All krithisDevi
SREE NARAYANA GURU · ORIGINAL TEXT

മണ്ണന്തലദേവീസ്തവം

Mannanthala Devi Sthavam

✳
Aa 100%
മണ്ണന്തലദേവീസ്തവം 1 മണിക്കുട വിടുര്‍ത്തി മലര്‍ തൂവി മണമെല്ലാം ഘൃണിക്കപചിതിക്രിയ കഴിച്ചു ഘൃണിയാക്കി, ഗുണിച്ചവകളൊക്കെയുമൊഴിഞ്ഞു ഗുണിയും പോയ് ഗുണക്കടല്‍ കടന്നുവരുവാനരുള്‍ക തായേ! 2 തിങ്കളും ത്രിദശഗംഗയും തിരുമുടി- ക്കണിഞ്ഞു തെളിയുന്ന നല്‍- ത്തിങ്കള്‍നേര്‍മുഖി, ദിഗംബരന്‍റെ തിരു- മെയ് പകുത്ത ശിവമേനിയേ, നിങ്കഴല്‍ക്കമലമെന്‍ കരുത്തില്‍ നില- നിര്‍ത്തി നിത്യവുമഹന്ത വ- ന്നങ്കുരിച്ചറിവഴിഞ്ഞുപോയ് വിഫല- മായ് വരാതരുളുകംബികേ! 3 പ്രഭാരൂപയാം നിന്‍ പ്രകാരം നിനച്ചാല്‍ പ്രഭാരം കെടും ഹൃത്പ്രസാദാലെവര്‍ക്കും; പ്രസാദിക്കുമെല്ലാവനും ത്വത്പ്രസാദാല്‍ പ്രയാസം സമസ്തം പ്രയാതീവ ദൂരം. 4 സാധിക്കും സകലം സമസ്തഭുവന- ങ്ങള്‍ക്കും ഹിതം നല്കി നീ ചേതസ്സിങ്കലിരിക്കകൊണ്ടു ജനനീ, ചൈതന്യമായെപ്പൊഴും ബോധിപ്പിപ്പതശേഷമംബുധിയില്‍ വ- ന്നേറിക്കലര്‍ന്നീടുമ- സ്രോതസ്സെന്ന കണക്കു നിന്നടിയില്‍ വ- ന്നേറുന്നു മാറുന്നിതേ. 5 ദക്ഷപുത്രി, ദനുജാന്തകി, ത്വദനുസാ- രിവാരിയിലഴുന്തിടാ- തക്ഷമൊക്കെയുമടക്കി വാഴ്വതിനനു- ഗ്രഹിക്ക പരദൈവമേ, കുക്ഷിബാധ വലുതായതീവ്യഥ ജയി- പ്പതിന്നു പണിയുണ്ടു നിന്‍- കുക്ഷിതന്നിലിളകാതെ വാണു ദിവസം കഴിക്കുകിലസംശയം. 6 പമ്പരത്തൊടു പകച്ചിടും ഭ്രമണ- വേഗമുള്ള മതിയോടു വ- ന്നംബരത്തിലണയുന്നതിന്നിവന- ശക്തനെന്നു കരുതീടു നീ അന്‍പിരന്നടികള്‍ വാഴ്ത്തി നില്ക്കുമഗ- തിക്കു സദ്ഗതി വരുത്തിടും നിന്‍പദത്തൊടു ലയിപ്പതിന്നു നിയ- തം വരം തരുക മങ്ഗലേ! 7 ചക്ഷുരാദികള്‍ ചതിച്ചിടും ചതിയില്‍ വീണിടും ചതുരനെങ്കിലും പക്ഷമില്ല ഭവതിക്കവന്‍ പ്രതി ഭ- വച്ചരിത്രപരനെങ്കിലോ തത്ക്ഷണം സകലവും ഭവിച്ചു സത- തം സുഖിച്ചു മരുവീടുമീ- പക്ഷമൊക്കെയുമറിഞ്ഞിടുന്ന പര- ദൈവതം ഭവതിയല്ലയോ? 8 കങ്കമാദികളശിച്ചിടുന്നൊരശ- നം കളേബരമിതല്ലയോ വന്‍കലാവതി വലിച്ചിടുന്നിതു മ- തിപ്രസാദമരുളീടു നീ തിങ്കള്‍മൗലി തിരുമെയ്തലോടിയിട- ചേര്‍ന്നു നിത്യവുമിരിക്കുമെന്‍- തങ്കമേ, സകല സങ്കടങ്ങളുമ- റുന്നതിന്നു തരണം വരം. 9 മണ്ണന്തലേ മരുവുമീശ്വരിതന്നെ മന്നി- ലന്വര്‍ത്ഥസംജ്ഞയെ വഹിച്ചരുളുന്നു ചിത്രം മന്നില്‍ സമസ്തവുമടങ്ങുമതിനുമേല്‍ നി- ന്നെണ്ണിക്കഴിക്കുമൊരു ദൈവതമല്ലയോ നീ!

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. മണ്ണന്തലദേവീസ്തവം (Mannanthala Devi Sthavam). Anandham. Text updated 2026-09-24. https://anandham.online/krithis/mannanthala-devi-sthavam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.