പഞ്ചമഹാ യജ്ഞം Pancha Maha Yajnam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/dharmam/pancha-maha-yajnam Text last updated: 2026-10-01T16:54:14.269Z Collection: Sree Narayana Dharmam Source: Verses and Malayalam explanations supplied by the library editor. Chapters are published progressively as text is supplied. Language: Malayalam script. The English title is a transliteration, not a translation. Passage 1: https://anandham.online/dharmam/pancha-maha-yajnam#passage-1 ശ്ലോകം ബ്രാഹ്മഃ പിത്രൃസ്ഥഥാ ദൈവസ്തതോ ഭൗതികമാനുഷൗഎതേ പഞ്ചമഹായജ്ഞാഃ പ്രോച്യന്തേ നയകോവിദൈ 186 അർത്ഥം ബ്രഹ്മാവിനുവേണ്ടി ചെയ്യുന്ന യാഗം, പിതൃക്കൾക്ക് വേണ്ടി ചെയ്യുന്ന യാഗം , ദൈവീകമായി ചെയ്യുന്ന യാഗം, ഭൂതപിശാചാദികള്‍ക്കും മനുഷ്യര്‍ക്കും വേണ്ടി ചെയ്യുന്ന യാഗം ഇങ്ങനെ അഞ്ച് യാഗങ്ങളാണുള്ളത് Passage 2: https://anandham.online/dharmam/pancha-maha-yajnam#passage-2 ശ്ലോകം ബ്രാഹ്മോയജ്ഞോ ജപഃ പാഠഃ പാഠനം പിതൃസംജ്ഞിതഃ പിതൃണാം തര്‍പ്പണംദൈവേ ഹോമോ ദേവപ്രസാദനഃ 187 ഭൂതയജ്ഞസ്തിരശ്ചാം യദാഹാരാദിസമര്‍പ്പണം മനുഷ്യോƒതിഥിവര്‍ണ്ണാര്‍ത്തഭൃത്യാനാമപി പൂജനം 188 അർത്ഥം ബ്രഹ്മയാഗം വേദം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുകയും, പിതൃയാഗം പിതൃക്കള്‍ക്ക് ശ്രാദ്ധാദികര്‍മ്മം കഴിക്കുകയും, ദൈവയാഗം ദേവന്‍മാരെ യാഗാദികള്‍ കൊണ്ട് സന്തോഷിപ്പിക്കുകയും, ഭൂതയാഗം പക്ഷിമൃഗാദികള്‍ക്കു ആഹാരം കൊടുക്കുകയും, മാനുഷികയാഗം അതിഥികള്‍ വര്‍ണ്ണാശ്രമികള്‍ ദുഃഖിതര്‍ ഭൃത്യര്‍ ഇവരെ പൂജിക്കുകയും ആകുന്നു. ഇവയാകുന്നു പഞ്ചമഹായജ്ഞങ്ങള്‍. Passage 3: https://anandham.online/dharmam/pancha-maha-yajnam#passage-3 ശ്ലോകം പഞ്ചയജ്ഞാനകുര്‍വാണോ നൂനം ദുര്‍ഗതിമാപ്നുയാത്യജ്ഞാവശിഷ്ടഭോക്താരഃ സ്പൃശ്യന്തേ ന ഹി പാപ്മഭിഃ 189 അർത്ഥം ബ്രഹ്മയാഗം തുടങ്ങിയ അഞ്ചുയാഗങ്ങള്‍ ചെയ്യാത്തവന്‍ നരകം അനുഭവിക്കും, പഞ്ചയജ്ഞം അനുഷ്ഠിക്കുന്നവരെ പാപം ബാധിക്കുകയില്ല. Passage 4: https://anandham.online/dharmam/pancha-maha-yajnam#passage-4 ശ്ലോകം ദൈവാത് പിതൃഭ്യശ്ചാവാപ്താദപ്രദായ മനാഗപിതേഭ്യഃസ്വയം ഹി യോഭുംക്തേ സോയം നിത്യപ്രതാരകഃ 190 അർത്ഥം ഭാഗ്യം കൊണ്ടോ പിതൃക്കളുടെ അനുഗ്രഹം കൊണ്ടോ ലഭിക്കുന്ന ധനത്തില്‍ നിന്നും ദേവന്‍മാര്‍ക്കും പിതൃക്കള്‍ക്കും അതിഥികള്‍ക്കും