ദേവീപ്രണാമദേവ്യഷ്ടകം Devi Pranama Devyashtakam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/devi-pranama-devyashtakam Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=25 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. ദേവീപ്രണാമദേവ്യഷ്ടകം (ശ്രീശിവേതി പരിപാലയേതി പരിപാലയേതി ജപമാലയാ) 1 പാദഭക്തജനപാലനാധികപരായണാ ഭവഭയാപഹാ പൂതമാനസ പുരാണപുരുഷപുരന്ദരാദി പുരുപൂജിതാ സാധുസാധിതസരസ്വതീ സകലസംപ്രദായസമുദാഹൃദാ ശാതശാരദ ശശാംകശേഖരശിവാ ശിവാശിവമുദീയതാം 2 നീലനീരദനിഭാ നിശാകരനികാശനിര്‍മ്മലനിജാനനാ ലോലലോചന ലലാമശോഭിത ലലാടലാലിത ലലാപകാ ശാലിതാ ശകുലശാരദാ ചരണ ചാരീശാശ്വതശൂഭാവഹാ കാലകാലകമനീയകാമുകകലാ കലാപകലിതാപതാം 3 കുംഭികുംഭകുചകുംഭകുങ്കുമ വിശുംഭിശംഭു ശുഭസംഭവാ ജൃഭിജംഭരിപു ജൃംഭളസ്തനിനിഷേവ്യമാണചരണാംബുജാ ഡിംഭകുംഭിമുഖബാഹുലേയലസദങ്കകാ വിധുരപങ്കകാ ഡാംഭികാസുരനികുംഭസുംഭമഥിനീ തനോതു ശിവമംബികാ 4 ദാരിതാതിഘനദാരികാദമിത ദാരുണാഘനിരയശ്ചടാ മാരമാരണമരാമരാളമണിമന്ധരാഗപരമാനിനി ശൂരശൂരദനുസൂനുസാരമരതാരകാസുര രിപുപ്രസൂഃ രാജരാജരമണീരപാരപിതരാജിതാമല പദാവതാം 5 ഹേലയാസ്വദിതഹാലയാകുലിതകാലയാ മലിന ശ്രീലയാ വ്രീലയാപലിതഫാലയാ വിമലമാലയാ സമരവേളയാ സ്ഥൂലയാ വപുഷി ബാലയാ കുശലമൂലയാ ജലദകാലയാ പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ 6 രാമയാ വിമതവാമയാ ശമിതകാമയാ സുമിതസീമയാ ഭൂമയാധികപരോമയാ ഘനകദംബയാ വിധുരിതാമയാ ഘോരയാ സമരവീരയാ കലിതഹീരയാ സമരപാരയാ പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ 7 ഹാരയാ ജലദനീരയാ ശമിതമാരയാതപ വിദാരയാ ഭൂമയാധികവികാരയാ ചകിതചോരയാ സകലസാരയാ വീരയാച ശിവദാരയാ മുലിതഹീരയാ നമിതശൂരയാ പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ 8 സാശയാ വിധുതപാശയാ വിധൃതപാശയാ സരജനീശയാ ശോശയാനനപതപാശയാ കുചവികോശയാ വിനുതമേശയാ സേനയാസുമഥനാശയാ ഹൃതഹരാശയാദമിതനാശയാ ഹേലയാദൃതസുകോശയാ ദിവിവിമോചയെ വിമതനാശയാ. ഇതി ശ്രീനാരായണപരമഹംസവിരചിതം സമ്പൂര്‍ണ്ണം