ഗുഹാഷ്ടകം Guhashtakam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/guhashtakam Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=7 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. ഗുഹാഷ്ടകം ശാന്തം ശംഭുതനൂജം സത്യമനാധാരം ജഗദാധാരം ജ്ഞാതൃജ്ഞാനനിരന്തരലോകഗുണാതീതം ഗുരുണാതീതം വല്ലീവത്സലഭൃങ്ഗാരണ്യകതാരുണ്യം വരകാരുണ്യം സേനാസാരമുദാരം പ്രണമത ദേവേശം ഗുഹമാവേശം. 2 വിഷ്ണുബ്രഹ്മസമര്‍ച്യം ഭക്തജനാദിത്യം വരുണാതിഥ്യം ഭാവാഭാവജഗത്ത്രയരൂപമഥാരൂപം ജിതസാരൂപം നാനാഭുവനസമാധേയം വിനുതാധേയം വരരാധേയം കേയൂരാങ്ഗനിഷങ്ഗം പ്രണമത ദേവേശം ഗുഹമാവേശം. 3 സ്കന്ദം കുങ്കുമവര്‍ണ്ണം സ്പന്ദമുദാനന്ദം പരമാനന്ദം ജ്യോതിസ്തോമനിരന്തരരമ്യമഹസ്സാമ്യം മനസായാമ്യം മായാശൃങ്ഖലബന്ധവിഹീനമനാദീനം പരമാദീനം ശോകാപേതമുദാന്തം പ്രണമത ദേവേശം ഗുഹമാവേശം. 4 വ്യാളവ്യാവൃതഭൂഷം ഭസ്മസമാലേപം ഭുവനാലേപം ജ്യോതിശ്ചക്രസമര്‍പ്പിതകായമനാകായവ്യയമാകായം ഭക്തത്രാണനശക്ത്യാ യുക്തമനുദ്യുക്തം പ്രണയാസക്തം സുബ്രഹ്മണ്യമരണ്യം പ്രണമത ദേവേശം ഗുഹമാവേശം. 5 ശ്രീമത്സുന്ദരകായം ശിഷ്ടജനാസേവ്യം സുജടാസേവ്യം സേവാതുഷ്ടസമര്‍പ്പിതസൂത്രമഹാസത്രം നിജ ഷഡ്വക്ത്രം പ്രത്യര്‍ത്ഥ്യാനതപാദസരോരുഹമാവാഹം ഭവഭീദാഹം നാനായോനിമയോനിം പ്രണമത ദേവേശം ഗുഹമാവേശം. 6 മാന്യം മുനിഭിരമാന്യം മഞ്ജുജടാസര്‍പ്പം ജിതകന്ദര്‍പ്പം ആകല്പാമൃതതരളതരങ്ഗമനാസങ്ഗം സകലാസങ്ഗം ഭാസാ ഹ്യധരിതഭാസ്വന്തം ഭവികസ്വാന്തം ജിതഭീസ്വാന്തം കാമം കാമനികാമം പ്രണമത ദേവേശം ഗുഹമാവേശം. 7 ശിഷ്ടം ശിവജനതുഷ്ടം ബുധഹൃദയാകൃഷ്ടം ഹൃതപാപിഷ്ഠം നാദാന്തദ്യുതിമേകമനേകമനാസങ്ഗം സകലാസങ്ഗം ദാനവിനിര്‍ജ്ജിതനിര്‍ജ്ജരദാരുമഹാഭീരും തിമിരാഭീരും കാലാകാലമകാലം പ്രണമത ദേവേശം ഗുഹമാവേശം. 8 നിത്യം നിയമിഹൃദിസ്ഥം സത്യമനാഗാരം ഭുവനാഗാരം ബന്ധൂകാരുണലളിതശരീരമുരോഹാരം മഹിമാഹാരം കൗമാരീകരപീഡിതപാദപയോജാതം ദിവി ഭൂജാതം കണ്ഠേ കാലമകാലം പ്രണമത ദേവേശം ഗുഹമാവേശം.