വര്‍ണ്ണാശ്രമികള്‍ക്കും അല്‍പംപോലെ കൊടുക്കാതെ തന്നെത്താന്‍ ഭക്ഷിക്കുന്നവന്‍ നിന്ദ്യനായിത്തീരും Passage 5: https://anandham.online/dharmam/pancha-maha-yajnam#passage-5 ശ്ലോകം അവിച്ഛിന്നപ്രേമഭാജൗ വര്‍ത്തതേ യത്ര ദമ്പതീസര്‍വകല്യാണസമ്പന്നം കുലം തദതിപാവനം 191 അർത്ഥം ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പരം നിഷ്കളങ്കമായ സ്നേഹത്തോടെ എവിടെ വസിക്കുന്നുവോ അവിടം സകലൈശ്വര്യ സമ്പൂര്‍ണ്ണവും പുണ്യവും നിറഞ്ഞ കുടുംബമായിത്തീരും Passage 6: https://anandham.online/dharmam/pancha-maha-yajnam#passage-6 ശ്ലോകം പിതൃദേവാതിഥീനാം ച ജ്ഞാതേഃ സ്വസ്യ കൃതേപി ചയോ ധര്‍മ്മഃ ക്രിയതേ നിത്യം ധര്‍മ്മാണാമുത്തമസ്സ ഹി 192 അർത്ഥം പിതൃക്കള്‍ക്കും ദേവന്‍മാര്‍ക്കും അതിഥികള്‍ക്കും ബന്ധുവിനും തനിക്കും വേണ്ടി ധര്‍മ്മം ചെയ്യുന്നവന്‍ ധര്‍മ്മിഷ്ഠരില്‍ ഉത്തമനാകുന്നു Passage 7: https://anandham.online/dharmam/pancha-maha-yajnam#passage-7 ശ്ലോകം പാപഭീത്യാ പക്വമന്നം വിഭജ്യ ഗ്രഹിണോƒശ്നതഃകദാപ്യപത്യവിച്ഛേദോ ന ജായേത സുചേതസഃ 193 അർത്ഥം ആഹാരം പാകം ചെയ്താല്‍ ദേവാദിപിതൃക്കള്‍ക്കും വച്ചുകൊടുത്തതിനുശേഷം ആഹാരം കഴിക്കുന്ന ഗൃഹസ്ഥാശ്രമിക്ക് സന്തതിനാശം ഒരിക്കലും ഉണ്ടാകുകയില്ല. Passage 8: https://anandham.online/dharmam/pancha-maha-yajnam#passage-8 ശ്ലോകം ഗൃഹസ്ഥോ ധീരധീഃ സ്വസ്യ ധര്‍മ്മാന്ന പ്രച്യൂതോ യദിതത്രൈവ നിരതസ്സര്‍വയതീനാം മുഖ്യ ഏവ സഃ 194 അർത്ഥം ബുദ്ധിമാനായ ഗൃഹസ്ഥാശ്രമി ധര്‍മ്മത്തില്‍ നിന്നും അണുപോലും തെറ്റുന്നില്ലെങ്കില്‍ എല്ലാ മുനികളിലും വച്ച് ശ്രേഷ്ഠനാകുന്നു. Passage 9: https://anandham.online/dharmam/pancha-maha-yajnam#passage-9 ശ്ലോകം ഇതരാന്‍ ധര്‍മ്മമാര്‍ഗ്ഗേണ‍ ചാലയന്നവികമ്പിതഃസ്വധര്‍മ്മമാചരന്‍ മര്‍ത്യോ വ്രതിശ്രേഷ്ഠോ നിഗദ്യതേ 195 അർത്ഥം മറ്റുള്ളവര്‍ക്ക് ധര്‍മ്മമാര്‍ഗ്ഗം കാട്ടി സ്വധര്‍മ്മത്തെ പരിപാലിക്കുന്നവന്‍ മഹർഷികളിൽ വച്ച് ശ്രേഷ്ഠനാകുന്നു. Passage 10: https://anandham.online/dharmam/pancha-maha-yajnam#passage-10 ശ്ലോകം ഗാര്‍ഹസ്ഥ്യമുത്തമോ ധര്‍മ്മോ യദി സര്‍വോപകാരകഃഅപകാരം തച്ചേദധര്‍മ്മ ഇതി കഥ്യതേ. 