All Dharmam chaptersChapter 21
SREE NARAYANA DHARMAM · VERSES & MEANING

സന്യാസം

Sanyasam

✳
Aa 100%
Passage 1

ശ്ലോകം

ഭഗവൻ കരുണാമൂർത്തേ! തത്ത്വലക്ഷ്യപ്രകാശക ! അദ്വൈതതത്ത്വവേത്തൃണാം പ്രവരാനന്ദശേവധേ! 256

അർത്ഥം

അല്ലയോ വേദവേദാന്തസാരസർവസ്വമ! ഭഗവാനേ അവിടുന്ന് പ്രേതസംസ്കാരവിധിയെ യഥാവിധി അരുളി ചെയ്തത് ഞങ്ങൾ സശ്രദ്ധം കേട്ടു.

Passage 2

ശ്ലോകം

ഭവതാ പ്രേതസംസ്കാരസ്തദാശൗചശ്ച തദ്വിധിഃഉപദിഷ്ടശ്ച വിധിവത് ശ്രുതോസ്മാഭിസ്സമാഹിതൈഃ 257

അർത്ഥം

അല്ലയോ വേദവേദാന്തസാരസർവസ്വമ! ഭഗവാനേ അവിടുന്ന് പ്രേതസംസ്കാരവിധിയെ യഥാവിധി അരുളി ചെയ്തത് ഞങ്ങൾ സശ്രദ്ധം കേട്ടു.

Passage 3

ശ്ലോകം

സംന്യാസാശ്രമധർമ്മശ്ച ശ്രോതുമീഹാമഹേ വയംതദപി ബ്രൂഹി തത്ത്വജ്ഞ! നിത്യനിർവാണകാരണം 258

അർത്ഥം

അല്ലയോ തത്ത്വമൂർത്തേ! സംന്യാസാശ്രമത്തിലെ ധർമ്മങ്ങളെ അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ അങ്ങ് നിത്യ മോക്ഷദായകങ്ങളായ ആ ധർമ്മങ്ങളെയും ഉപദേശിച്ചു തന്നാലും.

Passage 4

ശ്ലോകം

ശൈശവാദ്ബ്രഹ്മചര്യം ച തസ്മാത്‌ഗാർഹസ്ഥ്യമേത്യ ചതദാശ്രമീയധർമ്മൈര്യഃ ശാന്തോƒന്തേ സംന്യസേത് പുമാൻ 259

അർത്ഥം

ശൈശവം മുതൽ ബ്രഹ്മചര്യവ്രതമനുഷ്ഠിച്ച് അതിലെ ധർമ്മാധർമ്മങ്ങളെയും അനുസരിച്ചശേഷം ഗ്യഹസ്ഥാശ്രമം യഥാവിധി അനുഷ്ഠിച്ച് ശാന്തനായിത്തീരുന്നവന് ഒടുവിൽ സംന്യാസം സ്വീകരിക്കാം.

Passage 5

ശ്ലോകം

ശാന്ത്യാദിസാധനവതീ നിത്യാനിത്യവിവേകിനീവിരക്തിഭരിതാ യോഷിത് പുംവത് സംന്യാസമർഹതി 260

അർത്ഥം

മുമുക്ഷുവും നിത്യാനിത്യങ്ങളെ വിവേചിക്കുവാൻ കഴിവുള്ളവളും ഒന്നിലും ആഗ്രഹമില്ലാത്തവളും ആണെങ്കിൽ ആ സ്ത്രീക്കും പുരുഷൻമാരെപ്പോലെ സംന്യാസം സ്വീകരിക്കാം.

Passage 6

ശ്ലോകം

വർണ്ണീഗൃഹീ വാ വൈരാഗ്യാത്സംന്യസ്തും യദ്യപേക്ഷതേകാലാനപേക്ഷമാചാര്യസ്തദാ സംന്യാസയേദമും 261

അർത്ഥം

ബ്രഹ്മചാരിയോ ഗൃഹസ്ഥനോ വൈരാഗ്യമുള്ളുവെങ്കിൽ ആഗ്രഹിച്ചാൽ ഉടൻ സംന്യാസം നൽകണം.

