ഗാർഹസ്ഥ്യ ധർമ്മം Garhasthya Dharmam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/dharmam/garhasthya-dharmam Text last updated: 2026-10-01T16:54:13.550Z Collection: Sree Narayana Dharmam Source: Verses and Malayalam explanations supplied by the library editor. Chapters are published progressively as text is supplied. Language: Malayalam script. The English title is a transliteration, not a translation. Passage 1: https://anandham.online/dharmam/garhasthya-dharmam#passage-1 ശ്ലോകം അഥാതഃ കരുണാമൂർത്തേ!ഗ്യഹിണോപി വിശേഷതഃ ധർമ്മാൻ സവിസ്തരം ബ്രൂഹിനിത്യയ്കല്യാണഹേതുകാൻ 170 അർത്ഥം ഗ്യഹസ്ഥാശ്രമികൾ അനുഷ്ഠിക്കേണ്ടതായ ഐശ്വര്യ പൂർണ്ണങ്ങളായ ധർമ്മങ്ങളെക്കുറിച്ചു വിസ്തരിച്ചു പറഞ്ഞു തന്നാലും Passage 2: https://anandham.online/dharmam/garhasthya-dharmam#passage-2 ശ്ലോകം ഗുരൂരുവാച:- ശൃണു താതഃ പരം വച്മി ഗൃഹസ്ഥസ്യവിധിക്രമംത്രിവർഗ്ഗനിലയം സാക്ഷാത്മുക്തിദ്വാരമപാവൃതം 171 അർത്ഥം അല്ലയോ ശിഷ്യൻമാരേ! ധർമ്മം, അർത്ഥം, കാമം ഇവയ്ക്കു ഇരിപ്പിടവും മോക്ഷത്തെ നൽകുന്നതുമായ ഗൃഹസ്ഥാശ്രമധർമ്മത്തെക്കുറിച്ച് വിസ്തരിച്ചു പറഞ്ഞുതരാം. നിങ്ങൾ സശ്രദ്ധം കേട്ടാലും. Passage 3: https://anandham.online/dharmam/garhasthya-dharmam#passage-3 ശ്ലോകം വേദാനധീത്യ! നിഖിലാംസ്തത്തദാചാര്യ കൽപിതാൻപിത്രോർഗുരോശ്ചാനുമത്യാ സ്നാതഃ സാധു ഗൃഹീഭവേത് 172 അർത്ഥം ആചാര്യൻമാരാൽ ഉപദേശിച്ച എല്ലാ അറിവുകളേയും പഠിച്ചതിനു ശേഷം മാതാപിതാക്കൻമാരുടേയും ഗുരുവിന്റേയും ആജ്ഞയനുസരിച്ച് ശുദ്ധനായി ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കണം. Passage 4: https://anandham.online/dharmam/garhasthya-dharmam#passage-4 ശ്ലോകം ഉത്തമാഭിജനാം ധർമ്മ്യാം സുശീലാം ലക്ഷണാന്വിതാംപ്രസന്നാം വരയേത് കന്യാംഗുരുമാതൃപിതൃപ്രിയാം 173 അർത്ഥം നല്ല കുലത്തിൽ ജനിച്ചവളും ശീലാവതിയും ഉത്തമ ലക്ഷണമുള്ളവളും സന്തോഷവതിയും മാതാവിനും പിതാവിനും ഗുരുവിനും ഇഷ്ടപ്പെട്ടവളുമായ ഒരു കന്യകയെ വിവാഹം കഴിക്കണം. Passage 5: https://anandham.online/dharmam/garhasthya-dharmam#passage-5 