196 അർത്ഥം പരോപകാരപരമായ ഗ്യഹസ്ഥാശ്രമധര്‍മ്മത്തെയാണ് യഥാര്‍ത്ഥ ധര്‍മ്മമെന്നു പറയുന്നത്. അത് ശ്രേഷ്ഠവും സുന്ദരവുമാകുന്നു. അന്യര്‍ക്കു ഉപദ്രവമുണ്ടാക്കുന്നത് അധര്‍മ്മമെന്ന് പറയുന്നു Passage 11: https://anandham.online/dharmam/pancha-maha-yajnam#passage-11 ശ്ലോകം സ്വധര്‍മ്മാനനതിക്രമ്യ ഭുവി വര്‍ത്തേത യോ ഗ്യഹിദേവരാജസമഃ പ്രേമ്ണാ സ്തുയതേ സര്‍വദേഹിഭിഃ 197 അർത്ഥം തന്റെ ധര്‍മ്മങ്ങളില്‍ നിന്നും വ്യതിചലിക്കാതെ അവയെ യഥാവിധി പാലിക്കുന്ന ഗൃഹസ്ഥാശ്രമി ഇന്ദ്രസമനായും എല്ലാവരാലും സ്തുതിക്കപ്പെടുന്നവനായും ഭവിക്കുന്നു Passage 12: https://anandham.online/dharmam/pancha-maha-yajnam#passage-12 ശ്ലോകം ശ്രേയഃ പ്രേയഃ പ്രദോ ധര്‍മ്മഃ സ തു സര്‍വോത്തമോ ഭുവിതതോ മഹത്തരഃ കഃ സ്യാദ് വിശേഷോ മര്‍ത്ത്യജന്‍മനി 198 അർത്ഥം ശ്രേയസ്കരമായ ധര്‍മ്മമാണ് ലോകത്ത് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്. അതിനേക്കാള്‍ മഹത്തായ ഒരു വിശേഷഗുണം മനുഷ്യര്‍ക്കു വേറെയില്ലതന്നെ. Passage 13: https://anandham.online/dharmam/pancha-maha-yajnam#passage-13 ശ്ലോകം പ്രഥമം പുഷ്പിതാ നാരീ സുസ്നാതാ സപ്തമേƒഹനിപുണ്യാഹം ശുദ്ധിഹോമം ച കാരയിത്വാ വിശുദ്ധ്യതി. 199 അർത്ഥം സ്ത്രീ ആദ്യമായി ഋതുവായാല്‍. ഋതുവാകുന്നതിന്റെ ഏഴാം നാള്‍ കുളിച്ച് ശുദ്ധികര്‍മ്മങ്ങളും പുണ്യാഹവും ചെയ്യിച്ചാല്‍ പരിശുദ്ധയായി ഭവിക്കും Passage 14: https://anandham.online/dharmam/pancha-maha-yajnam#passage-14 ശ്ലോകം തതോ യോഷിത് ക്രമേണൈവ മാസി മാസി രജസ്വലാചതുര്‍ത്ഥേ ദിവസേ സ്നാത്വാ ശുദ്ധാ ഹോമാദിനാ ഭവേത് 200 അർത്ഥം പിന്നീട് മാസമ്തോറും ഋതുവാകുന്ന സ്ത്രീ ഋതുവാകുന്നതിന്റെ നാലാം ദിവസം കുളിച്ച് ശുദ്ധികര്‍മ്മങ്ങളാല്‍ പരിശുദ്ധയായി ഭവിക്കും Passage 15: https://anandham.online/dharmam/pancha-maha-yajnam#passage-15 ശ്ലോകം പുഷ്പവത്യുപയോഗാര്‍ത്ഥം യദ്വിതീര്‍ണ്ണം ഗൃഹാദികംസര്‍വം തസ്യാഃ സ്നാനനദിനേ മാര്‍ജയേച്ച ജലാദിഭിഃ 201 അർത്ഥം സ്ത്രീ ഋതുവായാല്‍ അവളുടെ കിടപ്പിനും ഇരിപ്പിനും ഉപയോഗിച്ച മുറികളെല്ലാം അവള്‍ കുളിച്ചു കയറുന്ന നാലാം ദിവസം തന്നെ ചാണകവെള്ളം മുതലായവ തളിച്ച് ശുചിയാക്കണം. Passage 16: https://anandham.online/dharmam/pancha-maha-yajnam#passage-16 ശ്ലോകം ഋതുസ്നാനാദിനാദൂര്‍ദ്ധ്വം ദ്വാദശാഹനി യോഷിതംവരോഭിഗച്ഛേദ്യോഗായ പ്രേമ്ണാ പര്‍വാദി വര്‍ജയന്‍ 202 അർത്ഥം സ്ത്രീ ഋതുവായാല്‍ നാലാം ദിവസം കുളിച്ച് ശുദ്ധിയാകണം. അതിനുശേഷം തുടരെ പന്ത്രണ്ട് ദിവസങ്ങളില്‍ ഭര്‍ത്താവ് പര്‍വകാലത്തെ ഉപേക്ഷിച്ചിട്ട് സ്ത്രീയുമായി ചേരാം. Passage 17: