മംഗളാശംസകൾ Mangalasamsakal Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/mangalasamsakal Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=58 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. മംഗളാശംസ-1 (ധര്‍മ്മകുമാരന്‍ എന്ന ഒരു മാസികയ്ക്ക് ഗുരുദേവന്‍ നല്‍കിയ മംഗളാശംസയാണിത്) കര്‍മ്മം പരോപകാരം ധര്‍മ്മോപേതം പരത്തി ലോകത്തില്‍ ശര്‍മ്മമമര്‍ന്നു വളര്‍ന്നീ- ധര്‍മ്മകുമാരന്‍ ജയിക്ക ജനതയ്ക്കായ്! മംഗളാശംസ-2 (ഈ പദ്യം ശിവഗിരി മഠത്തില്‍ നിന്നും ഇറങ്ങിയിരുന്ന ധര്‍മ്മം എന്ന പത്രത്തില്‍ പതിവായി ചേര്‍ത്തിരുന്നതാണ്) നിര്‍മ്മത്സര പ്രമോദായ ജീയാന്നിത്യമിദം ഭുവി പത്രമശ്വത്ഥജമിവ സുപ്രസംഗൈരലംകൃതം.