ജാതി നിർണയം Jathi Nirnayam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/jathi-nirnayam Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=33 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. ജാതിനിര്‍ണ്ണയം 1 മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ഗോത്വം ഗവാം യഥാ ന ബ്രാഹ്മണാദിരസ്യൈവം ഹാ! തത്ത്വം വേത്തി കോƒപി ന. 2 ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍. 3 ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം. 4 നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും പറയന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍? 5 പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍. 6 ഇല്ല ജാതിയിലൊന്നുണ്ടോ വല്ലതും ഭേദമോര്‍ക്കുകില്‍ ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ?