All Dharmam chaptersChapter 16
SREE NARAYANA DHARMAM · VERSES & MEANING

ആശ്രമധർമ്മം

Ashrama Dharmam

✳
Aa 100%
Passage 1

ശ്ലോകം

ശിഷ്യാ ഊചുഃ - ജ്ഞാതൃജ്ഞാനജ്ഞേയതത്ത്വനീതിവ്യാഖ്യാവിചക്ഷണാ!ആഖ്യാതം ഭവതാ യദൃദ് വാക്യം വാക്യവിശാരദ! 121

അർത്ഥം

അറിഞ്ഞവനാരെന്നും, അറിവെന്തെന്നും, അറിയേണ്ടതെന്തെന്നും മറ്റും അവിടുന്നു പറഞ്ഞത് ഞങ്ങൾ സശ്രദ്ധം കേട്ടു.

Passage 2

ശ്ലോകം

അസ്മാഭിരവധാനേന ശ്രുതം തല്ലോകസമ്മതംഅഥാശ്രമസ്വരൂപം ച സാധു ജിജ്ഞാസ്യതേƒധുനാ 122

അർത്ഥം

ഇനി ആശ്രമധർമ്മങ്ങളെപ്പറ്റി അറിയാനാഗ്രഹമുണ്ട്. അതിനാൽ അവിടുന്ന് ആശ്രമങ്ങളുടെ സാമാന്യ സ്വരൂപത്തെ ഞങ്ങൾക്ക് പറഞ്ഞുതന്നാലും.

Passage 3

ശ്ലോകം

ഗുരൂരുവാച:- അഥാഹം സം പ്രവക്ഷ്യാമി ജ്ഞാതവ്യാനാശ്രമാംസ്തഥാതേഷാം സാമാന്യധർമ്മാംശ്ച ക്രമശഃ ശൃണുതാസ്തികാഃ! 123

അർത്ഥം

അല്ലയോ ഈശ്വരവിശ്വാസമുളള ശിഷ്യന്മാരേ, ഞാൻ പറയുന്ന ആശ്രമസ്വരൂപത്തേയും അതിൻടെ വിധികളേയും നിങ്ങൾ കേട്ടു കൊളളുക.

Passage 4

ശ്ലോകം

പൂർവാചാര്യാഃ ബ്രഹ്മചര്യം ഗാർഹസ്ഥ്യം തതഃപരംവാനപ്രസ്ഥം ച സംന്യാസമാശ്രമാംശ്ചതുരോ ജഗുഃ 124

അർത്ഥം

ബ്രഹ്മചര്യാശ്രമം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്യാസാശ്രമം ഇങ്ങനെ ആശ്രമം നാലെന്ന് മുനിമാർ പറഞ്ഞിരിക്കുന്നു.

Passage 5

ശ്ലോകം

തഥാപ്യവഹിതപ്രജ്ഞാഃകാലേƒസ്മിന്നാശ്രമാസ്ത്രയഃപര്യാപ്താ ഏവമേവാസംസ്ത്രയഃ കാലേപി വൈദികേ 125

അർത്ഥം

ആശ്രമം നാലാണെങ്കിലും മൂന്നെണ്ണം പ്രധാനങ്ങളാണെന്ന് അറിയണം. വേദത്തിലും മൂന്നാശ്രമങ്ങൾക്കാണു പ്രാധാന്യം കൽപ്പിച്ചിരിക്കുന്നത്.

Passage 6

ശ്ലോകം

തേ ബ്രഹ്മചര്യഗാർഹസ്ഥ്യസംന്യാസാ ഇതി മേ മതിഃതേഷാം സാമാന്യരൂപാണി സംക്ഷിപ്യാദൗ നിരൂപ്യതേ? 126

അർത്ഥം

പ്രധാനങ്ങളായ മൂന്നാശ്രമങ്ങൾ ബ്രഹ്മചര്യാശ്രമം, ഗൃഹസ്ഥാശ്രമം, സംന്യാശ്രമം ഇവയാകുന്നു. ഇവയുടെ സാമാന്യരൂപം ചുരുക്കി പറയാം.

