ശിവഗിരി വർണ്ണന Sivagiri Varnnana Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/dharmam/sivagiri-varnnana Text last updated: 2026-09-25T19:11:18.901Z Collection: Sree Narayana Dharmam Source: Verses and Malayalam explanations supplied by the library editor. Chapters are published progressively as text is supplied. Language: Malayalam script. The English title is a transliteration, not a translation. Passage 1: https://anandham.online/dharmam/sivagiri-varnnana#passage-1 ശ്ലോകം നാനാസസ്യസമാകീർണ്ണോ ദേശോ വൽക്കലസംജ്ഞിതഃ അസ്ത്യസ്യ നീവൃതോ രത്നമകുടാകാര ഭാസുരഃ 7 ഫലവത് പത്രപുഷ്പാഢ്യോ ലതാ പുഷ്പകരംബിതഃ നേത്രാഞ്ചലവിലോകേന നിത്യം പാദോപ സേവിനാം 8 ഈപ്സിതാർത്ഥ പ്രദാനേന രാജന്ത്യാ ശാരദാംബയാ ഭ്രാജിഷ്ണുരമൃതാസ്വാദസ്വച്ഛതോയ പ്രവാഹതഃ 9 ആധൗതപാദസ്സശ്രീകോ ഭക്താനന്ദ പ്രവർദ്ധനഃ വിഖ്യാതോ ധർമ്മസംസ്ഥാനേ രമ്യഃ ശിവഗിരിർമ്മഹാൻ 10 അർത്ഥം ശിവഗിരിയെ വർണ്ണിക്കുമ്പോൾ ഭ്രാജിഷ്ണു, ആധൗതപാദൻ, സശ്രീകൻ, ഭക്താനന്ദപ്രവവർദ്ധനൻ, വിഖ്യാതൻ, രമ്യൻ, മഹാൻ, എന്നീ വിശേഷണങ്ങൾ കൊണ്ട് ഒരു യോഗിയുടെയോ മഹാത്മാവിൻ്റെയോ പ്രതീതി വരുന്നുണ്ട്. ഇതിനു സമാസോക്ത്യലങ്കാരമെന്നു പറയും. ഈ വർക്കല എന്ന സ്ഥലത്തിനു രത്നമകുടമായി ശോഭിക്കുന്നവനും വിചിത്രങ്ങളായ പുഷ്പങ്ങളോടും കായ്കനികളോടും കൂടിയ വൃക്ഷലതാദികളാൽ പരിശോഭിതനും ഭക്തൻമാർക്ക് അഭീഷ്ടത്തെ നൽകുന്ന അക്ഷരസ്വരൂപിണിയായ വിദ്യാദേവതയാൽ അനുഗൃഹീതനും അമൃതിനു തുല്യമായ പരിശുദ്ധ ജലത്തിന്റെ പ്രവാഹത്താൽ നിത്യവും പാദത്തെ കഴുകുന്നവനും ഭക്തൻമാർക്ക് ആനന്ദത്തെ കൊടുക്കുന്നവനും ധർമ്മരാജ്യത്തിൽ പ്രസിദ്ധനും മഹാനുമായ ശിവഗിരിയെന്നു പേരുള്ള ഒരു കുന്നുണ്ട്.