉപകാരപ്രദമായ ബ്രഹ്മചരിയുടെ ധര്‍മ്മത്തെ അങ്ങ് പ്രതിപാദിച്ചു. അത് കേട്ട ഞങ്ങള്‍ സന്തോഷിതരായിരിക്കുന്നു.