https://anandham.online/dharmam/pancha-maha-yajnam#passage-17 ശ്ലോകം ദിനാനി ദ്വാദശൈതാനി ഗര്‍ഭാധാനക്ഷമാണി യത്തത്തദാത്വേ പുത്രകാമീ ജായാമൃച്ഛതു നാന്യഥാ 203 അർത്ഥം സന്താനം വേണമെന്നിച്ഛിക്കുന്നവർ ഈ പന്ത്രണ്ടു ദിവസങ്ങളില്‍ സ്ത്രീയോട് ചേരണം Passage 18: https://anandham.online/dharmam/pancha-maha-yajnam#passage-18 ശ്ലോകം ഗര്‍ഭാധാനാത് സമാരഭ്യ പിതരൗബ്രഹ്മചാരിണൗസ്യാതാം ശിശോഃ സ്തന്യപാനനിവൃത്യന്തം യതാശയൗ 204 അർത്ഥം സ്ത്രീ ഗര്‍ഭിണിയായാല്‍ അന്നുമുതല്‍ ശിശുവിന്റെ പാല്‍കുടി തീരുന്നതുവരെ അച്ചനമ്മമാര്‍ ബ്രഹ്മചാരികളായി ജീവിക്കണം. Passage 19: https://anandham.online/dharmam/pancha-maha-yajnam#passage-19 ശ്ലോകം വ്യതിയാനേ മഹാന്‍ വ്യാധിരല്‍പായുഷ്ട്വം ബലക്ഷയഃമാതുശ്ശിശോശ്ച ജായേത സ്തന്യം ച വികരോതിയത് 205 അർത്ഥം മാതാവ് രോഗിണിയായാല്‍ മുലപ്പാല്‍ കുഞ്ഞിനു കൊടുക്കരുത്. Passage 20: https://anandham.online/dharmam/pancha-maha-yajnam#passage-20 ശ്ലോകം അന്തര്‍വത്നീ പയസ്യം സദ്ദ്രവ്യം നിയതമാഹരേത്സത്കഥാശ്രവണേനാപി തുഷ്ട്യാ കാലം നയേത്സതീ. 206 അർത്ഥം ഗര്‍ഭിണി എന്നും നല്ല പാല്‍ കുടിക്കണം, നല്ല കഥകള്‍ കേട്ടും പഠിച്ചും പ്രസവം വരെയുള്ളകാലം കഴിച്ചുകൂട്ടണം. Passage 21: https://anandham.online/dharmam/pancha-maha-yajnam#passage-21 ശ്ലോകം ന കേനാപി പ്രകാരേണ ദുഃഖമേഷാ സമശ്നുയാത്അസമഞ്ജസവൃത്താനാം ചിന്തനം ച വിവര്‍ജ്ജയേത് 207 അർത്ഥം ഗര്‍ഭിണി ഒരുവിധത്തിലും ദുഃഖിതയായിത്തീരരുത്. ദുര്‍ജ്ജനങ്ങളുടെ കഥകള്‍ ചിന്തിക്കുകപോലും അരുത്. Passage 22: https://anandham.online/dharmam/pancha-maha-yajnam#passage-22 ശ്ലോകം സർവലക്ഷണസമ്പന്നം ബുദ്ധിമന്തം ഗുണോത്തരംസുവൈ സുതം സുഖമിതി പ്രാർത്ഥയേത് ഗർഭിണീ സ്വയം 208 അർത്ഥം ഗര്‍ഭിണി തന്റെ ശിശു ബുദ്ധിമാനും യോഗ്യനുമായിരിക്കണമെന്ന് പ്രാര്‍ത്ഥിക്കണം. Passage 23: https://anandham.online/dharmam/pancha-maha-yajnam#passage-23 ശ്ലോകം ആഗര്‍ഭവഗശിശോരന്ത്യശയ്യാശയജനാത്ഗൃഹീ ജനസ്യോച്ചാവചസ്യാപി സേവനേ നിരതോ ഭവേത് 209 അർത്ഥം ഗൃഹസ്ഥാശ്രമി എല്ലാവരുടെയും സേവനത്തില്‍ തല്‍പരനായിരിക്കണം. Passage 24: https://anandham.online/dharmam/pancha-maha-yajnam#passage-24 ശ്ലോകം സമുദായസ്യ രാഷ്ട്രസ്യ ധര്‍മ്മസ്യാര്‍ത്ഥസ്യ വാ കൃതേകൃതിനഃ പ്രയതന്തേ തേ ഗൃഹിണോ മതിശാലിനഃ 210 അർത്ഥം ഗൃഹസ്ഥാശ്രമികള്‍ സമുദായത്തിനും രാഷ്ട്രത്തിനും ധര്‍മ്മത്തിനും പ്രവര്‍ത്തിക്കണം. Passage 25: https://anandham.online/dharmam/pancha-maha-yajnam#passage-25 ശ്ലോകം ബ്രഹ്മചര്യം ച സംന്യാസഃ ശ്രദ്ധാവത് പര്യവേക്ഷണേഗൃഹസ്ഥസ്യാവതിഷ്ഠേതേ ഭൂയഃ ശ്രേയസ്കരാവുഭൗ 211 അർത്ഥം ഗൃഹസ്ഥന്റെ പരിപാലനത്താല്‍ ബ്രഹ്മചര്യവും സംന്യാസവും തനിക്കു വീണ്ടും ഐശ്വര്യം കൊണ്ടുവരുന്നു. Passage 26: https://anandham.online/dharmam/pancha-maha-yajnam#passage-26 ശ്ലോകം രാജാധികാരോ ധര്‍മ്മശ್ಚ ലോകസംസ്ഥിതിരേവ ചപൗരേ ഗൃഹണീ വര്‍ത്തന്തേ സര്‍വാധാരാസ്തതോ ഗൃഹീ. 212 അർത്ഥം രാജ്യഭരണവും ധര്‍മ്മസംരക്ഷണവുമായി ലോകം ഗൃഹസ്ഥനെ ആശ്രയിച്ചിരിക്കുന്നു. Passage 27: https://anandham.online/dharmam/pancha-maha-yajnam#passage-27 ശ്ലോകം അതഃ സര്‍വേഷ്വാശ്രമേഷു ഗാര്‍ഹസ്ഥ്യം തദനുത്തമംഇതി സര്‍വേ പ്രശംസന്തി വിദ്വാംസസ്തത്ത്വദര്‍ശിനഃ 213 അർത്ഥം നാല്‍ ആശ്രമങ്ങളിലും വച്ച് ഗൃഹസ്ഥാശ്രമം ഉത്തമമെന്നാണ് വിദ്വാന്മാരുടെ അഭിപ്രായം. Passage 28: https://anandham.online/dharmam/pancha-maha-yajnam#passage-28 ശ്ലോകം ഗൃഹസ്ഥാശ്രമധര്‍മ്മാന്‍ യാ ജനതാഹ്യവമന്യതേതസ്യാ ഗച്ഛത്യധോ ഭൂതിഃ പ്രഭാവോഭ്യുദയോപി ച. 214 അർത്ഥം ഗൃഹസ്ഥധര്‍മ്മത്തെ അപമാനിക്കുന്ന ജനതയ്ക്ക് അഭിവൃദ്ധിയും ഐശ്വര്യവും ഇല്ല. Passage 29: https://anandham.online/dharmam/pancha-maha-yajnam#passage-29 ശ്ലോകം ഇതി സമ്യക് വിമൃശ്യൈതന്നിര്‍വാഹ്യമിതി ചേന്‍മതിഃപ്രസന്നാസ്യാത്തതഃ പ്രാജ്ഞോ ഗാര്‍ഹസ്ഥ്യായ പ്രവര്‍ത്തതാം 215 അർത്ഥം ഗൃഹസ്ഥധര്‍മ്മം സുസാധ്യമെന്ന് മനസ്സിലായാല്‍ ബുദ്ധിമാന്‍ ഗൃഹസ്ഥാശ്രമം സ്വീകരിക്കണം. Passage 30: https://anandham.online/dharmam/pancha-maha-yajnam#passage-30 ശ്ലോകം ആശ്രിത്യാനവധാനേന ഗാര്‍ഹസ്ഥ്യം തു മഹത്തരംതന്നികൃഷ്ടതരം കുര്‍വന്‍ ലോകാനര്‍ത്ഥായ ജീവതി 216 അർത്ഥം ഗൃഹസ്ഥധര്‍മ്മത്തെ ശരിയായി ആചരിക്കാതെ ഇടതുപക്ഷമായി ചെയ്യുന്നവന്‍ ലോകത്തിന് ഉപദ്രവം ചെയ്യും. Passage 31: https://anandham.online/dharmam/pancha-maha-yajnam#passage-31 ശ്ലോകം സുബഹുത്വേ താദൃശാനാമവിചാര്യകൃതാമിഹനാശ്യേയുരാശ്രമാസര്‍വ്വേ ലോകസ്യാപി ക്ഷയോഭവേത് 217 അർത്ഥം ഇത്തരം ദുരാചാരികള്‍ വര്‍ദ്ധിച്ചാല്‍ ആശ്രമധര്‍മ്മങ്ങളും ലോകവും നാശത്തിലേക്കു പോകും. Passage 32: https://anandham.online/dharmam/pancha-maha-yajnam#passage-32 ശ്ലോകം വിവാഹസ്തു വിനോദായ പരമൈഹികജീവിതേസുഖായേദം ഹിതം കിഞ്ചിത് കര്‍മ്മേതി ച ന ചിന്തയേത് 218 അർത്ഥം വിവാഹമെന്നത് വിനോദത്തിനായി അല്ല, സുഖത്തിനായി മാത്രം അല്ല — കര്‍ത്തവ്യവും ധര്‍മ്മവുമാണ്. Passage 33: https://anandham.online/dharmam/pancha-maha-yajnam#passage-33 ശ്ലോകം തത് ഗാര്‍ഹസ്ഥ്യപ്രവേശാര്‍ത്ഥീ ശ്രദ്ദധാനോ ഹി നിര്‍ഭരംസുവചിന്ത്യ വിവാഹം തം വിദധീത യഥാക്രമം 219 അർത്ഥം വിവാഹത്തില്‍ ഇടപെടുന്നതിനു മുമ്പ് ഗൗരവത്തോടും മനഃശുദ്ധിയോടും ചിന്തിക്കണം. Passage 34: https://anandham.online/dharmam/pancha-maha-yajnam#passage-34 ശ്ലോകം വിദ്യാവിത്തവയോരൂപശീലാദ്യേഷ്വനുരൂപ്യതഃമിഥോനുരാഗോ ദാമ്പത്യസ്ഥിത്യൈ സുദൃഢശൃംഖലാ 220 അർത്ഥം വിദ്യ, ധനം, വയസ്സ്, രൂപം, ശീലം ഇവ യോജിച്ചാല്‍ ദാമ്പത്യസൗഭാഗ്യം ഉറപ്പായിരിക്കും. Passage 35: https://anandham.online/dharmam/pancha-maha-yajnam#passage-35 ശ്ലോകം ജനനം സകൃദേവസ്യാന്‍മനുഷ്യസ്യ മൃതിസ്സകൃത്അസകൃജ്ജായതേ ഭൂമാവനവസ്ഥിതജീവനഃ 221 അസകൃത് മ്രിയതേ ഭീരുസ്തഥാ ചപലമാനസഃ ഏതാവുഭൗ വിവാഹാര്‍ഹൗ ന ഭവേതാം കദാചന. 222 അർത്ഥം ജനനവും മരണവും ഓരോന്നുതന്നെ; പലതും ജനിക്കുന്നവനും പലതും മരിക്കുന്ന ഭീരുവും വിവാഹത്തിന് യോഗ്യരല്ല. Passage 36: https://anandham.online/dharmam/pancha-maha-yajnam#passage-36 ശ്ലോകം അനുരാഗോ മനുഷ്യസ്യ സ്യാദേകത്രൈവ സുസ്ഥിരഃതതഃ പുമാനേകദൈവ കുര്യാദ് വൈവാഹികം വിധിം 223 അർത്ഥം പ്രേമം ഒരിടത്ത് മാത്രം സ്ഥിരമെന്ന് കൊണ്ടു അനുയോജ്യവളോടു മാത്രം വിവാഹം ചെയ്യണം. Passage 37: https://anandham.online/dharmam/pancha-maha-yajnam#passage-37 ശ്ലോകം ആകാലികീ യദി മൃതിർഭവേദ് വധ്വാ വരസ്യ വാഅവശിഷ്ടോ ജനഃ പശ്ചാദുദ്വഹേദ്വാ ന വാനഘ!? 224 അർത്ഥം ഭാര്യയോ ഭര്‍ത്താവോ അകാലത്തില്‍ മരണപ്പെട്ടാല്‍ പിന്നെ വിവാഹം ചെയ്യാമോ എന്ന സംശയം. Passage 38: https://anandham.online/dharmam/pancha-maha-yajnam#passage-38 ശ്ലോകം ആസ്ഥാഗൃഹവ്രതേ ഭൂയോ യൗവനൗജശ്ച ചേദധ്രുവംആയുഷ്മാന്‍ പുനരുദ്വാഹം കുര്യാത്സാധു വിചിന്തയന്‍ 225 അർത്ഥം യുക്തിയുമുണ്ടെങ്കില്‍ പുനര്‍വിവാഹം ചെയ്യുന്നതില്‍ ദോഷമില്ല. Passage 39: https://anandham.online/dharmam/pancha-maha-yajnam#passage-39 ശ്ലോകം പുനര്‍വിവാഹസ്തു സകൃദ്വിധാതവ്യോ ന ചാസകൃത്അനേകവാരം വിഹിതഃ പുണ്യോച്ഛേദായ കല്‍പതേ 226 അർത്ഥം പുനര്‍വിവാഹം ഒരു പ്രാവശ്യം മാത്രം; പലതവണ ചെയ്താല്‍ പുണ്യം