വിദ്യാരംഭം Vidyarambham Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/dharmam/vidyarambham Text last updated: 2026-10-01T16:54:11.419Z Collection: Sree Narayana Dharmam Source: Verses and Malayalam explanations supplied by the library editor. Chapters are published progressively as text is supplied. Language: Malayalam script. The English title is a transliteration, not a translation. Passage 1: https://anandham.online/dharmam/vidyarambham#passage-1 ശ്ലോകം ഏവം പ്രവർദ്ധമാനസ്യ വിദ്യാരംഭം ശുഭോത്തരംപൂർവന്തു പഞ്ചമാദബ്ദാത് കാരയേദാത്മവേദിഭിഃ 117 അർത്ഥം ഇപ്രകാരം വളർന്നു വരുന്ന ശിശുവിനു ആത്മജ്ഞാനികളെക്കൊണ്ട് അഞ്ചു വയസ്സിനു മുൻപ് തന്നെ വിദ്യാരംഭം നടത്തണം. Passage 2: https://anandham.online/dharmam/vidyarambham#passage-2 ശ്ലോകം വിദുഷാ ഭക്തിയുക്തേന കരുണാമൃദുചേതസാവൃത്താചാരവതാ കാര്യമക്ഷരാരംഭണം ശിശോഃ 118 അർത്ഥം കരുണാനിധിയും ആചാരസമ്പന്നനും ആയ വിദ്വാനെക്കൊണ്ട് കുട്ടിക്ക് വിദ്യാരംഭം നടത്തണം. Passage 3: https://anandham.online/dharmam/vidyarambham#passage-3 ശ്ലോകം കൃതസ്നാനം ശുചിം ബാലം വിധായ പ്രാങ്മുഖം ഗുരോഃധ്യാത്വാ ജിഹ്വാഞ്ചലേ തസ്യ സുവർണ്ണേന ലിഖേന്മനും 119 അർത്ഥം കുഞ്ഞിനെ കുളിപ്പിച്ച് വൃത്തിയാക്കി ശുദ്ധവസ്ത്രം ധരിപ്പിച്ച് ഗുരുവിൻടെ മുൻപിലിരുത്തണം. ഗുരു അല്പം ധ്യാനിച്ചതിനു ശേഷം കുട്ടിയുടെ നാക്കിൽ സ്വർണ്ണം കൊണ്ട് 'ഓം' എന്ന പ്രണവാക്ഷരം എഴുതണം. Passage 4: https://anandham.online/dharmam/vidyarambham#passage-4 ശ്ലോകം വർണ്ണാനുച്ചാരയിത്വാഥ പ്രണതം ബാലകം ഗുരുഃആശിർവദേത് പ്രസന്നാത്മാ തസ്യശ്രേയോ/ഭിവൃദ്ധയേ 120 അർത്ഥം ആചാര്യൻ കുട്ടിയെക്കൊണ്ട് അക്ഷരങ്ങൾ പറയിച്ചതിനു ശേഷം കുട്ടിയുടെ അഭ്യുദയത്തിനായ് ആഗ്രഹിക്കണം.