Passage 7

ശ്ലോകം

ആചാര്യസ്യൈവാനുമതിമനവാപ്യ സ്വമേധയാന സംന്യസേദക്ഷമയാ കോƒപി വിക്ഷിപ്തമാനസഃ 262

അർത്ഥം

ഗുരുവിന്റെ അനുമതിയില്ലാതെ മനസ്സു വിചാരമില്ലാതെ ഒരുവന് സംന്യാസം ചെയ്യരുത്.

Passage 8

ശ്ലോകം

വൈരാഗ്യചിത്തവൈശദ്യവിവേകരഹിതഃ പുമാൻഅർഹത്യേവ ന സംന്യാസം ഭ്രഷ്ടം ബീജമിവാങ്കുരം 263

അർത്ഥം

മുള നഷ്ടപ്പെട്ട വിത്ത് പോലെ വൈരാഗ്യമില്ലാത്തവന് സംന്യാസം പിടികൂടി നിൽക്കുകയില്ല.

Passage 9

ശ്ലോകം

സ്വമിത്രേഷു കുടുംബേ വാ മാസ്തു സ്നേഹഃ പരം യതേഃസമജീവിഷു യഃ സ്നേഹഃ സ തത്രാപി പ്രശസ്യതേ 264

അർത്ഥം

സംന്യാസിക്ക് ബന്ധുക്കളോടു പ്രത്യേക അനുരാഗം വേണ്ട; എല്ലാറ്റിനോടും സമഭാവം ശ്രേഷ്ഠം.

Passage 10

ശ്ലോകം

ന സസ്നിേഹ്യത് കേവലം കിഞ്ചിത് ശുദ്ധാന്തഃകരണോ യതിഃലോകേƒസ്മിൻ പ്രാണിനഃ സർവേപരിവ്രാജഃ സഹോദരാഃ 265

അർത്ഥം

യഥാർത്ഥ സംന്യാസി എല്ലാപ്രാണികളെയും സഹോദരന്മാരായി കാണണം.

Passage 11

ശ്ലോകം

ആചാര്യാനുജ്ഞയാ പൂർവ്വം പുമാൻ മുണ്ഡിതമസ്തകഃവിരജാ ഹോമോ പരമോ സമേത്യ ഗുരുസന്നിധിം 266

അർത്ഥം

സംന്യാസിക്ക് ആദ്യം ഗുരുവിന്റെ ആജ്ഞയനുസരിച്ചുള്ള മുണ്ഡനം, ഹോമം എന്നിവ.

Passage 12

ശ്ലോകം

പ്രദക്ഷിണീകൃത്യ ഗുരും സാഷ്ടാംഗപ്രണതോത്ഥിതഃകാഷായവസനം തസ്മാദാദദീത കമണ്ഡലും 267

അർത്ഥം

ഗുരുവിനെ പ്രദക്ഷിണം ചെയ്ത് നമസ്കരിച്ച് എഴുന്നേറ്റ് കാവിവസ്ത്രവും കമണ്ഡലുവും സ്വീകരിക്കണം.

Passage 13

ശ്ലോകം

ജപധ്യാനോപാസനാനി ശൗചം ച പ്രാണസംയമംഗുരൂപദിഷ്ടമാർഗ്ഗേണ ചരേന്നിത്യം യതേന്ദ്രിയഃ 268

അർത്ഥം

സംന്യാസി ജപം, ധ്യാനം, ഉപാസനം, പ്രാണായാമം എന്നിവ ഗുരുവിന്റെ മാർഗ്ഗത്തിൽ സ്ഥിരമായി ചെയ്യണം.

