വിഷ്ണ്വഷ്ടകം Vishnvashtakam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/vishnvashtakam Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=3 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. വിഷ്ണ്വഷ്ടകം 1 വിഷ്ണും വിശാലാരുണപദ്മനേത്രം വിഭാന്തമീശാമ്ബുജയോനിപൂജിതം സനാതനം സന്‍മതിശോധിതം പരം പുമാംസമാദ്യം സതതം പ്രപദ്യേ. 2 കല്യാണദം കാമഫലപ്രദായകം കാരുണ്യരൂപം കലികല്മഷഘ്നം കലാനിധിം കാമതനൂജമാദ്യം നമാമി ലക്ഷ്മീശമഹം മഹാന്തം. 3 പീതാമ്ബരം ഭൃങ്ഗനിഭം പിതാമഹ- പ്രമുഖ്യവന്ദ്യം ജഗദാദിദേവം കിരീടകേയൂരമുഖൈഃ പ്രശോഭിതം ശ്രീകേശവം സന്തതമാനതോളസ്മി. 4 ഭുജങ്ഗതല്പം ഭുവനൈകനാഥം പുനഃപുനഃ സ്വീകൃതകായമാദ്യം പുരന്ദരാദ്യൈരപി വന്ദിതം സദാ മുകുന്ദമത്യന്തമനോഹരം ഭജേ. 5 ക്ഷീരാമ്ബുരാശേരഭിതഃ സ്ഫുരന്തം ശയാനമാദ്യന്തവിഹീനമവ്യയം സത്സേവിതം സാരസനാഭമുച്ചൈര്‍- വിഘോഷിതം കേശിനിഷൂദനം ഭജേ. 6 ഭക്താര്‍ത്തിഹന്താരമഹര്‍ന്നിശന്തം മുനീന്ദ്രപുഷ്പാഞ്ജലിപാദപങ്കജം ഭവഘ്നമാധാരമഹാശ്രയം പരം പരാപരം പങ്കജലോചനം ഭജേ. 7 നാരായണം ദാനവകാനനാനലം നതപ്രിയം നാമവിഹീനമവ്യയം ഹര്‍ത്തും ഭുവോ ഭാരമനന്തവിഗ്രഹം സ്വസ്വീകൃതക്ഷ്മാവരമീഡിതോളസ്മി. 8 നമോളസ്തു തേ നാഥ! വരപ്രദായിന്‍ നമോളസ്തു തേ കേശവ! കിങ്കരോളസ്മി നമോളസ്തു തേ നാരദപൂജിതാങ്ഘ്രേ നമോ നമസ്ത്വച്ചരണം പ്രപദ്യേ. ഫലശ്രുതിഃ വിഷ്ണ്വഷ്ടകമിദം പുണ്യം യഃ പഠേദ് ഭക്തിതോ നരഃ സര്‍വപാപവിനിര്‍മുക്തോ വിഷ്ണുലോകം സ ഗച്ഛതി.