ശ്ലോകം
അർത്ഥം
കരുണാരസമാകുന്ന തിരമാലയുടെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന മനസ്സോടുകൂടിയ പ്രഭോ ഞങ്ങൾക്ക് വേറൊരു സംശയം ഉണ്ട്
ശ്ലോകം
അർത്ഥം
അല്ലയോകരുണാനിധേ! മനുഷ്യൻ ഏതെങ്കിലും തരത്തിൽ മരിക്കും. എന്നാൽ മരിച്ചവന് നാം ചെയ്യേണ്ട കർമ്മം എന്താണ്?.ഇതാണ് ഞങ്ങൾക്കുള്ള വേറൊരു സംശയം. അവ പരിഹരിച്ചു തന്നാലും.
ശ്ലോകം
അർത്ഥം
നിങ്ങൾഅറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതുമായഅപരക്രിയയെക്കുറിച്ച് ചുരുക്കമായി പറഞ്ഞു തരാം.
ശ്ലോകം
അർത്ഥം
സ്ത്രി ,ബാലൻ ,യുവാവ്, വൃദ്ധൻ ഇവർ മരിക്കുമ്പോൾ അവരുടെ മൃതശരീരത്തെ ഉടനെ ദഹിപ്പിക്കണം. അപ്പോൾ പരിശുദ്ധമായി, ഇതിന് വേറെ വിശേഷ വിധികൾ ഇല്ല.
ശ്ലോകം
അർത്ഥം
ബന്ധുക്കൾ പത്ത് ദിവസം കൊണ്ട് പ്രേതസംബന്ധമായ ബലികർമ്മാദികൾ ചെയ്തതിനു ശേഷം പതിനൊന്നാം ദിവസം ഹോമവും കുളിയും പുലവീടലും നടത്തണം.
ശ്ലോകം
അർത്ഥം
പതിനൊന്നാം ദിവസത്തെ ഹോമാദികർമ്മങ്ങളും കുളിയും പുണ്യാഹവും ചെയ്താൽ പരിശുദ്ധമായി. പ്രേതത്തെ സംബന്ധിച്ചെടുത്തോളം ഇതിൽ കൂടുതലായി യാതൊന്നും ചെയ്യേണ്ട ആവശ്യമില്ല.
ശ്ലോകം
അർത്ഥം
അച്ചൻ്റെ പിണ്ഡക്രിയകൾ പുത്രൻ ചെയ്യണം. പുത്രനില്ലങ്കിൽ പുത്രൻ്റെ പുത്രൻ ചെയ്യണം. ആ പുത്രനും ഇല്ലങ്കിൽ മരിച്ചയാളിൻ്റെ സഹോദരൻ അല്ലങ്കിൽ അയാളുടെ പുത്രൻ നിർവ്വഹിക്കണം.
ശ്ലോകം
അർത്ഥം
പുത്രൻ ,പൗത്രൻ ,സഹോദരൻ ,സഹോദരപുത്രൻ, ഇവരില്ലെങ്കിൽ സഹോദരി പുത്രൻ കർമ്മം കഴിക്കണം. അല്ലെങ്കിൽ ഭാര്യാഭർത്താക്കൻമാർ തമ്മിൽ (ഭാര്യ മരിച്ചാൽ ഭർത്താവും ഭർത്താവു മരിച്ചാൽ ഭാര്യയും) കർമ്മം കഴിക്കണം.
ശ്ലോകം
അർത്ഥം
മരിച്ച ആളിനു വേണ്ടി ശൗചം ഹോമം കുളി പിണ്ഡദാനം, ശുദ്ധികർമ്മം മുതലായവ ചെയ്യുന്നത് വെറുതെയാണെന്നും അവ വെറും മൂഢത്വമാണെന്നും നിർവികൽപരമായ മനഃസ്ഥിതി ഉള്ളവന് ഈ വിധി ആവശ്യമില്ല.
ശ്ലോകം
അർത്ഥം
മറ്റുള്ള എല്ലാവർക്കും ഈ വിധി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.
ശ്ലോകം
അർത്ഥം
പ്രേതവിധിയെ പുരോഹിതൻമാരുടെ നിർദ്ദേശമനുസരിച്ച് അതാതു കാലത്തിനും ദേശത്തിനും യോജിച്ച വിധം കർമ്മകുശലൻമാർ ചെയ്തു കൊള്ളട്ടെ.