All krithisEthics & compassion
SREE NARAYANA GURU · ORIGINAL TEXT

അനുകമ്പാദശകം

Anukampa Dasakam

✳
Aa 100%
അനുകമ്പാദശകം 1 ഒരു പീഡയെറുമ്പിനും വരു- ത്തരുതെന്നുള്ളനുകമ്പയും സദാ കരുണാകര! നല്കുകുള്ളില്‍ നിന്‍ തിരുമെയ് വിട്ടകലാത ചിന്തയും. 2 അരുളാല്‍ വരുമിമ്പമന്‍പക- ന്നൊരു നെഞ്ചാല്‍ വരുമല്ലലൊക്കെയും ഇരുളന്‍പിനെ മാറ്റുമല്ലലിന്‍- കരുവാകും കുരുവാമിതേതിനും. 3 അരുളന്‍പനുകമ്പ മൂന്നിനും പൊരുളൊന്നാണിതു ജീവതാരകം "അരുളുള്ളവനാണു ജീവി"യെ- ന്നുരുവിട്ടീടുകയീ നവാക്ഷരി. 4 അരുളില്ലയതെങ്കിലസ്ഥിതോല്‍ സിര നാറുന്നൊരുടമ്പു താനവന്‍; മരുവില്‍ പ്രവഹിക്കുമംബുവ- പ്പുരുഷന്‍ നിഷ്ഫലഗന്ധപുഷ്പമാം. 5 വരുമാറുവിധം വികാരവും വരുമാറില്ലറിവിന്നിതിന്നു നേര്‍; ഉരുവാമുടല്‍ വിട്ടു കീര്‍ത്തിയാ- മുരുവാര്‍ന്നിങ്ങനുകമ്പ നിന്നിടും. 6 പരമാര്‍ത്ഥമുരച്ചു തേര്‍വിടും പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ? സരളാദ്വയഭാഷ്യകാരനാം- ഗുരുവോയീയനുകമ്പയാണ്ടവന്‍? 7 പുരുഷാകൃതി പൂണ്ട ദൈവമോ? നരദിവ്യാകൃതി പൂണ്ട ധര്‍മ്മമോ? പരമേശപവിത്രപുത്രനോ? കരുണാവാന്‍ നബി മുത്തുരത്നമോ? 8 ജ്വര മാറ്റി വിഭൂതികൊണ്ടു മു- ന്നരിതാം വേലകള്‍ ചെയ്ത മൂര്‍ത്തിയോ? അരുതാതെ വലഞ്ഞു പാടിയൗ- ദരമാം നോവു കെടുത്ത സിദ്ധനോ? 9 ഹരനന്നെഴുതി പ്രസിദ്ധമാം- മറയൊന്നോതിയ മാമുനീന്ദ്രനോ? മരിയാതുടലോടു പോയൊര- പ്പരമേശന്‍റെ പരാര്‍ത്ഥ്യഭക്തനോ? 10 നരരൂപമെടുത്തു ഭൂമിയില്‍ പെരുമാറീടിന കാമധേനുവോ? പരമാദ്ഭുതദാനദേവതാ- തരുവോയീയനുകമ്പയാണ്ടവന്‍? ഫലശ്രുതിഃ അരുമാമറയോതുമര്‍ത്ഥവും ഗുരുവോതുംമുനിയോതുമര്‍ത്ഥവും ഒരുജാതിയിലുള്ളതൊന്നുതാന്‍ പൊരുളോര്‍ത്താലഖിലാഗമത്തിനും.

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. അനുകമ്പാദശകം (Anukampa Dasakam). Anandham. Text updated 2026-09-24. https://anandham.online/krithis/anukampa-dasakam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.