നശിക്കുന്നു. Passage 40: https://anandham.online/dharmam/pancha-maha-yajnam#passage-40 ശ്ലോകം ആരോഗ്യമനുരാഗശ്ച സമപ്രാധാന്യമര്‍ഹതഃ തസ്മാദുത്പത്തിപത്രസ്യദംപത്യോശ്ശോധനാദപി 227 കാരയേദ്ഭിഷജാ സമ്യക് തദാരോഗ്യപരിക്ഷണം പുനര്‍വിവാഹവൈരള്യമാധാതുമുപയോഗിനാം 228 അർത്ഥം ആരോഗ്യവും അനുരാഗവും തുല്യമാണെന്ന് കാരണം — പുനര്‍വിവാഹത്തിന് മുമ്പ് ആരോഗ്യപരിശോധന വേണം. Passage 41: https://anandham.online/dharmam/pancha-maha-yajnam#passage-41 ശ്ലോകം അരോഗിണാമപത്യാനാം ലാഭായൈനം പ്രശസ്യതേശ്വശുരൗ നവദമ്പത്യോഃ ഗൃഹധര്‍മ്മോദേശകൗ 229 അർത്ഥം രോഗമില്ലാത്ത സന്താനത്തിനായി ആരോഗ്യപരിശോധനം പ്രോത്സാഹിക്കപ്പെടുന്നു. മാതാപിതാക്കള്‍ ഗൃഹസ്ഥധര്‍മ്മം പഠിപ്പിക്കണം. Passage 42: https://anandham.online/dharmam/pancha-maha-yajnam#passage-42 ശ്ലോകം സസ്നേഹമനുവര്‍ത്തേരന്‍ ഗുരവോ നവദമ്പതീസ്വാതന്ത്ര്യമപബാധ്യൈവരുദ്ധന്ത്വനയമേതയോഃ 230 അന്യോന്യക്ലേശകാരിണ്യോഃ സ്നുഷാഷാശ്വശ്വ്രോർന്നിരം അനേകവിഭവോപേതമപി ദേവഃ പരിത്യജേത് 231 അർത്ഥം നവദമ്പതികളെ സ്നേഹത്തോടെ നയിക്കണം; ക്ലേശകരമായ പിതാമഹന്മാരെ ഉപേക്ഷിക്കേണ്ട സാഹചര്യം വരാം. Passage 43: https://anandham.online/dharmam/pancha-maha-yajnam#passage-43 ശ്ലോകം ഭാര്യാമുദ്വേജയന്‍ ഭര്‍ത്താക്രീതഭൃത്യോƒഭയപ്രഭുഃഅനുരാഗസ്തത്ര തസ്യാഃ സ്ഥിരതാമുപയാതി ചേത് 232 സാശ്ചര്യം താദൃശീം ശാന്താം ആരാധയതി ദേവതാ നൃശംസം നിര്‍ദ്ദയം തം തു ദ്വേഷ്ടി ചാന്തേ ശപത്യപി 233 അർത്ഥം ദുഷ്ടനായ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിച്ചാലും അവള്‍ സ്നേഹത്തോടെ നിലകൊണ്ടാല്‍ — ദൈവം അവളെ അനുഗ്രഹിക്കുകയും ഭര്‍ത്താവിനെ ശപിക്കുകയും ചെയ്യും. Passage 44: https://anandham.online/dharmam/pancha-maha-yajnam#passage-44 ശ്ലോകം ദമ്പത്യോസ്സമഭാഗിത്വം സുഖേ ദുഃഖേ ച സംഗതേസഹകാരിത്വമനഘം കൃത്യനിര്‍വഹണേ മിഥഃ 234 പ്രേമവിസ്രംഭവിധ്വംസിമാര്‍ഗ്ഗേ നിത്യാപ്രവര്‍ത്തനം അന്യോന്യാഗഃ പ്രകാശ്യൈതച്ഛോധനം ധര്‍മ്മലക്ഷണം 235 അർത്ഥം ദാമ്പത്യധര്‍മ്മം — സന്തോഷത്തിലും ദുഃഖത്തിലും ഒരുപോലെ, സ്നേഹത്തിലും ഉത്തരവാദിത്തത്തിലും ഉറച്ചുനില്‍ക്കുക. Passage 45: https://anandham.online/dharmam/pancha-maha-yajnam#passage-45 ശ്ലോകം കമിതുഃ കുലസംസ്ഥായാ അനുരോധിഗുണാലയാആയാനുകൂലവ്യയവത്യമലാ ഗൃഹിണീമതാ 236 അർത്ഥം നല്ല കുടുംബത്തില്‍ ജനിച്ച സത്ഗുണവതിയാണ് ഉത്തമഗൃഹിണി. Passage 