Passage 7

ശ്ലോകം

വിദ്യാരംഭാത് പരം പുംസശ്ചതുർവിംശവയോവധിബ്രഹ്മചര്യംബാലികായാഃ സ്യാത്ഷോഡശവയോવણી 127

അർത്ഥം

വിദ്യാരംഭം മുതൽ 24 വയസ്സ് വരെ പുരുഷനും 16 വയസ്സ് വരെ സ്ത്രീക്കും ബ്രഹ്മചര്യാശ്രമമാകുന്നു.

Passage 8

ശ്ലോകം

വിഹിതബ്രഹ്മചര്യാന്തേ ഗൃഹിത്വം യദി വാഞ്ച്ഛതിഉത്സൃജേത് ബ്രഹ്മചര്യം തദന്യഥാ പരിത്യജേത് 128

അർത്ഥം

ബ്രഹ്മചര്യാശ്രമാവസാനത്തിൽ ഗൃഹസ്ഥാശ്രമിയായി കഴിയുവാൻ ആഗ്രഹമുള്ളുവെങ്കിൽ ബ്രഹ്മചര്യ വൃതത്തെ ഉപേക്ഷിക്കണം. ഗൃഹസ്ഥാശ്രമം സ്വീകരിക്കുന്നില്ലെങ്കിൽ ബ്രഹ്മചര്യം ഉപേക്ഷിക്കരുത്.

Passage 9

ശ്ലോകം

പുരുഷോ യദിഷ്ട്ത്രിംശദ്വയോന്തം ബ്രഹ്മചര്യവാൻതഥൈവ വനിതാ ത്രിംശദയോന്തം ബ്രഹ്മചാരിണീ 129

അർത്ഥം

പുരുഷനു ബ്രഹ്മചര്യാശ്രമകാലം 36 വയസ്സു വരെയാണെങ്കിൽ സ്ത്രീക്ക് 30 വയസ്സു വരെ ആയിരിക്കും.

Passage 10

ശ്ലോകം

അവിച്ഛിന്നബ്രഹ്മചര്യ പ്രശസ്തമതിശാലിനൗനേതൃത്വമർഹതസ്തൗ തു ജനതാപര്യവേക്ഷണേ 130

അർത്ഥം

ബ്രഹ്മചര്യവ്രതശാലികളായ സ്ത്രീ പുരുഷന്മാർ ജനമദ്ധ്യത്തിൽ നേതാക്കന്മാരായി ഭവിക്കുന്നു.

Passage 11

ശ്ലോകം

സ്വധർമ്മം സംവിധായൈവ ഗാർഹസ്ഥ്യാദ്വിനിവർത്തയേത്സമ്പൂർണ്ണഷഷ്ടിവർഷശ്ചേത് സംന്യസേത് സ്വേച്ഛയാ തതഃ 131

അർത്ഥം

ഗൃഹസ്ഥാശ്രമത്തിൽ ദൈനം ദിന ധർമ്മങ്ങൾ ചെയ്ത ശേഷം 60 വയസ്സു പൂർത്തിയായാൽ സംന്യസിക്കണം. (60 കഴിഞ്ഞാൽ സ്വമേധയായും സംന്യാസം സ്വീകരിക്കാം.)

Passage 12

ശ്ലോകം

അനുഷ്ഠായ ബ്രഹ്മചര്യം ഗാർഹസ്ഥ്യം ച യഥാവിധിസദാരോ യസ്ത്യജേദ്ദേഹം പ്രാജ്ഞോƒയമൃഷിരിഷ്യതേ 132

അർത്ഥം

വേദോക്തപ്രകാരം ബ്രഹ്മചര്യവും ഗൃഹസ്ഥധർമ്മവും അനുഷ്ഠിച്ച് ശരീരം ഉപേക്ഷിക്കുന്നവനാണ് യഥാർത്ഥ മുനി.

