ശ്ലോകം
തത്രൈകാന്തേ സുഖാസീനശ്ചുതച്ഛായോ പരഞ്ജിതേ
ആശ്രമേ ധർമ്മമർമ്മജ്ഞോ നീതിവൈജ്ഞാനികോ വിഭുഃ 11
സർവതന്ത്രസ്വാതന്ത്രശ്ച ബ്രഹ്മനിർല്ലീനമാനസഃ
ലോകക്ഷേമപരോ നിത്യം ഭാതി നാരായണോ ഗുരുഃ 12
അർത്ഥം
തേൻമാവുകളുടെ തണലിൽ നിർമ്മിച്ചിരിക്കുന്ന ആശ്രമത്തിൽ, സാധുജനരക്ഷണത്തിൽ തൽപരനും സർവ്വ ശാസ്ത്ര പാരംഗതനും പരമാത്മാവിൽ ഏകാഗ്ര ചിത്തനും നീതിജ്ഞനും ധർമ്മജ്ഞനുമായ ശ്രീനാരായണ ഗുരുദേവൻ സദാ ശോഭിക്കുന്നു.
ശ്ലോകം
തം മഹാന്തമുപാഗമ്യ ധർമ്മാവേക്ഷണ തത്പരാഃ
ബോധാനന്ദമുഖാശ്ശിഷ്യാഃ പ്രണിപത്യാന്വയുഞ്ജത 13
അർത്ഥം
ധർമ്മത്തെ അറിയുവാൻ ആഗ്രഹമുള്ള ശ്രീ ബോധാനന്ദ സ്വാമി തുടങ്ങിയ ശിഷ്യൻമാർ ആ മഹാത്മാവായ ഗുരുവിനെ കണ്ടു നമസ്കരിച്ചിട്ട് ഇപ്രകാരം ചോദിച്ചു.