Passage 14

ശ്ലോകം

പ്രാണമുക്തം യതേർദ്ദേഹം ദാഹയേന്ന കദാചനഖനിത്വാ വിധിവത് ഭൂമിംസ്ഥാപകിത്വോപരി പ്രിയം 269

അർത്ഥം

സംന്യാസിയുടെ ശരീരം ചുട്ടുകളയരുത്; ഭൂമിയിലടക്കണം.

Passage 15

ശ്ലോകം

അശ്വത്ഥബില്വചൂതാദിദ്രുണാമന്യതമം ക്ഷിപേത്അശൗചാദിവിധാനം സ്യാന്ന കസ്യാപി മൃതേ യതൗ 270

അർത്ഥം

ശവസംസ്കാരശുദ്ധികർമ്മങ്ങൾ സംന്യാസിക്ക് ബാധകമല്ല.

Passage 16

ശ്ലോകം

മഠം ദേവാലയം വാപി ജനതാമന്ദിരം ഗുഹാംനദ്യാസ്തീരഞ്ച സാമുദ്രം ബ്രഹ്മചാരീനികേതനം 271

അർത്ഥം

സംന്യാസിക്ക് മഠം, ക്ഷേത്രം, ഗുഹ, തീരം, ബ്രഹ്മചരി വാസസ്ഥലം എന്നിവയിൽ താമസിക്കാം.

Passage 17

ശ്ലോകം

നിവാസായാശ്രയേത് കാമം സംന്യാസീ യതമാനസഃഅന്യത്ര ന വസേത് ഗേഹേ സ്വധർമ്മാപായകാരണാത് 272

അർത്ഥം

സംന്യാസി വീടുകളിൽ താമസിച്ചാൽ ധർമ്മനഷ്ടം ഉണ്ടാകും.

Passage 18

ശ്ലോകം

ദുർന്നിവാരാപദി പ്രാജ്ഞോഗൃഹസ്ഥസ്യ ഗൃഹേവസേത്ദിനാനി ത്രീണി സംന്യാസി; തത ഊർദ്ധ്വം ന കിഞ്ചന 273

അർത്ഥം

വലിയ ആപത്ത് ഉണ്ടായാൽ 3 ദിവസം മാത്രം വീട്ടിൽ താമസിക്കാം.

Passage 19

ശ്ലോകം

സംഘം ഭജേയുര്യതീനാം യതയോ വീതകൽമഷാഃസമാനധർമ്മസംബന്ധഃ സമേഷാം ശ്രേയസേ ഭവേത് 274

അർത്ഥം

യതിസംഘധർമ്മം എല്ലാരുടെയും ഭദ്രതയ്ക്ക്.

Passage 20

ശ്ലോകം

മോക്ഷാർത്ഥമുത്തമോ ധർമ്മോ ജ്ഞാനസമ്പാദനം യതേഃസമാധിശ്ച ഗുരുപ്രോക്തവർത്മനാ സിദ്ധിമിച്ഛതഃ 275

അർത്ഥം

സംന്യാസിക്ക് ജ്ഞാനവും സമാധിയും മോക്ഷമാർഗ്ഗം.

Passage 21

ശ്ലോകം

ലോകേപരോപകാരാർത്ഥം കർമ്മകുര്യാത്ഗതസ്പൃഹഃതേന ചിത്തപ്രസാദഃ സ്യാത്ജ്ഞാനം ച ക്രമശോ യതേഃ 276

അർത്ഥം

പ്രതിഫലം ഇല്ലാതെ പരോപകാരം; അതിലൂടെ ഹൃദയശുദ്ധിയും ജ്ഞാനവും.

Passage 22

ശ്ലോകം

മൃതസ്യ തു യതേർവിത്തമാശ്രയേദാത്മനോ ഗുരുംഗുരോർമഠം സ്വശിഷ്യാൻ വാനാന്യം കേനാപി ഹേതുനാ 277

അർത്ഥം

സംന്യാസിയുടെ വസ്തുക്കൾ ഗുരുവിനോ ശിഷ്യപരമ്പരയിലോ മാത്രം; മറ്റൊരാൾക്ക് പാടില്ല.