Passage 13

ശ്ലോകം

നിഷ്കാമകർമ്മനിരതേ ജഗതഃ സേവനേ ഹി യായാ ച മോക്ഷേ വിഹായൈതേ ന യതീനാം സ്പൃഹോചിതാ 133

അർത്ഥം

മഹർഷികൾക്ക് ലോകസേവനവും മോക്ഷവും മാത്രമേ ലക്ഷ്യമാകൂ. ധർമ്മാർത്ഥകാമപരങ്ങളായ ആഗ്രഹങ്ങൾ യതികൾക്കു വേണ്ടതല്ല.

Passage 14

ശ്ലോകം

കർമ്മബന്ധവിനിർമ്മുക്തൈ നാസ്ത്യുപായോ മഹത്തരഃതദേകാന്തസുഖാപേക്ഷി കർമ്മ നിഷ്കാമമാചരേത് 134

അർത്ഥം

കുടുംബബന്ധങ്ങളിൽ നിന്നുമുള്ള വിമോചനത്തിനു നിഷ്കാമകർമ്മമാണ് പ്രധാന ഉപായം. ഇതല്ലാതെ മറ്റൊരു മാർഗ്ഗമില്ല.

Passage 15

ശ്ലോകം

ബഹുധാപി വിഭക്തം തത് സാധുമാനവജീവിതംതത്തദാശ്രമ സംബന്ധാ വിധയോ വിവിധാ അപി 135

അർത്ഥം

മനുഷ്യജീവിതം പലവിധത്തിൽ വിഭജിച്ചാലും അത് ആശ്രമവേദികളുമായാണ് പ്രധാനമായും വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നത്.

Passage 16

ശ്ലോകം

ദിവാകൃതം തമിസ്രായാം മാസേഷ്വഷ്ടസു യത്കൃതംവൃഷ്ടാവപി സുഖായൈകൃതം ബാല്യേ തു യൗവനേ 136

അർത്ഥം

പകലത്തെ പരിശ്രമം രാത്രിയിലെ സുഖം തരുന്നതുപോലെ ബാല്യത്തിലെ പരിശ്രമം യൗവനത്തിൽ ഫലിക്കുന്നു.

Passage 17

ശ്ലോകം

താരുണ്യേ വിഹിതം യത്തദ് വാർദ്ധക്യേ ച സുഖാപ്തയേആമൃതേരഖിലാ വൃത്തിഃ സ്യാദുത്തരസുഖായ ച 137

അർത്ഥം

യൗവനത്തിലെ പ്രവൃത്തി വാർദ്ധക്യത്തിൽ സുഖപ്പെടുന്നതിനു കാരണമാകുന്നു. സ്വന്തം ജീവിതത്തിലെ പ്രവൃത്തികൾ മരണാനന്തരജീവിതത്തിലും ഫലിക്കുന്നു.

Passage 18

ശ്ലോകം

യഥാവശ്രമവിധീൻ സമനുഷ്ഠിതവാൻ പുമാൻസോയമേവേതി വിജ്ഞേയോ ലോകതത്ത്വാർത്ഥവേദിഭിഃ 138

അർത്ഥം

വേദോക്തപ്രകാരമുള്ള ആശ്രമവിധികളെ അനുഷ്ഠിക്കുന്നവനെയാണ് യോഗികളും തത്വദർശികളും ‘പുമാൻ’ എന്ന് വിലയിരുത്തുന്നത്.

Read plain textText updated

Cite this chapter · അവലംബം

Sree Narayana Dharmam. ആശ്രമധർമ്മം (Ashrama Dharmam). Anandham. Text updated 2026-10-01. https://anandham.online/dharmam/ashrama-dharmam

✳

Take a moment. Let the words settle.

Verses and Malayalam explanations provided by the library editor.