All krithisSiva
SREE NARAYANA GURU · ORIGINAL TEXT

ചിജ്ജഡചിന്തനം

Chijjada Chinthanam

✳
Aa 100%
ചിജ്ജഡചിന്തനം 1 ഒരുകോടി ദിവാകരരൊത്തുയരും പടി പാരൊടു നീരനലാദികളും കെടുമാറു കിളര്‍ന്നുവരുന്നൊരു നിന്‍ വടിവെന്നുമിരുന്നു വിളങ്ങിടണം. 2 ഇടണേയിരുകണ്‍മുനയെന്നിലതി- ന്നടിയന്നഭിലാഷമുമാപതിയേ! ജഡമിന്നിതുകൊണ്ടു ജയിക്കുമിതി- ന്നിടയില്ലയിരിപ്പതിലൊന്നിലുമേ. 3 നിലമോടു നെരുപ്പു നിരന്നൊഴുകും- ജലമാശുഗനംബരമഞ്ചിലുമേ അലയാതെയടിക്കടി നല്കുക നിന്‍ നിലയിന്നിതുതന്നെ നമുക്കു മതി. 4 മതിതൊട്ടുമണം മുതലഞ്ചുമുണര്‍- ന്നരുളോളവുമുള്ളതു ചിന്‍മയമാം ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ- മിതു രണ്ടിലുമായമരുന്നഖിലം. 5 അഖിലര്‍ക്കുമതിങ്ങനെ തന്നെ മതം സുഖസാദ്ധ്യമിതെന്നു ശുകാദികളും പകരുന്നു പരമ്പരയായ് പലതും ഭഗവാനുടെ മായയഹോ! വലുതേ 6 വലുതും ചെറുതും നടുമദ്ധ്യവുമാ- യലയറ്റുയരുന്ന ചിദംബരമേ! മലമായയിലാണു മയങ്ങി മനം നിലവിട്ടു നിവര്‍ന്നലയാതരുളേ. 7 അരുളേ! തിരുമേനിയണഞ്ഞിടുമീ- യിരുളേ! വെളിയേയിടയേ! പൊതുവേ! കരളേ! കരളിങ്കലിരിക്കുമരും- പൊരുളേ! പുരി മൂന്നുമെരിച്ചവനേ! 8 എരികയ്യതിലേന്തിയിറങ്ങിവരും തിരുമേനി ചിദംബരമെന്നരുളും പുരിതന്നിലിരുന്നു പുരം പൊരിചെ- യ്തരുളുന്നതുതന്നെയൊരദ്ഭുതമാം. 9 പുതുമാംകനി! പുത്തമൃതേ! ഗുളമേ! മധുവേ! മധുരക്കനിയേ! രസമേ! വിധിമാധവരാദി തിരഞ്ഞിടുമെന്‍ പതിയേ! പദപങ്കജമേ! ഗതിയേ! 10 ഗതി നീയടിയന്നു ഗജത്തെയുരി- ച്ചതുകൊണ്ടുടചാര്‍ത്തിയ ചിന്മയമേ! ചതി ചെയ്യുമിരുട്ടൊരുജാതി വിടു- ന്നതിനിന്നടിയന്നരുളേകണമേ.

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. ചിജ്ജഡചിന്തനം (Chijjada Chinthanam). Anandham. Text updated 2026-09-24. https://anandham.online/krithis/chijjada-chinthanam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.