ജാതി നിരൂപണം Jathi Nirupanam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/dharmam/jathi-nirupanam Text last updated: 2026-09-25T19:36:02.240Z Collection: Sree Narayana Dharmam Source: Verses and Malayalam explanations supplied by the library editor. Chapters are published progressively as text is supplied. Language: Malayalam script. The English title is a transliteration, not a translation. Passage 1: https://anandham.online/dharmam/jathi-nirupanam#passage-1 ശ്ലോകം അനേകവ്യക്തിഷു സ്യൂതം തദ്വ്യാവർത്തകലക്ഷണം താസു വ്യക്തിഷു സാ ജാതിർദോഷത്രയവിലക്ഷണാ 34 അർത്ഥം ഒന്നിന് കൽപ്പിക്കുന്ന ലക്ഷണം യഥാർത്ഥമകണമെങ്കിൽ അത്‌ അവ്യാപ്ത്യതിവ്യാപ്ത്യസംഭവരഹിതമായിരിക്കണം. അവ്യാപ്ത്യാദി ദോഷങ്ങളില്ലാത്ത വ്യാവർത്തക രൂപമായ ലക്ഷണമാണ് ഒരു വർഗ്ഗത്തിൽപ്പെട്ട വ്യക്തികളിൽ കാണുന്ന ജാതി. അതിവ്യാപ്തി = ലക്ഷ്യഭിന്നമായ അലഷ്യങ്ങളിൽ ആ ലക്ഷണമുണ്ടെങ്കിൽ അത് അതിവ്യാപ്തി1 എന്ന ദോഷം. ഉദാ:'കൊമ്പുള്ള മൃഗം പശു'. ഒരു വർഗ്ഗത്തിൽപ്പെട്ട എല്ലാറ്റിലും വർത്തിക്കാതിരുന്നത് അവ്യാപ്തി2. ഉദാ:'വെളുപ്പു നിറമുള്ളത് പശു'. ഒന്നിന് കൽപിക്കുന്നവ ആ ലക്ഷ്യത്തിലുള്ള വ്യക്തികളിൽ ഒന്നിലും സംഭവിക്കുന്നില്ലാത്തത് അസംഭവം3. ഉദാ: ഒറ്റക്കുളമ്പുള്ള മൃഗം പശു. 1-പശുവിന്റെ ലക്ഷണം കൊമ്പാണെന്നു പറഞ്ഞാൽ മഹിഷാദികൾക്കും കൊമ്പുള്ളതുകൊണ്ട് ഈ ലക്ഷണം അതിവ്യാപ്തി എന്ന ദോഷമുള്ളതാകുന്നു. 2-വെളുപ്പ് എല്ലാ പശുക്കളിലും ഇല്ലല്ലോ. അതിനാൽ വെളുപ്പ് നിറമുള്ളതെല്ലാം പശുവാണെന്ന് പറഞ്ഞാൽ അവ്യാപ്തി എന്ന ദോഷം വരും. 3-കുളമ്പ് പശുക്കളിൽ മാത്രമല്ല ആട് തുടങ്ങിയവയിലുമുണ്ട്.അതുകൊണ്ട് ഒറ്റക്കുളമ്പുള്ള മൃഗം പശുവാണെന്ന് പറഞ്ഞാൽ അസംഭാവം. Passage 2: https://anandham.online/dharmam/jathi-nirupanam#passage-2 ശ്ലോകം മനുഷ്യാണാം മനുഷ്യത്വം ജാതിർഗോത്വം ഗവാം യഥാഃ നൈവ സാ ബ്രഹ്മണത്വാദിര്യൗഗികത്വാദ്വിമൃശ്യതാം 35 അർത്ഥം ഗോത്വം ഗോവെന്നുള്ള അവസ്ഥ (ഗോധർമ്മം) ഗോവിൽപ്പെട്ട എല്ലാ വ്യക്തികളിലും കാണുന്നതുകൊണ്ട് ഗോക്കളുടെ ജാതി ഗോത്വം. ഇതുപോലെ മനുഷ്യത്വം എന്നത് മനുഷ്യവർഗ്ഗത്തിന്റെ ജാതി, യഥാർത്ഥമായി ചിന്തിക്കുകയാണെങ്കിൽ ബ്രഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാദികൾ യഥാർത്ഥ ജാതികളല്ല. തഥ്യമായ ജാതി ബ്രഹ്മണരിലും ക്ഷത്രിയരിലും വൈശ്യരിലും മറ്റുമുള്ള മനുഷ്യത്വം ഒന്നു തന്നെയെന്നു ചിന്തിച്ചറിയാവുന്നതാണ്. Passage 3: https://anandham.online/dharmam/jathi-nirupanam#passage-3 ശ്ലോകം സ്ത്രീപുംസയോർമിഥോ രാഗാദ്ഗ്രാമ്യധർമ്മേ യദി പ്രജാഃ ജായതേ ജാതിരനയോരേകാന്യാ മോഹകൽപിതാ 36 അർത്ഥം പരസ്പരാനുരാഗബദ്ധരായ രണ്ടു സ്ത്രീപുരുഷൻമാരുടെ സംബന്ധത്തിൽനിന്ന് സന്താനമുണ്ടാക്കുന്നു