സാമാന്യധർമ്മനിരൂപണം Samanya Dharma Nirupanam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/dharmam/samanya-dharma-nirupanam Text last updated: 2026-10-01T16:54:08.403Z Collection: Sree Narayana Dharmam Source: Verses and Malayalam explanations supplied by the library editor. Chapters are published progressively as text is supplied. Language: Malayalam script. The English title is a transliteration, not a translation. Passage 1: https://anandham.online/dharmam/samanya-dharma-nirupanam#passage-1 ശ്ലോകം ഗുരൂരുവാച: അഹിംസാ സത്യമസ്തേയസ്തഥൈവാ വ്യഭിചാരിതാമദ്യസ്യ വർജ്ജനം ചൈവം പഞ്ച ധർമ്മാസ്സമാസതഃ 67 അർത്ഥം അഹിംസ, സത്യം, അസ്തേയം, വ്യഭിചാരം, ഇല്ലായ്മ, മദ്യവർജ്ജനം എന്നിങ്ങനെ ധർമ്മത്തെ ചുരുക്കത്തിൽ അഞ്ചായി തരം തിരിക്കാം Passage 2: https://anandham.online/dharmam/samanya-dharma-nirupanam#passage-2 ശ്ലോകം അഹിംസാ പരമോ ധർമ്മസ്സർവ്വധർമ്മേഷു സുവ്രതാഃബുദ്ധാദയോ മഹാത്മനോ യയാപുഃ പരമം പദം 68 അർത്ഥം സർവ ധർമ്മങ്ങളിലും വച്ച് ശ്രേഷ്ഠമായ ധർമ്മം അഹിംസയാണ്. അഹിംസാ ധർമ്മം കൊണ്ട് ബുദ്ധൻ തുടങ്ങിയ മഹാത്മാക്കൾ മോക്ഷം പ്രാപിച്ചു Passage 3: https://anandham.online/dharmam/samanya-dharma-nirupanam#passage-3 ശ്ലോകം കസ്യാപി പ്രാണിനോ വത്സാഃ ശരീരപ്രാണ ചേതസാംഅപീഡനമഹിംസാ സ്യാൻമനോവാക്കായ കർമ്മഭിഃ 69 അർത്ഥം മനസാ വാചാ കർമ്മണാ യാതൊരു ജീവിയേയും ഉപദ്രവിക്കാതിരിക്കുക എന്നതാണ് അഹിംസാധർമ്മം. Passage 4: https://anandham.online/dharmam/samanya-dharma-nirupanam#passage-4 ശ്ലോകം ധർമ്മാഃ സർവേപ്യഹിംസായാമന്തരംഗതയാ സ്ഥിതാഃഅധർമ്മാ അപി ഹിംസായാമിത്യാഹുർധർമ്മവേദിനഃ 70 അർത്ഥം ധർമ്മങ്ങൾ അഹിംസയിലും, അധർമ്മങ്ങൾ ഹിംസയിലുമാണ് വർത്തിക്കുന്നതെന്നു ധർമ്മജ്ഞാനികളായ മഹാത്മാക്കൾ പറയുന്നു. Passage 5: https://anandham.online/dharmam/samanya-dharma-nirupanam#passage-5 ശ്ലോകം അഹിംസാവ്രതശീലേ തു ഹിംസ്രാƒ ഹിംസ്രാഹി ജന്തവഃവിശ്വാസമുപഗച്ഛന്തി മാതരീവ പ്രമോദതഃ 71 അർത്ഥം അഹിംസാധർമ്മം പാലിക്കുന്നവനെ സർവപ്രാണികളും സന്തോഷം കൊണ്ട് സ്വമാതാവിനെ എന്ന പോലെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. Passage 6: https://anandham.online/dharmam/samanya-dharma-nirupanam#passage-6 ശ്ലോകം സതി സാധു ഭവേത്സത്യം സത്യം ബ്രഹ്മ സനാതനംസത്യേതിഷ്ഠതി ലോകോയംവദേത്സത്യം ന ചാനൃതം 72 അർത്ഥം സത്യം സനാതനമായ ബ്രഹ്മമാകുന്നു. ഈ ലോകം സദ്വസ്തുവിൽ ആണ് (സത്യത്തിലാണ് ) സ്ഥിതി ചെയ്യുന്നത്.അതിനാൽ സത്യം പറയണം, കള്ളം ഒരിക്കലും പറയരുത് Passage 7: https://anandham.online/dharmam/samanya-dharma-nirupanam#passage-7 ശ്ലോകം യസ്സത്യപരവാൻ നിത്യം സത്യേ യോഗീവ വർത്തതേസ യദ്വക്തീഹ തത് സർവ്വമതർക്കിതഫലാവഹം 73 അർത്ഥം സത്യത്തെ മുൻനിർത്തി ജീവിക്കുന്നവൻ സാക്ഷാൽ യോഗിയാകുന്നു. അവൻ എന്തുതന്നെ പറഞ്ഞാലും അത് തീർച്ചയായും ഫലിക്കുന്നു. Passage 8: https://anandham.online/dharmam/samanya-dharma-nirupanam#passage-8 ശ്ലോകം പരസ്വാഹൃതിതച്ചിന്താവർജ്ജിതാ ƒസ്തേയസംജ്ഞിതാ'തദസ്തേയപ്രതിഷ്ഠായാം രത്നോപസ്ഥാന'മുച്യതേ 74 അർത്ഥം അന്യന്റെ ധനത്തെ അപഹരിക്കാതെയും അവയെക്കുറിച്ചു ചിന്തിക്കാതെയും ഇരിക്കുന്നതാണ് അസ്തേയം Passage 9: https://anandham.online/dharmam/samanya-dharma-nirupanam#passage-9 ശ്ലോകം സ്തേയസ്സർവ്വാപദം ഹേതു രസ്തേയസ്സർവ്വസംപദാംസ്തേയാൻമാനക്ഷതി സ്തസ്മാദസതേയം സർവ്വദാ ചരേത് 75 അർത്ഥം മോക്ഷണം എല്ലാ ആപത്തുകൾക്കും കാരണമാണ് .മോഷ്ടിക്കാതിരിക്കുന്നതു ഐശ്വര്യകാരണമാകുന്നു. മോഷണം കൊണ്ടു മാനഹാനി ഉണ്ടാകുന്നു. അതു കൊണ്ടു മോഷ്ടിക്കാതിരിക്കണം. Passage 10: https://anandham.online/dharmam/samanya-dharma-nirupanam#passage-10 ശ്ലോകം ചൗര്യം വർജ്ജയതേ നിത്യം മഹതേ കരണൈസ് ത്രിഭിഃവിശ്വാസാജ്ജനതാ സർവ്വ മുപദീകുരുതേ സ്വയം 76 അർത്ഥം മഹത്തുക്കൾ മനസാ വാചാ കർമ്മണാ ചൗര്യത്തെ ഉപേക്ഷിക്കുന്നു. Passage 11: https://anandham.online/dharmam/samanya-dharma-nirupanam#passage-11 ശ്ലോകം ചുരാവിഷസമാക്രാന്തി മലീമസനരാധമംനിർഭർത്സ്യ നൂനമസ്യന്തി ദൂരേ ƒലർക്കമിവാനഘാഃ 77 അർത്ഥം ചോരകർമ്മത്താൽ നീചനായ മനുഷ്യനെ ക്ഷാന്ത്യാദി സൽഗുണ വിശിഷ്ടൻമാർ പേപ്പട്ടിയെ എന്ന