ശുദ്ധി പഞ്ചകം Shuddhi Panchakam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/dharmam/shuddhi-panchakam Text last updated: 2026-10-01T16:54:09.277Z Collection: Sree Narayana Dharmam Source: Verses and Malayalam explanations supplied by the library editor. Chapters are published progressively as text is supplied. Language: Malayalam script. The English title is a transliteration, not a translation. Passage 1: https://anandham.online/dharmam/shuddhi-panchakam#passage-1 ശ്ലോകം അഥാതഃ സംപ്രവക്ഷ്യാമി സംക്ഷേപാച്ഛുദ്ധി പഞ്ചകംശൃണുദ്ധ്വമവധാനേന ക്രമശശ്ശുദ്ധിതൽപരാഃ 89 അർത്ഥം ധർമ്മപഞ്ചകത്തെപ്പറ്റി പറഞ്ഞു. ഇനി ശുദ്ധി പഞ്ചകം ക്രമേണ പറയാം. ശുദ്ധിതൽപരരായ നിങ്ങൾ കേട്ടുകൊള്ളുക. Passage 2: https://anandham.online/dharmam/shuddhi-panchakam#passage-2 ശ്ലോകം കായവാക്ചേതസാം ശുദ്ധിരിന്ദ്രിയാണാം ഗൃഹസ്യ ചസംക്ഷേപാൻമർത്യവർഗ്ഗസ്യ പഞ്ചൈതാഃ ശുദ്ധയഃ സ്മൃതാഃ 90 അർത്ഥം ശരീരശുദ്ധി, വാക്ശുദ്ധി, മനശുദ്ധി, ഇന്ദ്രിയശുദ്ധി (ഇന്ദ്രിയങ്ങൾ- കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക് ) ഗൃഹശുദ്ധി ഇപ്രകാരം അഞ്ചു ശുദ്ധികളാണ് ലോകത്തിൽ മനുഷ്യർക്കു പ്രധാനമായിട്ടുള്ളത്. Passage 3: https://anandham.online/dharmam/shuddhi-panchakam#passage-3 ശ്ലോകം ദേഹശുദ്ധി:- നിത്യം ശുദ്ധോദകസ്നാനം മലസ്രോതോവിശോധനംശുദ്ധിർദന്തനഖാനാം ച ശുദ്ധവസ്ത്രസ്യ ധാരണം 91 ശുദ്ധസ്യവായോർഭോജ്യസ്യ ജലസ്യാപി നിക്ഷേവണം കരപാദാദിസംശുദ്ധിർ ദേഹശുദ്ധിരിതീര്യതേ 92 അർത്ഥം ദിനംതോറുമുള്ള ശുദ്ധജലസ്നാനം, കണ്ണ്, കാത്, പല്ല്, നഖം മുതലായവ ശുദ്ധിയാക്കുക, അഴുക്കില്ലാത്ത വസ്ത്രം ധരിക്കുക, നല്ല വായു ശ്വസിക്കുക, നല്ല ആഹാരം കഴിക്കുക, ശുദ്ധജലം കുടിക്കുക, കൈകാലുകൾ എപ്പോഴും വൃത്തിയാക്കുക. ഇവയാണ് ദേഹശുദ്ധി. Passage 4: https://anandham.online/dharmam/shuddhi-panchakam#passage-4 ശ്ലോകം വാക് ശുദ്ധി:- ആവർജ്ജകത്വം വർണ്ണാനാം സുവ്യക്തിഃ സ്വരമാധുരീപദാനാം സ്ഫുടതൗചിത്യം ലയോƒമീ വചസോഗുണാഃ 93 അർത്ഥം വാക്കുകൾ സ്ഫുടമായും മധുരമായും വ്യക്തമായും ആകർഷകമായും സഭ്യമായും ഇരിക്കണം. ശുദ്ധമായ ഭാഷയ്ക്ക് ഇവയെല്ലാം അനുപേക്ഷണീയങ്ങളാണ്. Passage 5: https://anandham.online/dharmam/shuddhi-panchakam#passage-5 ശ്ലോകം അനുദ്വേജകതാസത്യസ്വാദ്ധ്യായഹിതകീർത്തനൈഃസൗഷ്ഠവപ്രിയതാഭ്യാം ച നിയതം വാഗ്വിശുദ്ധ്യതി 94 അർത്ഥം എല്ലാവർക്കും ഹിതവും, സത്യവും ആയി സമഭാവനയോടു കൂടിയതാണ് വാക്കെങ്കിൽ അതു ശുദ്ധമായ വാക്കായിരിക്കും Passage 6: https://anandham.online/dharmam/shuddhi-panchakam#passage-6 ശ്ലോകം മനഃശുദ്ധി:- ആർജ്ജവം കരുണാ മൈത്രീ മാർദ്ദവം ച ധൃതിസ്ത്രപാഅദ്വേഷഃ പ്രണിധാനം ച മനഃശുദ്ധിം വിതന്വതേ 95 അർത്ഥം ഋജുത്വം, സ്നേഹം, ദയ, മൃദുലത, ധൈര്യം, ലജ്ജ, ധ്യാനം ഇവയാണ് മനഃശുദ്ധിക്കു നിദാനം Passage 7: https://anandham.online/dharmam/shuddhi-panchakam#passage-7 ശ്ലോകം ഇന്ദ്രിയ ശുദ്ധി:- അപ്രിയാർത്ഥേഷ്വ പ്രവൃത്തിരപീഡനമലാളനംഅയുക്താസംസ്തവശ്ചൈ തൈഃ ശുദ്ധ്യതീന്ദ്രിയ പഞ്ചകം 96 അർത്ഥം അകാര്യങ്ങളിൽ പ്രവർത്തിക്കാതിരിക്ക, ഇന്ദ്രിയങ്ങളെ കൂടുതൽ പീഡിപ്പിക്കയോ ലാളിക്കയോ ചെയ്യാതിരിക്ക, യുക്തമല്ലാത്തവയിൽ അടുക്കാതിരിക്ക ഇവ പഞ്ചേന്ദ്രിയത്തെ ശുദ്ധമാക്കുന്നു. Passage 8: https://anandham.online/dharmam/shuddhi-panchakam#passage-8 ശ്ലോകം ഗൃഹശുദ്ധി:- അന്തഃസൂര്യാംശുസമ്പാതഃ ശുദ്ധവായു സമാശ്രയഃഅശുചിദ്രവ്യ നിഷ്കാസസ്സർവതോ നിത്യമാർജ്ജനം 97 പര്യന്തേമൂത്രവിഷ്ടാദേരനുത്സർഗ്ഗഃ സുഗന്ധിഭിഃ സായം പ്രാതർധൂപനം ച ഗൃഹശുദ്ധികരാണിഷഡ് 98 അർത്ഥം ഗൃഹങ്ങളുടെ അന്തർഭാഗം വെയിലും ശുദ്ധവായുവും തട്ടുന്നവയായിരിക്കണം. അഴുകിച്ചീഞ്ഞ സാധനങ്ങൾ കളഞ്ഞ് വീടും പരിസരവും എപ്പോഴും വൃത്തിയാക്കണം. പരിസരങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്യരുത്. സന്ധ്യാകാലങ്ങളിൽ സുഗന്ധവസ്തുക്കൾ കൊണ്ട് പുകയ്ക്കണം. ഇതാണ് ഗൃഹശുദ്ധി Passage 9: https://anandham.online/dharmam/shuddhi-panchakam#passage-9 ശ്ലോകം യശ് ശുദ്ധിപഞ്ചകമിദം ചരതി പ്രശസ്ത-മാരോഗ്യനിത്യസുഖ ഹേതുകമാത്മനീനം ദീർഘായുരുർജ്ജിതവപുഃ സതതപ്രസന്ന- ബുദ്ധിര്യുവേവ പുരുഷോ ഭവതീഹ ലോകേ 99 അർത്ഥം ആയുരാരോഗ്യ സുഖദായകവും, ആത്മഹിതവും ആയ ഈ ശുദ്ധി പഞ്ചകത്തെ ആചരിക്കുന്നവൻ ലോകത്തിൽ ഊർജ്ജസ്വലനായും യശസ്വിയായും ദീർഘായുഷ്മാനായും ആരോഗ്യവാനായും ഭവിക്കും.