ഗുരുവാച Guruvacha Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/dharmam/guruvacha Text last updated: 2026-09-25T19:36:02.240Z Collection: Sree Narayana Dharmam Source: Verses and Malayalam explanations supplied by the library editor. Chapters are published progressively as text is supplied. Language: Malayalam script. The English title is a transliteration, not a translation. Passage 1: https://anandham.online/dharmam/guruvacha#passage-1 ശ്ലോകം പ്രശ്നം നിശമ്യ ഭവതാം സാധു തുഷ്യാമി വത്സലാഃ! അമുമർത്ഥം ചിന്തയതഃ കാലോഭൂയാനഗാൻമമ 26 അർത്ഥം അല്ലയോ ശിഷ്യഗണങ്ങളെ! നിങ്ങളുടെ ചോദ്യം കേട്ടിട്ട് നാം ഏറ്റവും സന്തോഷമുള്ളവനായി ഭവിക്കുന്നു, നാം ഇതിനെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായിട്ടുണ്ട്. Passage 2: https://anandham.online/dharmam/guruvacha#passage-2 ശ്ലോകം ധർമ്മ ഏവ ഹി ബോദ്ധവ്യോ മന്തവ്യഃ കർമ്മകോടിഷു അനുഷ്ഠേയോപദേഷ്ടവ്യോ ധർമ്മോ ലോകപ്രവർത്തകഃ 27 അർത്ഥം മനുഷ്യൻ ധർമ്മതൽപരനായിരിക്കണം. അവൻ ധർമ്മത്തെ അറിയുകയും വിചാരിക്കുകയും അനുഷ്ഠിക്കുകയും ഉപദേശിക്കുകയും ചെയ്യണം. (അവൻ ധർമ്മത്തെ അറികയും ചിന്തിക്കയും പ്രവർത്തിക്കയും മറ്റുള്ളവർക്ക് ഉപദേശിച്ചു കൊടുക്കയും ചെയ്യണം) അവന്റെ എല്ലാ പ്രവർത്തിയും ധർമ്മമായിരിക്കണം, ധർമ്മമാണ് ലോകത്തെ നടത്തുന്നത്, ധരിക്കുന്നത്. Passage 3: https://anandham.online/dharmam/guruvacha#passage-3 ശ്ലോകം അപകർഷകരം കിഞ്ചിദസമഞ്ജസവർത്മഗം പുണ്യക്ഷയവിധായിത്വാദാചരേന്ന കദാചന 28 അർത്ഥം അനാചാരത്താൽ പുണ്യം നശിക്കുന്നതുകൊണ്ട് നീചവും അധമവുമായ പ്രവൃത്തി ആരും ഒരിക്കലും ചെയ്യരുത്. Passage 4: https://anandham.online/dharmam/guruvacha#passage-4 ശ്ലോകം പരോപകാരനിരതൈര്യുഷ്മാഭിസ്സർവദാന ഘഃ അവശ്യമനുസന്ധേയോ ധർമ്മഃ സ ർ വാർത്ഥ സാധകഃ 29 അർത്ഥം പരോപകാരതൽപരരായ നിങ്ങൾ സർവാർത്ഥദായകമായ ധർമ്മത്തെ എല്ലായ്പ്പോഴും ചെയ്യണ്ടതാണ്. Passage 5: https://anandham.online/dharmam/guruvacha#passage-5 ശ്ലോകം അമുമുദ്ദിശൃ യത്തത്ത്വമേതാവന്തമനേഹസം വ്യചിന്തയം പ്രവക്ഷ്യാമിശൃണുധ്വം തസ്യസംഗ്രഹം 30 അർത്ഥം ഇതിനെക്കുറിച്ച് ഇത്രയും കാലം ചിന്തിച്ചു കിട്ടിയ തത്ത്വത്തെ നിങ്ങൾക്കു പറഞ്ഞുതരാം, കേട്ടാലും - Passage 6: https://anandham.online/dharmam/guruvacha#passage-6 ശ്ലോകം യതോ ധർമ്മാത്മനോ ദൃശ്യമായാതം യേന ജീവതി യസ്മിൻ വിലയമാപ്നോതിതസ്മാത് സർവം തദാത്മകം 31 അർത്ഥം നാം കാണുന്ന സർവ്വവും ധർമ്മസ്വരൂപത്തിൽ നിന്നും ഉണ്ടായവയാണ്. എല്ലാം ധർമ്മത്തിൽ നിന്നും ഉത്ഭവിച്ച് ധർമ്മത്തിൽ നിലനിന്ന് ധർമ്മത്തിൽ ലയിക്കുന്നു. അതുകൊണ്ട് എല്ലാം ധർമ്മമയമാണെന്ന് അറിഞ്ഞുകൊൾക. Passage 7: https://anandham.online/dharmam/guruvacha#passage-7 ശ്ലോകം ദ്വൈവിധ്യം ജഗതോ ഭാതി ചരാചരവിഭാഗതഃ ചരണാം മാനവാഃ ശ്രേഷ്ഠാവിശേഷജ്ഞാനയോഗതഃ 32 അർത്ഥം ദൃശ്യ പ്രപഞ്ചത്തിന് പ്രധാനമായി ചരമെന്നും, അചരമെന്നും രണ്ടു വിഭാഗമുണ്ട്. ചരങ്ങളിൽപ്പെട്ട മനുഷ്യപക്ഷി മൃഗാദികളിൽവച്ച് മനുഷ്യർക്ക് വിശേഷബുദ്ധിയുള്ളതിനാൽ അവർ ശ്രേഷ്ഠൻമാരായി ഭവിക്കുന്നു.