പോലെ നിശ്ചയമായും ദൂരെ ത്യജിക്കുന്നു. Passage 12: https://anandham.online/dharmam/samanya-dharma-nirupanam#passage-12 ശ്ലോകം വീക്ഷണം പരനാരീണാം കാമസങ്കൽപ പൂർവകംതത്സല്ലാപശ്ചതദ്യോഗോ വ്യഭിചാര ഇതി സ്മൃതഃ 78 അർത്ഥം ചില പ്രത്യേക ഉദ്ദേശത്തെ മുൻനിർത്തി അന്യ സ്ത്രീകളെ നോക്കുക, അവരുമായി സംസാരിക്കുക, അവരുമായി ചേരുക ഇവയെല്ലാം വ്യഭിചാരമാണെന്നു പറയപ്പെടുന്നു Passage 13: https://anandham.online/dharmam/samanya-dharma-nirupanam#passage-13 ശ്ലോകം സ്ഥാനമാനധനജ്ഞാനാ ചാരാണാം സ്വകുലസ്യ ചപ്രാണസ്യാകാലികോ നാശോ വ്യഭിചാരേണ ജായതേ 79 അർത്ഥം വ്യഭിചാരവൃത്തി കൊണ്ട് തന്റെ സ്ഥാനം, മാനം, ധനം, ജ്ഞാനം, ആചാരം, കുലം, പ്രാണൻ ഇവയ്ക്ക് അകാലനാശം സംഭവിക്കുന്നു Passage 14: https://anandham.online/dharmam/samanya-dharma-nirupanam#passage-14 ശ്ലോകം ദിവാപ്യന്ധം തമഃ പുംസോ വ്യഭിചാരമുപേയുഷഃതസ്മാന്നിയതിദത്തം യത് സുഖം തച്ച വിനശ്യതി 80 അർത്ഥം വ്യഭിചാരിയായ ഒരുത്തന് പകലും കൂരിരുട്ടായി തോന്നും, എന്നു മാത്രമല്ല, പ്രകൃതിദത്തമായ സുഖവും അവന് അനുഭവിക്കുന്നതിനു സാധിക്കുന്നില്ല Passage 15: https://anandham.online/dharmam/samanya-dharma-nirupanam#passage-15 ശ്ലോകം സ്വപത്നീ പരസംസർഗ്ഗോ കസ്യാപീഹ ന രോചതേവർജ്ജയേദ്വ്യഭിചാരം തദിഹാമുത്ര ശുഭാഗ്രഹീ 81 അർത്ഥം തന്റെ ഭാര്യ പരപുരുഷനുമായി ചേരുന്നത് ആർക്കും ഇഷ്ടമായി തോന്നുന്നില്ല . അതു കൊണ്ട് ഇഹപര സുഖങ്ങൾ ആഗ്രഹിക്കുന്നവർ തീർച്ചയായും വ്യഭിചാരത്തെ ഉപേക്ഷിക്കണം. Passage 16: https://anandham.online/dharmam/samanya-dharma-nirupanam#passage-16 ശ്ലോകം ബുദ്ധേർ വൈകല്യജനകം മദ്യമിത്യുച്യതേ ബുധൈഃമദ്യസേവാം ന കുർവീത മദ്യം വിഷസമം വിദുഃ 82 അർത്ഥം മദ്യം ബുദ്ധിക്കു ഭ്രമത്തെ ഉണ്ടാക്കുന്ന വസ്തുവാണ്, വിഷതുല്യമാണ്. അതിനാൽ മദ്യപാനം ആരും ചെയ്യരുത് Passage 17: https://anandham.online/dharmam/samanya-dharma-nirupanam#passage-17 ശ്ലോകം സുരാഹിഫേന വിജയാധൂമ പത്രാദി വത്സലാഃചിത്തഭ്രമവിധായിത്വാൻ മദ്യത്വേനേഹ ഗണ്യതേ 83 അർത്ഥം കള്ള്, കറുപ്പ് ,കഞ്ചാവ്, പുകയില മുതലായവ ബുദ്ധിഭ്രമം ഉണ്ടാക്കുന്നതിനാൽ മദ്യത്തിന്റെ കൂട്ടത്തിൽ ഗണിക്കപ്പെടുന്നു. Passage 18: https://anandham.online/dharmam/samanya-dharma-nirupanam#passage-18 ശ്ലോകം മദ്യസ്യ വിക്രയാദാനേ സന്ധാനം ദാനമേവ ചകദാപി നാചരേദ്ധീമാൻ മഹാപാതകഹേതുകം 84 അർത്ഥം മദ്യം പാപത്തെ ഉണ്ടാക്കുന്ന ഒരു വസ്തുവാണ്. അതുകൊണ്ട് ബുദ്ധിമാനായ ഒരാൾ അതിനെ വിൽക്കുകയോ, അന്യർക്കു കൊടുക്കുകയോ, സ്വയം വാങ്ങുകയോ, ശേഖരിച്ചു വയ്ക്കുകയോ ഒരിക്കലും ചെയ്യരുത്. Passage 19: https://anandham.online/dharmam/samanya-dharma-nirupanam#passage-19 ശ്ലോകം മദ്യപാനാദ് വീതലജ്ജം ജിഹാസന്ത്യപി ബാലകാഃവിഷൂചീഗ്രസ്തമിവ തം ജുഗുപ്സന്തേ വിവേകിനഃ 85 അർത്ഥം കള്ളു കുടിച്ചു നാണം കെട്ടവനെ കാണാൻ പോലും കൊള്ളാത്തവനാണെന്നും മറ്റും പറഞ്ഞു പരിഹസിച്ചു കേവലം തിരിച്ചറിവില്ലാത്ത ബാലൻമാർ പോലും ത്യജിക്കുന്നു. വിവേകികൾ വിഷൂചി പിടിപെട്ടവനെ കണ്ടാലെന്നതുപോലെ വെറുക്കുന്നു. Passage 20: https://anandham.online/dharmam/samanya-dharma-nirupanam#passage-20 ശ്ലോകം മദ്യകർത്താ പൂതിഗന്ധിഃ പടശ്ചാസ്യ നികേതനംദുർഗ്ഗന്ധകലുഷം തേന സ്പൃഷ്ടം സർവമപീദൃശം 86 അർത്ഥം മദ്യമുണ്ടാക്കുന്നവൻ ദുർഗന്ധമുള്ളവനായിത്തീരുന്നു. അവന്റെ വസ്ത്രവും ഭവനവും ദുർഗ്ഗന്ധമായിരിക്കും. തന്നെയല്ല അവൻ തൊടുന്ന സർവവസ്തുക്കളും ദുർഗന്ധം ഉള്ളതാകും. Passage 21: https://anandham.online/dharmam/samanya-dharma-nirupanam#passage-21 ശ്ലോകം മദ്യാസക്തം സ്വസ്യ ഭാര്യാ പിതാ മാതാ സഹോദരഃപുത്രോപി ചേശ്വരോ ദ്വേഷ്ടി തസ്മാൻമദ്യംപരിത്യജേത് 87 അർത്ഥം മദ്യപാനിയെ അവന്റെ ഭാര്യ, അച്ഛൻ, അമ്മ, സഹോദരൻ ,പുത്രൻ, ഈശ്വരൻ ഇവർ വെറുക്കുന്നു. അതു കൊണ്ട് ആരും കള്ളു കുടിക്കരുത്. Passage 22: https://anandham.online/dharmam/samanya-dharma-nirupanam#passage-22 ശ്ലോകം ഇതീരിതംസാധുജനാഭിനന്ദിതം പരോപകൃത്യൈ ലഘു ധർമ്മപഞ്ചകംഇദം തദവ്യാഹതമാചരന്തി യേ പരം സുഖം യാന്തി പരത്ര ചേഹ തേ 88 അർത്ഥം ലഘുവായ ( ആർക്കും ആചരിക്കുവാൻ കഴിയുന്ന ) ധർമ്മപഞ്ചകത്തെ ഇപ്രകാരം പ്രതിപാദിച്ചു. പരിശുദ്ധമായ ഈ ധർമ്മപഞ്ചകത്തെ ആചരിക്കുന്നവർ ഇഹത്തിലും പരത്തിലും ശാശ്വതമായ സുഖം അനുഭവിക്കും.