46: https://anandham.online/dharmam/pancha-maha-yajnam#passage-46 ശ്ലോകം കുടുംബിനീ ഗുണാപേതാ യദി സര്‍വോത്തമം കുലംഗുണഹീനം ഭവേന്നൂനം ക്രമശോ നാശമശ്നുയാത് 237 അർത്ഥം ഗുണമില്ലാത്ത ഗൃഹിണി — വലിയ വംശവും പടിപടിയായി നശിപ്പിക്കുന്നു. Passage 47: https://anandham.online/dharmam/pancha-maha-yajnam#passage-47 ശ്ലോകം യദി സാ സ്യാദ് ഗുണവതീ ദുരവസ്ഥാ സമാകുലംകുടുംബമപി കാലേന വര്‍ദ്ധേത സഗുണം ശനൈഃ 238 അർത്ഥം ഗുണവതിയായ ഗൃഹിണി ദരിദ്രമായ വീട്ടുപോലും ഐശ്വര്യമുള്ളതാക്കുന്നു. Passage 48: https://anandham.online/dharmam/pancha-maha-yajnam#passage-48 ശ്ലോകം ആര്‍ജ്ജനീയപദാര്‍ത്ഥാനാം മനുഷ്യസ്യോത്തമോത്തമംദ്രവ്യം കലത്രമേവസ്യാച്ചാരിത്രഗുണഭൂഷിതം 239 അർത്ഥം മനുഷ്യന്റെ സമ്പാദ്യങ്ങളില്‍ പരമോന്നതം — ശീലവും ഗുണവും ഉള്ള ഭാര്യ. Passage 49: https://anandham.online/dharmam/pancha-maha-yajnam#passage-49 ശ്ലോകം ആത്മാനം പാലിതവതീ ശുശ്രൂഷന്തീ സ്വനായകംയശോഭംഗമകുര്‍വന്തീ വര്‍ത്തമാനോത്തമാ സതീ 240 അർത്ഥം സ്വയം പാലിക്കയും ഭര്‍ത്താവിനെ സേവിക്കയും യശസ്സുണ്ടാക്കുകയും ചെയ്യുന്നവള്‍ ഉത്തമസ്ത്രീ. Passage 50: https://anandham.online/dharmam/pancha-maha-yajnam#passage-50 ശ്ലോകം അന്തഃപുരമഹാകാരാം ഹിത്വാപി സ്വയമേവ യാഗോപായതി സ്വചാരിത്രം ഏഷാ സ്യാദ്ദയിതോത്തമാ 241 അർത്ഥം മാനത്തെ കാത്തുസൂക്ഷിക്കുന്ന പതിവ്രതാ — അതാണ് ഉത്തമ സ്ത്രീ. Passage 51: https://anandham.online/dharmam/pancha-maha-yajnam#passage-51 ശ്ലോകം വാത്യായാമചലോ ദീപോ ലക്ഷ്മീസ്സർവാർത്ഥരൂപിണീചാരു സൗശീല്യനിലയാ മഹതീ ഗൃഹനായികാ 242 അർത്ഥം ലക്ഷ്മീ ദേവിയെപ്പോലെ — സൗശീല്യം നിറഞ്ഞ ഗൃഹനായിക ഏറ്റവും ശ്രേഷ്‌ഠ. Passage 52: https://anandham.online/dharmam/pancha-maha-yajnam#passage-52 ശ്ലോകം ഏതാദൃശ്യാസമം ഭർത്താ തത്തദ്ധർമ്മാന്നിരന്തരംകുർവന്നേവേഹ ഗാർഹസ്ഥ്യമവിഘ്നം പരിപാലയേത് 243 അർത്ഥം ഭർത്താവ് — മേല്‍ പറഞ്ഞ ഗുണങ്ങളുളള ഭാര്യയെ സ്നേഹത്തോടെ അനുഗമിച്ച് ഗൃഹസ്ഥധർമ്മം സംരക്ഷിക്കണം. Passage 53: https://anandham.online/dharmam/pancha-maha-yajnam#passage-53 ശ്ലോകം അനന്ത കല്യാണനിധാനമേതത് ഗാർഹസ്ഥ്യമാശാസ്യമമായമേവം സമാചരൻവാഞ്ഛിതമേതൃ സർവം നിരന്തരാനന്ദപദം പ്രയാതി 244 അർത്ഥം ഗൃഹസ്ഥധർമ്മം ശരിയായി ആചരിക്കുന്നവൻ — എല്ലാ ആഗ്രഹങ്ങളും പ്രാപിച്ച് ഒടുവിൽ മോക്ഷം പ്രാപിക്കുന്നു.