Passage 23

ശ്ലോകം

ജ്ഞാനം സമ്പാദയേദസ്യ നിത്യോപാസനയാ ഗുരോഃവേദാന്താഭ്യസനേനാപി മനനേന ച സംയമീ 278

അർത്ഥം

ജ്ഞാനസമ്പാദനം — ഗുരുശുശ്രൂഷ, വേദാന്തപഠനം, ജപം, മനനം.

Passage 24

ശ്ലോകം

താവതീ സുഖസംപ്രാപ്തിസ്ത്യാഗോനുഷ്ഠീയതേ കിയാൻപരാനന്ദോപലബ്ധ്യർത്ഥം ത്യാഗം പരമതോ ഭജേത് 279

അർത്ഥം

സുഖത്തിനും ആനന്ദത്തിനും ത്യാഗം അനിവാര്യമാണ്.

Passage 25

ശ്ലോകം

ബിഭേതി യസ്മാന കശ്ചിദപി ജീവീ ഗതസ്മയാത്യതേരപി ഭയം തസ്യ ന കസ്മാദപി ജീവിനഃ 280

അർത്ഥം

സംന്യാസിക്ക് ഒന്നിനും ഭയം ഉണ്ടാകുകയില്ല.

Passage 26

ശ്ലോകം

മരണം ജീവിതം വാപി നാഭിനന്ദേദ്യതിഃ ക്വചിത്;ആജ്ഞാമിവ പ്രഭോർഭൃത്യഃ കാലം തു പ്രതിപാലയേത് 281

അർത്ഥം

മരണവും ജനനവും സ്തുതിക്കാതെ കാലത്തെ അചഞ്ചലം പാലിക്കണം.

Passage 27

ശ്ലോകം

സംന്യാസീ ത്യാഗശീലഃ സ്യാദിതി സത്യം; തഥാപ്യയംജ്ഞാനാർജ്ജനം ശമാദീംശ്ച ശൗചാചാരൗ ന സന്ത്യജേത് 282

അർത്ഥം

ത്യാഗിയായ സംന്യാസി ജ്ഞാനവും ശീലവും ഉപേക്ഷിക്കരുത്.

Passage 28

ശ്ലോകം

ന കുപ്യാത് കുപ്യതേ ജാതു ഭർത്സയന്തം ന ഭർത്സയേത്സസ്നേഹം പ്രതിഭാഷേത പ്രകാമം യതിരാത്മവാൻ 283

അർത്ഥം

യതി ശാന്തമായി സ്നേഹത്തോടെ പെരുമാറണം.

Passage 29

ശ്ലോകം

വൈദികം ജ്യൗതിഷം വൈദ്യം തർക്കവ്യാകരണാദികംഉപയുഞ്ജೀತ കൃച്ഛ്രേപി; നോപജീവനവർത്മനി 284

അർത്ഥം

വേദാചാർയ്യ തൊഴിൽപോലെ പ്രതിഫലം വാങ്ങി ഉപജീവനം പാടില്ല.

Passage 30

ശ്ലോകം

യതിർജ്ജീവിതുമേവേഹ ഭുഞ്ജീത ന തതോƒധികംഅതിമാത്രാശനേ രാഗോ ദ്വേഷോ രോഗശ്ച ജായതേ 285

അർത്ഥം

ആഹാരം മിതമായിരിക്കണം.

Passage 31

ശ്ലോകം

മിതാഹാരേണ ചൈകാന്തവാസേനേന്ദ്രിയസഞ്ചയംനിയമ്യോത്തമയാ രീത്യാ ധ്യാനయోగം ച ശീലയേത് 286

അർത്ഥം

മിതാഹാരം + ഏകാന്തവാസം → ധ്യാനയോഗസിദ്ധി.

Passage 32

ശ്ലോകം

സായം പ്രാതഃ സ്നാനപൂതഃ പ്രാണായാമാന്‍ വിധായഷഡ്പ്രണവം നിഭൃതം പശ്ചാത് ജപേദഷ്ടോത്തരം ശതം 287

അർത്ഥം

ആറു പ്രാണായാമങ്ങൾ അനുഷ്ഠിച്ചു ശേഷം 108 പ്രണവജപം.

