വിനായകാഷ്ടകം Vinayakashtakam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/vinayakashtakam Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=1 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. വിനായകാഷ്ടകം 1 നമദ്ദേവവൃന്ദം ലസദ്വേദകന്ദം ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം ബൃഹച്ചാരുതുന്ദം സ്തുതശ്രീസനന്ദം ജടാഹീന്ദ്രകുന്ദം ഭജേ ളٷഭീഷ്ടസന്ദം. 2 കിലദ്ദേവഗോത്രം കനദ്ധേമഗാത്രം സദാനന്ദമാത്രം മഹാഭക്തമിത്രം ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം സമസ്താര്‍ത്തിദാത്രം ഭജേ ശക്തിപുത്രം. 3 ഗളദ്ദാനമാലം ചലദ്ഭോഗിമാലം ഗളാമ്ഭോദകാലം സദാ ദാനശീലം സുരാരാതികാലം മഹേശാത്മബാലം ലസത്പുണ്ഡ്രഫാലം ഭജേ ലോകമൂലം. 4 ഉരസ്താരഹാരം ശരച്ചന്ദ്രഹീരം സുരശ്രീവിചാരം ഹൃതാര്‍ത്താരിഭാരം കടേ ദാനപൂരം ജടാഭോഗിപൂരം കലാബിന്ദുതാരം ഭജേ ശൈവവീരം. 5 കരാരൂഢമോക്ഷം വിപദ്ഭങ്ഗദക്ഷം ചലത്സാരസാക്ഷം പരാശക്തിപക്ഷം ശ്രിതാമര്‍ത്ത്യവൃക്ഷം സുരാരിദ്രുതക്ഷം പരാനന്ദപക്ഷം ഭജേ ശ്രീശിവാക്ഷം. 6 സദാശം സുരേശം സദാപാതുമീശം നിദാനോദ്ഭവം ശാങ്കരപ്രേമകോശം ധൃതശ്രീനിശേശം ലസദ്ദന്തകോശം ചലച്ഛൂലപാശം ഭജേ കൃത്തപാശം. 7 തതാനേകസന്തം സദാ ദാനവന്തം ബുധശ്രീകരന്തം ഗജാസ്യം വിഭാന്തം കരാത്മീയദന്തം ത്രിലോകൈകവൃന്തം സുമന്ദം പരന്തം ഭജേ ള ഹം ഭവന്തം. 8 ശിവപ്രേമപിണ്ഡം പരം സ്വര്‍ണ്ണവര്‍ണ്ണം ലസദ്ദന്തഖണ്ഡം സദാനന്ദപൂര്‍ണ്ണം വിവര്‍ണ്ണപ്രഭാസ്യം ധൃതസ്വര്‍ണ്ണഭാണ്ഡം ചലച്ചാരുശുണ്ഡം ഭജേ ദന്തിതുണ്ഡം.