വാസുദേവാഷ്ടകം Vasudevashtakam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/vasudevashtakam Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=2 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. ശ്രീവാസുദേവാഷ്ടകം 1 ശ്രീവാസുദേവ! സരസീരുഹപാഞ്ചജന്യ- കൗമോദകീഭയനിവാരണചക്രപാണേ! ശ്രീവത്സവത്സ! സകലാമയമൂലനാശിന്‍! ശ്രീഭൂപതേ! ഹര ഹരേ! സകലാമയം മേ. 2 ഗോവിന്ദ! ഗോപസുത! ഗോഗണപാലലോല! ഗോപീജനാങ്ഗകമനീയനിജാങ്ഗസങ്ഗ! ഗോദേവിവല്ലഭ! മഹേശ്വരമുഖ്യവന്ദ്യ! ശ്രീഭൂപതേ! ഹര ഹരേ! സകലാമയം മേ. 3 നീലാളികേശ! പരിഭൂഷിതബര്‍ഹിബര്‍ഹ! കാളാമ്ബുദദ്യുതികളായകളേബരാഭ! വീര! സ്വഭക്തജനവത്സല! നീരജാക്ഷ! ശ്രീഭൂപതേ! ഹര ഹരേ! സകലാമയം മേ. 4 ആനന്ദരൂപ! ജനകാനകപൂര്‍വദുന്ദു- ഭ്യാനന്ദസാഗരസുധാകരസൗകുമാര്യ! മാനാപമാനസമമാനസരാജഹംസ! ശ്രീഭൂപതേ! ഹര ഹരേ! സകലാമയം മേ. 5 മഞ്ജീരമഞ്ജുമണിശിഞ്ജിതപാദപദ്മ! കഞ്ജായതാക്ഷ! കരുണാകര! കഞ്ജനാഭ! സഞ്ജീവനൗഷധസുധാമയ! സാധുരമ്യ! ശ്രീഭൂപതേ! ഹര ഹരേ! സകലാമയം മേ. 6 കംസാസുരദ്വിരദകേസരി! വീര! ഘോര- വൈരാകരാമയവിരോധകരാജ! ശൗരേ! ഹംസാദിരമ്യസരസീരുഹപാദമൂല ശ്രീഭൂപതേ! ഹര ഹരേ! സകലാമയം മേ. 7 സംസാരസങ്കടവിശങ്കടകങ്കടായ സര്‍വാര്‍ത്ഥദായ സദയായ സനാതനായ സച്ചിന്മയായ ഭവതേ സതതം നമോളസ്തു ശ്രീഭൂപതേ! ഹര ഹരേ! സകലാമയം മേ. 8 ഭക്തപ്രിയായ ഭവശോകവിനാശനായ മുക്തിപ്രദായ മുനിവൃന്ദനിഷേവിതായ നക്തന്ദിവം ഭഗവതേ നതിരസ്മദീയാ ശ്രീഭൂപതേ! ഹര ഹരേ! സകലാമയം മേ.