ശ്രീ കൃഷ്ണ ദർശനം Sree Krishna Darsanam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/sree-krishna-darsanam Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=26 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. ശ്രീകൃഷ്ണദര്‍ശനം ഭൂയോ വൃത്തി നിവൃത്തിയായ്ബ്ഭുവനവും സത്തില്‍ തിരോഭൂതമായ് പീയൂഷധ്വനി ലീനമായ്ച്ചുഴലവും ശോഭിച്ചു ദീപപ്രഭ മായാമൂടുപടം തുറന്നു മണിരംഗത്തില്‍ പ്രകാശിക്കുമ- ക്കായാവിന്‍ മലര്‍മേനി കൗസ്തുഭമണി- ഗ്രീവന്‍റെ ദിവ്യോത്സവം.