Passage 33

ശ്ലോകം

യാതിനാമുത്തമം ധർമ്മം യഥാശക്തി സമാഹിതഃഏകാന്തേ സുഖമാസീനഃ സമാധിമനുശീലയേത് 288

അർത്ഥം

യതികളുടെ പരമധർമ്മം — സമാധി.

Passage 34

ശ്ലോകം

സംന്യാസഃ പരമോത്കൃഷ്ടഃ സത്യം മാനവജീവിനഃതമാസാദ്യ പ്രമാദേന നീചാം വൃത്തിമഥാശ്രയന്‍ 289

അർത്ഥം

സംന്യാസം നേടി താഴെയുള്ള പ്രവൃത്തിയിൽ വീണാൽ അപചയം.

Passage 35

ശ്ലോകം

അന്യാപഹസ്യതാത്രമധഃപാതായ കല്പതേ; തതോന യതിധർമ്മസ്യ വിഘാതം ജനയേദ്യതിഃ 290

അർത്ഥം

സംന്യാസി തന്റെ വ്രതത്തെ കളങ്കപ്പെടുത്തരുത്.

Passage 36

ശ്ലോകം

സംന്യസ്തോപ്യന്തരാ കശ്ചിന്നിർവോഢും ധർമ്മമക്ഷമഃയദി ഗേഹം വിശേത് പശ്ചാത് സംന്യാസം നാർഹാകതിക്വചിത് 291

അർത്ഥം

സംന്യാസം ഉപേക്ഷിച്ച് വീട്ടിലേക്കു മടങ്ങിയാൽ വീണ്ടും സംന്യാസയോഗ്യതയില്ല.

Passage 37

ശ്ലോകം

ഏകത്രൈവ മിലേത് സർവാ ചാതുർമ്മാസ്യ ഉപസ്ഥിതേഏകസ്യാചാര്യമുഖ്യസ്യ ശിഷ്യാണാം തു പരമ്പരാ 292

അർത്ഥം

ചാതുർമ്മാസ്യാവസാനത്തിൽ എല്ലാ ശിഷ്യപരമ്പരയും ഒരുമിക്കണം.

Passage 38

ശ്ലോകം

യതിർധർമ്മപരാധീനഃ കുര്യാന്ന പരദൂഷണംഭൂഷണേനാത്മനഃ ശക്തിസ്തപോ ബുദ്ധിശ്ച നശ്യതി 293

അർത്ഥം

പരദൂഷണം യതിയുടെ ശക്തിയും തപസ്സും ബുദ്ധിയും നശിപ്പിക്കുന്നു.

Passage 39

ശ്ലോകം

യതിർലോകോപകാരാർത്ഥം കുര്യാന്നിത്യമതന്ദ്രിതഃസുജ്ഞാനാചാരോപദേശമേഷാ സാധുജനസ്ഥിതിഃ 294

അർത്ഥം

ലോകോത്തര ഉദ്‌ബോധനം യതിയുടെ ധർമ്മചിഹ്നം.

Passage 40

ശ്ലോകം

സന്യാസീ സ്വസ്യ ധർമ്മസ്യ വ്രതസ്യാപ്യപബാധകംപരോപകാരമഖിലം കുര്യാന്നിഷ്കാമമാസ്ഥിതഃ 295

അർത്ഥം

ധർമ്മത്തെ തടസ്സപ്പെടുത്താതെയും നിഷ്കാമമായും പരോപകാരം ചെയ്യണം.

Read plain textText updated

Cite this chapter · അവലംബം

Sree Narayana Dharmam. സന്യാസം (Sanyasam). Anandham. Text updated 2026-10-01. https://anandham.online/dharmam/sanyasam

✳

Take a moment. Let the words settle.

Verses and Malayalam explanations provided by the library editor.