ശിവപ്രസാദപഞ്ചകം Siva Prasada Panchakam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/siva-prasada-panchakam Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=15 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. ശിവപ്രസാദപഞ്ചകം 1 ശിവ! ശങ്കര! ശര്‍വ! ശരണ്യ! വിഭോ! ഭവസങ്കടനാശന! പാഹി ശിവ! കവിസന്തതി സന്തതവും തൊഴുമെന്‍- ഭവനാടകമാടുമരുമ്പൊരുളേ! 2 പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍- ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം കരളീന്നു കളഞ്ഞു കരുംകടലില്‍ പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ. 3 പിടിപെട്ടു പുരണ്ടുമറിഞ്ഞു പിണ- ക്കുടിയില്‍ക്കുടികൊണ്ടു ഗുണങ്ങളൊടും കുടികൊണ്ടു കുടിക്കുമരുംകുടിനീ- രടിതട്ടിയകത്തു നിറഞ്ഞിരി നീ. 4 ഗളമുണ്ടു കറുത്തതു നീ ഗരളം കളമുണ്ടതുകൊണ്ടു കൃപാനിധിയേ! കളമുണ്ടൊരു കൊണ്ടലൊടൊത്ത കടല്- ക്കളവുണ്ടൊരു സീമ നിനക്കു നഹി. 5 കനിവെന്നിലിരുത്തിയനങ്ഗരസ- ക്കനി തട്ടിയെറിഞ്ഞു കരം കഴുകി തനിമുക്തി പഴുത്തു ചൊരിഞ്ഞൊഴുകും കനകക്കൊടിയേ! കഴലേകുക നീ.