All krithisSubrahmanya
SREE NARAYANA GURU · ORIGINAL TEXT

ഷണ്മുഖദശകം

Shanmukha Dasakam

✳
Aa 100%
ഷണ്‍മുഖദശകം 1 ജ്ഞാനച്ചെന്തീയെഴുപ്പിത്തെളുതെളെ വിലസും- ചില്ലിവല്ലിക്കൊടിക്കുള്‍- മൗനപ്പൂന്തിങ്കളുള്ളൂടുരുകുമമൃതൊഴു- ക്കുണ്ടിരുന്നുള്ളലിഞ്ഞും ഞാനും നീയും ഞെരുക്കെക്കലരുവതിനരുള്‍- ത്തന്മയാം നിന്നടിത്താര്‍- ത്തേനുള്‍ത്തൂകുന്ന മുത്തുക്കുടമടിയനട- ക്കീടു മച്ചില്‍ക്കൊഴുന്തേ! 2 തൂമത്തിങ്കള്‍ക്കിടാവും തിരുമുടിയിടയില്‍ പാമ്പെലുമ്പുമ്പരാറും ശ്രീമച്ചെമ്പന്‍ മുടിക്കല്‍ തിരുവൊളിചിതറി- ച്ചിന്തുമന്തിച്ചുവപ്പും നാമപ്പൊട്ടിട്ടിണങ്ങുംനെറുക ചെറുപിറ- ക്കീറു കാര്‍വില്ലു വെല്ലു- ന്നോമല്‍പ്പൂഞ്ചില്ലിവല്ലിക്കൊടിയുമടിയനുള്‍- ക്കണ്‍മുനയ്ക്കെന്നു കാണാം? 3 ഓമല്‍ച്ചുണ്ടും ചിതുമ്പിച്ചെറുചിരി ചിതറും തിങ്കളില്‍ പങ്കജപ്പൂ താവിത്തൂകും കടാക്ഷത്തിരുമധുമധുരം മാരി കോരിച്ചൊരിഞ്ഞും കാമം മുന്‍പായ് മുളയ്ക്കും കളമുളകളറു- ത്തുള്‍നിലത്തന്‍പു വിത്തി- ട്ടീമദ്ഭക്തിപ്പൊടിപ്പിന്‍ പയിര്‍കതിര്‍വരുമാ- റാകണേ താരകാരേ! 4 സ്വര്‍ണ്ണക്കണ്ണാടി കൂപ്പുംകവിളിണയൊളിവില്‍ കുണ്ഡലം കര്‍ണ്ണബിംബം കണ്ണില്‍ക്കാണ്‍മാന്‍ കൊതിപ്പൈങ്കിളിയുടെ പവിഴ- ച്ചുണ്ടു തോല്ക്കുന്ന മൂക്കും വെണ്ണക്ഖണ്ഡത്തിനുള്ളാ വെളിയൊളികളയും താടിയും തേടുമീയെ- ന്നുണ്ണിപ്പൈന്തേന്‍കുഴമ്പേ! പിഴപൊറുകയിവന്‍ ചെയ്തതും ചെയ്വതും നീ. 5 ആലക്കാലക്കഴുത്തേലരവവുമതിലൂ- ടാടിയോടുന്ന പൊന്നിന്‍- നൂലില്‍ കോര്‍ത്തിട്ടു ചാര്‍ത്തിക്കിലുകിലയൊലികൊ- ള്ളുന്ന വെള്ളച്ചിലമ്പും വേലും ശൂലം വിളങ്ങും വരദവുമഭയം ചെങ്കരത്താരിലേന്തി- പ്പാലാലോലുംമടുത്തൂംപുതുമൊഴിയൊഴുകും വായുമായ് വാ കളിപ്പാന്‍. 6 കൂറില്‍ കൂറുണ്ടു വെണ്ണീര്‍നറുമലര്‍കളഭ- ക്കൂട്ടണിഞ്ഞുള്‍വിളങ്ങും- മാറും മാറും മനത്തീയരിയ കൊടുമുടി- ക്കാതലെന്‍ കല്ലുനെഞ്ചേ, തേറും തേറും തിരിഞ്ഞീടകമലരൊളിവു- ള്ളത്തിരുക്കോലമെന്നാല്‍ നീറും നീറും നിരപ്പേ നിരയനിരയുമ- മ്പെയ്യുമയ്യമ്പവമ്പും. 7 തീരത്തീരത്തിരുത്തൂവരുവയറരുമ- പ്പൊക്കിള്‍ പിന്‍ പൊന്നരഞ്ഞാണ്‍ താരില്‍ കോര്‍ത്തിട്ടു തങ്കത്തരി തിരളുമര- ക്കിങ്ങിണിത്തൊങ്ങല്‍ തൂക്കി നീരില്‍ത്താരമ്പരന്നക്കൊടിയടിമുടി നീ- രാളി നീര്‍വാറുമൂടി- ന്നേരം നേരന്നടിച്ചെന്‍ മുരുകയരികില്‍ വാ മുത്തുവാന്‍ മൈലിലേറി. 8 ഊഴിത്തട്ടിന്നൊഴുക്കായിഴുകിന ജഘന- ത്താഴികക്കെട്ടിനുള്‍പ്പൊന്‍- വാഴത്തണ്ടും മണിത്തൂണഴകുമൊഴിയുമ- ത്തൃത്തുടക്കാമ്പു രണ്ടും താഴത്തൂറിത്തുളുമ്പും മടുമലര്‍ശരവീ- രന്‍ മണിച്ചെപ്പു കൂപ്പും താഴംപൂപ്പൊന്‍കണങ്കാല്‍ തിരുവടിയണിമു- ട്ടും മറന്നീടുമോ ഞാന്‍? 9 മിന്നിച്ചിന്നുന്ന രത്നക്കുമിളകള്‍ നരിയാ- ണിക്കു തൃക്കാഴ്ച വച്ചോ- രുണ്ണിച്ചെന്താമരപ്പൂവടിയിലടിമവേ- ലത്തിറം പെറ്റുകൊള്‍വാന്‍ തന്നില്‍ത്തങ്കച്ചിലമ്പിന്‍ ഝലഝലനിനദം- കൊണ്ടെഴുന്നള്ളി വന്നെന്‍- മുന്നില്‍ പൊന്നിന്‍കൊടീ! നിന്‍പുതുമകളടിയന്‍ കാണ്‍മതെന്നോമലുണ്ണീ? 10 പത്തിന്‍ പത്തിപ്പുതുപ്പൂവിതളൊടു പടത- ല്ലും വിരല്‍ത്താരകങ്ങള്‍ പത്തും ചിത്തം തുളുമ്പിച്ചൊരിയുമരിയ നി- ന്നന്‍പൊഴുക്കൂറിയോടി സത്തും ചിത്തും കലര്‍ത്തിശ്ശരവണഭവ! നീ ഞാനുമായിട്ടൊരുന്നാള്‍ മുത്തും മുത്തുണ്ടിരിപ്പാന്‍ കനകമയില്‍ കരേ- റിക്കളിച്ചോടിവാ നീ!

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. ഷണ്മുഖദശകം (Shanmukha Dasakam). Anandham. Text updated 2026-09-24. https://anandham.online/krithis/shanmukha-dasakam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.