All krithisSiva
SREE NARAYANA GURU · ORIGINAL TEXT

അർദ്ധനാരീസ്തവം

Ardhanareeswara Sthavam

✳
Aa 100%
അര്‍ദ്ധനാരീശ്വരസ്തവം 1 അയ്യോയീവെയില്‍കൊണ്ടു വെന്തുരുകി വാ- ടീടുന്നു നീയെന്നിയേ കയ്യേകീടുവതിന്നു കാണ്‍കിലൊരുവന്‍ കാരുണ്യവാനാരഹോ! പയ്യാര്‍ന്നീജനമാഴിയില്‍ പതിവതി- ന്മുന്നേ പരന്നൂഴിയില്‍ പെയ്യാറാകണമേ ഘനാംബു കൃപയാ ഗങ്ഗാനദീധാമമേ! 2 നാടുംകാടുമൊരേ കണക്കിനു നശി- ച്ചീടുന്നതും നെക്കി ന- ക്കീടും നീരുമൊഴിഞ്ഞു നാവുകള്‍ വറ- ണ്ടീടുന്നതും നിത്യവും തേടും ഞങ്ങളുമുള്ളു നൊന്തു തിരിയും പാടും പരീക്ഷിച്ചു നി- ന്നീടും നായകനെന്തു നന്മയരുളാ- യ്വാനര്‍ദ്ധനാരീശ്വരാ? 3 ഊട്ടിത്തീറ്റി വളര്‍ത്തുമുമ്പര്‍തടിനീ- നാഥന്നുമിപ്പോളുയിര്‍- ക്കൂട്ടത്തോടൊരു കൂറുമില്ല, കഥയെ- ന്തയ്യോ! കുഴപ്പത്തിലായ് നാട്ടില്‍ക്കണ്ടതശേഷവും ബത! നശി- ച്ചീടുന്നതും കണ്ടു നീ മൂട്ടില്‍ത്തന്നെയിരുന്നിടുന്നു, മുറയോ? മൂളര്‍ദ്ധനാരീശ്വരാ! 4 ദാരിദ്ര്യം കടുതായ്, ദഹിച്ചു തൃണവും ദാരുക്കളും ദൈവമേ! നീരില്ലാതെ നിറഞ്ഞു സങ്കടമഹോ! നീയൊന്നുമോര്‍ത്തീലയോ? ആരുള്ളിത്ര കൃപാമൃതം ചൊരിയുവാ- നെന്നോര്‍ത്തിരുന്നോരിലീ- ക്രൂരത്തീയിടുവാന്‍ തുനിഞ്ഞതഴകോ? കൂറര്‍ദ്ധനാരീശ്വരാ! 5 മുപ്പാരൊക്കെയിതാ മുടിഞ്ഞു മുടിയില്‍ ചൊല്‍പൊങ്ങുമപ്പും ധരി- ച്ചെപ്പോഴും പരമാത്മനിഷ്ഠയിലിരു- ന്നീടുന്നു നീയെന്തഹോ! ഇപ്പാരാരിനിയാളുമിപ്പരിഷയി- ന്നാരോടുരയ്ക്കുന്നു നിന്‍- തൃപ്പാദത്തണലെന്നിയേ തുണ നമു- ക്കാരര്‍ദ്ധനാരീശ്വരാ?

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. അർദ്ധനാരീസ്തവം (Ardhanareeswara Sthavam). Anandham. Text updated 2026-09-24. https://anandham.online/krithis/ardhanareeswara-sthavam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.