ശ്ലോകം തയാ ദയിതയാ ധർമ്മമാചരേന്നിയതേന്ദ്രിയഃധർമ്മായ ജീവനം നൂനം പ്രജായൈ ച ഗൃഹവ്രതം 174 അർത്ഥം ഭാര്യാ സഹിതനായ ഗ്യഹസ്ഥാശ്രമി സൽപുത്രനും ധർമ്മത്തിനും വേണ്ടി പ്രിയയോടു കൂടി ധർമ്മങ്ങളെ നിലനിർത്തി പ്രവർത്തിക്കണം. Passage 6: https://anandham.online/dharmam/garhasthya-dharmam#passage-6 ശ്ലോകം ദാനായ ധനസമ്പത്തിർ ഗാർഹസ്ഥ്യേ വിഹിതാ ഹിതാഅതിഥ്യ ƒഗതി ഭൈക്ഷാർത്ഥം പചേന്നൈവാത്മകാരണാത് 175 അർത്ഥം ഗ്യഹസ്ഥാശ്രമകാലത്തിലെ ധനസമ്പാദനം ദാനധർമ്മാദികൾക്കു ചെലവാക്കണം. ദേവൻമാർക്കു നിവേദ്യവും അതിഥി, അഗതി, ഭിക്ഷു ഇവർക്കു ആഹാരവും യഥാവിധി നൽകണം. ഇതാണ് ഗ്യഹസ്ഥാശ്രമത്തിന് അലങ്കാരമായിട്ടുള്ളത്. Passage 7: https://anandham.online/dharmam/garhasthya-dharmam#passage-7 ശ്ലോകം പ്രണയഃ സർവ ഭൂതേഷു കരുണാമസൃണാമതിഃസമത്വം സർവഭാവേഷു ഭാവേയുർഗ്യഹിണോ ഗുണാഃ 176 അർത്ഥം ലോകത്തുള്ള എല്ലാ പ്രാണി കളിലുമുള്ള ദയ, സമത്വം മുതലായ ഗുണാ ങ്ങൾ ഗ്യഹസ്ഥാശ്രമിക്ക് ഉണ്ടായിരിക്കണ്ടതാകുന്നു. Passage 8: https://anandham.online/dharmam/garhasthya-dharmam#passage-8 ശ്ലോകം യതീ വർണ്ണീചാതിഥിശ്ച പക്വാന്നസ്വാമിനോ മതാഃയതി ഹസ്തേ ജലം ദത്വാ ഭൈക്ഷ്യം ദദ്യാത്തതോ ജലം 177 അർത്ഥം സംന്യാസിയും ബ്രഹ്മചാരിയും അതിഥിയും, അതിഥി സൽക്കാരത്തിനു യോജിച്ചവരാകുന്നു. ഇവർക്ക് ഭക്ഷണം കൊടുക്കണം. ഇവർക്ക് കൈയിൽ ജലം ഒഴിച്ചതിനു ശേഷം ഭിക്ഷ കൊടുക്കുകയും വീണ്ടും ജലമൊഴിക്കുകയും ചെയ്യണം. യതിക്കു കൈ കൈഴുകാൻ വെള്ളം കൊടുത്തിട്ട് ആഹാരം കൊടുക്കണം. അതു കഴിഞ്ഞു വീണ്ടും വെള്ളം കൊടുക്കണം. Passage 9: https://anandham.online/dharmam/garhasthya-dharmam#passage-9 ശ്ലോകം ഉദ്വാഹാർത്ഥം ഗുരുകുലാന്നിർദ്ധാര്യേതാം വധൂവരൗതത്കർമ്മ തത്ര കാര്യം വാ ജാനതാദേവതാലയേ 178 അർത്ഥം വിവാഹത്തിനായി സ്ത്രീപുരുഷൻമാർ ഗുരുകുലത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെടണം. വിവാഹം ഗുരുകുലത്തിൽ വച്ചോ നടത്തണം. Passage 10: https://anandham.online/dharmam/garhasthya-dharmam#passage-10 ശ്ലോകം വരസ്യ പിതരൗ വധ്വാഃ പിതരൗ സഹപാഠിനൗവധൂവരജ്ഞാതിയുഗ്മമാചാര്യശ്ച പുരോഹിതഃ 179 ദശ സന്നിദധീരംസ്തേ പാണിപീഡനകർമ്മണി നാതോ ന്യൂനാസ്തു യുജ്യേരൻ ലോകസംഗ്രഹകാരണാത് 180 അർത്ഥം വധൂവരൻമാരുടെ അച്ഛൻ, അമ്മ, രണ്ടു സഹപാഠികൾ, രണ്ടു ബന്ധുക്കൾ, ഗുരു, പുരോഹിതൻ ഇങ്ങനെ പത്തു പേർ വിവാഹത്തിൽ സംബന്ധിക്കണം. ഇവരിൽ കുറവു വരുന്നതു ശരിയല്ല. Passage 11: https://anandham.online/dharmam/garhasthya-dharmam#passage-11 ശ്ലോകം ദാനാദാനേ യൗതകസ്യ പ്രകാമം സാധു ഗർഹിതേദദാതി യദി ചാദത്തേ തത് സ്യാത് സന്തതിവിക്രയഃ 181 അർത്ഥം വിവാഹത്തിനു സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് സന്താനങ്ങളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതു പോലെയാണ്. Passage 12: https://anandham.online/dharmam/garhasthya-dharmam#passage-12 ശ്ലോകം കസ്മൈ ചിദ്വചസാദത്താം നാന്യസ്മൈ വിതരേദ്വധൂംവ്യതിക്രമേധർമ്മഭംഗസ്തേന ദുർഗ്ഗതിമാപ്നുയാത് 182 അർത്ഥം ഒരാൾക്ക്‌ വധുവിനെ കൊടുക്കാമെന്നു സമ്മതിച്ചു കഴിഞ്ഞാൽ ആ സ്ത്രീയെ വേറൊരുവനു വിവാഹം ചെയ്തു കൊടുക്കരുത്. Passage 13: https://anandham.online/dharmam/garhasthya-dharmam#passage-13 ശ്ലോകം കുഷ്ഠക്ഷയ ശ്വാസകാ സഹ്യദ്രോഗൈർനിസ്സ്വതാദിഭിഃപീഡിതാ നൈവ കുർവീരന്നുദ്വാഹം തു കദാചന 183 അർത്ഥം ഹൃദയ സ്തംഭനം, കുഷ്ഠം, ദാരിദ്ര്യം, ചുമ, ക്ഷയം ഇത്യാദി രോഗങ്ങളുള്ളവരാരും വിവാഹം ചെയ്യരുത്. Passage 14: https://anandham.online/dharmam/garhasthya-dharmam#passage-14 ശ്ലോകം ദാമ്പത്യോരഥ കസ്യാപി രോഗസ്സാംക്രമികോ യദിത്യാജ്യാ നിധുവനാംകാംക്ഷാ ലോകക്ഷേമ ചികിത്സയാ 184 അർത്ഥം വിവാഹത്തിനു ശേഷം ഭാര്യാഭർത്താക്കൻമാർക്കാർക്കെങ്കിലും പകർച്ചവ്യാധി പിടിപ്പെട്ടാൽ ലോകക്ഷേമം മുൻനിർത്തി മിഥുനകാര്യങ്ങളിൽ ഇടപെടരുത്. Passage 15: https://anandham.online/dharmam/garhasthya-dharmam#passage-15 ശ്ലോകം പഞ്ചകേ ദ്വേ ധർമ്മ ശുദ്ധ്യോരനുതിഷ്ഠേത് സദാ ഗൃഹീതഥാ പഞ്ചമഹായജ്ഞാനതർക്കിതഫലാവഹാൻ 185 അർത്ഥം ഗ്യഹ സ്ഥാശ്രമി ഹിംസിക്കരുത്, മോഷ്ടിക്കരുത്, മദ്യപിക്കരുത് ,വ്യഭിചരിക്കരുത്, അസത്യം പറയരുത്, ഈ അഞ്ചു ധർമ്മങ്ങളെയും കായശുദ്ധി, വാക് ശുദ്ധി, മനഃശുദ്ധി, ഇന്ദ്രീയ ശുദ്ധി, ഗൃഹ ശുദ്ധി ഈ അഞ്ചു ശുദ്ധികളെയും സഫലമായ പഞ്ചമഹായജ്ഞങ്ങളെയും അനുഷ്ഠിക്കണം.