സൂക്തം, പ്രസവശുശ്രൂഷ Sooktham, Prasava Shushroosha Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/dharmam/sooktham-prasava-shushroosha Text last updated: 2026-10-01T16:54:10.055Z Collection: Sree Narayana Dharmam Source: Verses and Malayalam explanations supplied by the library editor. Chapters are published progressively as text is supplied. Language: Malayalam script. The English title is a transliteration, not a translation. Passage 1: https://anandham.online/dharmam/sooktham-prasava-shushroosha#passage-1 ശ്ലോകം ഭഗവൻ! സർവ തത്ത്വജ്ഞാ!സർവ പ്രാണി ദയാപരാ! ഭവതോദിതമാകർണ്യ ധർമ്മം സർവ മനോഹരം 100 പരം മുഖരയത്യസ്മാൻ ജിജ്ഞാസാത: പരസ്യ ച തസ്മാത് സൂതിമുഖാൻ ധർമ്മാൻ വ്യാസേനോപദിശാധുനാ 101 അർത്ഥം അല്ലയോ കരുണാനിധിയായ ഭഗവാനേ! അവിടുന്ന് ഉപദേശിച്ച ധർമ്മ പഞ്ചകത്തെ കേട്ടിട്ട് ഇനിയും അറിയണമെന്നാഗ്രഹമുണ്ട്.അതുകൊണ്ട് പ്രസവാനുസംബന്ധികളായ കാര്യങ്ങളെ വേർതിരിച്ച് ഞങ്ങൾക്ക് ഉപദേശം തന്നാലും. Passage 2: https://anandham.online/dharmam/sooktham-prasava-shushroosha#passage-2 ശ്ലോകം ശൃണുദ്ധ്വമവധാനേന സദാചാരപരായണാഃപ്രസൂതിവിഷയാൻ ധർമ്മാൻ വക്ഷ്യാമൃനതിവിസ്തരം 102 അർത്ഥം അല്ലയോ സദാചാരനിരതന്മാരായ ശിഷ്യന്മാരേ, പ്രസവസംബന്ധമായ കാര്യങ്ങൾ ഞാൻ ചുരുക്കി പറയാം. സശ്രദ്ധം കേട്ടാലും. Passage 3: https://anandham.online/dharmam/sooktham-prasava-shushroosha#passage-3 ശ്ലോകം വിശാലം സൂതികാവേശ്മ വായുസൂര്യപ്രകാശയോഃആദാനപ്രതിരോധാർത്ഥമനുകൂലഗവാക്ഷകം 103 അർത്ഥം പ്രസവമുറി വായു സ്വഞ്ചരിക്കുന്നതിനും, വെയിൽ തട്ടാതെയിരിക്കുന്നതിനും പര്യാപ്തമായ ജനലുകളുളളതും വിസ്താരമുളളതും ആയിരിക്കണം. Passage 4: https://anandham.online/dharmam/sooktham-prasava-shushroosha#passage-4 ശ്ലോകം തത്ര പ്രസൂതി വൈക്ലബ്യമാപന്നായാം തു ജാത്വപിഅസ്വാസഥ്യജനകം കിഞ്ചിദപ്യന്തർ ന പ്രവേശയേത് 104 അർത്ഥം പ്രസവാനന്തരം പ്രസൂതിക്ക് ഏതെങ്കിലും വിഷമങ്ങളുണ്ടായാലും അസ്വാസ്ഥ്യമുണ്ടാക്കുന്ന ഒന്നിനേയും പ്രസവമുറിയിൽ പ്രവേശിപ്പിക്കരുത്. Passage 5: https://anandham.online/dharmam/sooktham-prasava-shushroosha#passage-5 ശ്ലോകം ന കേനാപി പ്രകാരേണ വൈമനസ്യകരം വചഃ പ്രകാശയേത് പ്രസൂതായാഃ പുരസ്താന്നിയതവ്രതാഃ 105 ഗർഭസംഗ്രഹണേ ദക്ഷാ തദ്വിജ്ഞാനേ വിചക്ഷണാ സദയാ സമയാഭിജ്ഞാ ശുചിഃ സ്യാത്സാവികാനിശം 106 അർത്ഥം പ്രസവസമയം അനിഷ്ടമായ വാക്ക് പറയരുത്. ശുദ്ധവൃത്തിയുളളവളും, പ്രസവകാര്യങ്ങളിൽ സാമർത്ഥ്യമുളളവളും, ദയയുളളവളും, ഈശ്വരവിചാരമുളളവളും, സമയം നോക്കി വേണ്ടതു പോലെ പ്രവർത്തിക്കുന്നതിന് കഴിവുളളവളും ആയിരിക്കണം. അപ്രകാരമുളള ഒരുവൾ ആയിരിക്കണം പ്രസവസ്ത്രീയുടെ അടുത്ത് എപ്പോഴും ഇരിക്കേണ്ടത്. Passage 6: https://anandham.online/dharmam/sooktham-prasava-shushroosha#passage-6 ശ്ലോകം അനുരക്താ ബുദ്ധിമത്യശ്ശൗചാചാരപരായണാഃപരിചര്യാസമർത്ഥാശ്ച ഭവേയുഃ പരിചാരികാഃ 107 അർത്ഥം ബുദ്ധിയുളളവരും, സ്നേഹമുളളവരും, പരിചരിപ്പാൻ സാമർത്ഥ്യമുളളവരും, ശുചിത്വമുളളവരുമായ പരിചാരികകൾ സമീപത്തുണ്ടായിരിക്കണം. Passage 7: https://anandham.online/dharmam/sooktham-prasava-shushroosha#passage-7 ശ്ലോകം ഭവിതാ പ്രസൂതാശൗചശുദ്ധിരേകാദശേƒഹനിആശൗചാന്തേ ശുദ്ധികർമ്മ പുണ്യമന്യച്ച കാരയേത് 108 അർത്ഥം പ്രസവാനന്തരം‌ പതിനൊന്നാം ശുദ്ധികർമ്മം ചെയ്യണം. അതിനു ശേഷം മറ്റുള്ള ശുദ്ധികരങ്ങളായ പുണ്യകർമ്മങ്ങളും ചെയ്യണം. Passage 8: https://anandham.online/dharmam/sooktham-prasava-shushroosha#passage-8 ശ്ലോകം പക്ഷാദുപരി കർത്തവ്യമർവാങ്മാസത്രയാദപിജാതസ്യ നാമകരണം തദ്വന്നിഷ് ക്രമണം ഗൃഹാത് 109 അർത്ഥം കുഞ്ഞ് ജനിച്ചു പതിനഞ്ചു ദിവസത്തിനുശേഷവും മൂന്നു മാസത്തിനകവും പേരിടണം. കുട്ടിയെ വീടിനു വെളിയിൽ കൊണ്ടിറങ്ങുന്നതും അതുപോലെ തന്നെ. Passage 9: https://anandham.online/dharmam/sooktham-prasava-shushroosha#passage-9 ശ്ലോകം സുവചം സുശ്രവം നാമധേയമൽ പാക്ഷരാർത്ഥവത്അക്ലിഷ്ടം പുണ്യനക്ഷത്രേ വിദധീത ശുഭേƒഹനി 110 അർത്ഥം നല്ല നാളും ദിവസവും നോക്കി കുട്ടിക്കു പേരിടണം. പേര് അക്ഷരം കുറവുളളതും വിളിക്കുന്നതിനു എളുപ്പവുമായും അർത്ഥസമ്പന്നവുമായും കേൾവിക്കു സുഖമുള്ളതുമായിരിക്കണം. Passage 10: https://anandham.online/dharmam/sooktham-prasava-shushroosha#passage-10 ശ്ലോകം സ്തനന്ധയസ്യാൽ പവഹ്നേരനുൽപന്നരദസ്യ ചഷഷ്ഠാന്മാസാ‌ന്ന കുർവീത പ്രാഗന്നപ്രാശനം ശിശോഃ 111 അർത്ഥം പല്ല് മുളയ്ക്കാത്തവനും മുലകുടിക്കുന്നവനുമായ ശിശുവിനു ദഹനശക്തി കുറവായതിനാൽ ആറുമാസം വരെ ചോറു കൊടുക്കരുത്.