എങ്കിൽ അവരുടെ ജാതി ഒന്നു തന്നെ ആകുന്നു. അത് രണ്ടാണെന്നു പറയുന്നു എങ്കിൽ കേവലം ഭ്രാന്തികൽപനയാകുന്നു. ഒരു ജാതിയിൽ നിന്നേ സന്താനമുണ്ടാവൂ എന്നു താൽപര്യം Passage 4: https://anandham.online/dharmam/jathi-nirupanam#passage-4 ശ്ലോകം പൃഥഗ്ജാതിഃ പരിച്ഛിന്നവൃതീനാം മൂർത്തിരാകൃതിഃ സ്വരോഗന്ധോരസഃസ്പർശഃപൃഥക്പൃഥഗവേക്ഷ്യതേ 37 അർത്ഥം ഭിന്നജാതിയിലുള്ള വ്യക്തികളുടെ ശരീരം, ആകൃതി, സ്വരം, ഗന്ധം, സ്പർശം ഇവ വെവ്വേറെയായിത്തന്നെ കാണപ്പെടുന്നു. Passage 5: https://anandham.online/dharmam/jathi-nirupanam#passage-5 ശ്ലോകം ജാതിവ്യക്തം വപുഃ സ്വസ്യ ജാതിം വൃഞ്ജയതി സ്വയം ചക്ഷുഷ്മാൻ നാനയുഞ്ജീത കാ ജാതിരിതി ബോധവാൻ 38 അർത്ഥം ഒരു വ്യക്തിയുടെ ശരീരം ഏതു ജാതിയിൽപ്പെട്ടവനാണെന്ന് മറ്റുള്ളവരെ അറിയിക്കുന്നു. അതുകൊണ്ട് ബോധവും കണ്ണും ഉള്ളവൻ ഒരുത്തനെക്കണ്ടാൽ അവന്റെ ജാതിയെപ്പറ്റി ചോദ്യം ചെയ്യുന്നില്ല. Passage 6: https://anandham.online/dharmam/jathi-nirupanam#passage-6 ശ്ലോകം വ്യാപാരദേശഭാഷാഭിര്യാ യാ സംജ്ഞാ നിഗദ്യതേ താം താം വദന്തീഹ ജാതിം പാമരാ ന തു പണ്ഡിതാഃ 39 അർത്ഥം പ്രവൃത്തി, ഭാഷ, ദേശം മുതലായവകൊണ്ടു കൽപിക്കുന്ന പേര് അവരുടെ ജാതിയാണെന്നു മൂഢൻമാർ പറയുന്നു. പണ്ഡിതൻമാർ ഒരിക്കലും അങ്ങനെ പറയുകയില്ല. Passage 7: https://anandham.online/dharmam/jathi-nirupanam#passage-7 ശ്ലോകം ജ്ഞാനവാരാശിജന്യാനാം സർവേഷാം വപുഷാമിഹ ബീജം സാമാന്യസാലിലം മൂലം ചേതൃഭിധീയതേ 40 അർത്ഥം സകലചരാചരങ്ങളുടേയും ഉൽപത്തിക്കു നിദാനം ജ്ഞാനമാകുന്ന സമുദ്രമാണ്. ഉൽപത്തിക്കു കാരണമായ ബീജം ജ്ഞാനാകാരമായ ജലാശയമെന്നു പറയുന്നു. ദൃശ്യവസ്തുക്കളെല്ലാം ഒരു ജാതിയിൽപ്പെടുന്നതാണ്. ദേശകാലഭേദേന നാനാത്വം കൽപിക്കുന്നു എന്നേയുള്ളു. Passage 8: https://anandham.online/dharmam/jathi-nirupanam#passage-8 ശ്ലോകം തൻമനുഷ്യേ മനുഷ്യത്വം, ഗവി ഗോത്വം ച വാനരേ വാനരത്വം, പികേ തദ്വത് പികത്വം ജാതിരുച്യതേ 41 അർത്ഥം മനുഷ്യനിൽ മനുഷ്യത്വം, പശുവിൽ ഗോത്വം, കുരങ്ങിൽ വാനരത്വം, കുയിലിൽ പികത്വം ഇവ ഓരോന്നും ജാതി ആകുന്നു. Passage 9: https://anandham.online/dharmam/jathi-nirupanam#passage-9 ശ്ലോകം തസ്മാത്സർവമരനുഷ്യാണാം ജാതിരേകാ നിരൂപിതാ വേഷഭാഷാദേശഭേദൈർവികൽപം നാനുഗച്ഛതി 42 അർത്ഥം ലോകത്തുള്ള എല്ലാ മനുഷ്യർക്കും ജാതി ഒന്നേയുള്ളു. ദേശകാലഭാഷകളാൽ ആ ജാതിക്ക് യാതൊരു മാറ്റവും സംഭവിക്കുന്നതല്ല. Passage 10: https://anandham.online/dharmam/jathi-nirupanam#passage-10 ശ്ലോകം അതോ ജാത്യൈകാതോ മർത്യാഃ സഹോദര്യവിഭൂതയഃ സർവൈശ്വര്യസമായുക്താ വർത്തേരൻ വീതമത്സരാഃ 43 അർത്ഥം എല്ലാ മനുഷ്യരുടേയും ജാതി ഒന്നാകയാൽ എല്ലാവരും മത്സരബുദ്ധികളല്ലാത്തവരായി, സാഹോദര്യത്തോടും ഐശ്വര്യത്തോടും കൂടി ജീവിക്കേണ്ടതാണ്.