All krithisEthics & compassion
SREE NARAYANA GURU · ORIGINAL TEXT

ജീവകാരുണ്യ പഞ്ചകം

Jeevakarunya Panchakam

✳
Aa 100%
ജീവകാരുണ്യപഞ്ചകം 1 എല്ലാവരുമാത്മസഹോദരരെ- ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം? കൊല്ലുന്നതുമെങ്ങനെ ജീവികളെ- ത്തെല്ലും കൃപയറ്റു ഭുജിക്കയതും? 2 കൊല്ലാവ്രതമുത്തമമാമതിലും തിന്നാവ്രതമെത്രയുമുത്തമമാം എല്ലാ മതസാരവുമോര്‍ക്കിലിതെ- ന്നല്ലേ പറയേണ്ടതു ധാര്‍മ്മികരേ? 3 കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ- മല്ലീ വിധിയാര്‍ക്കു ഹിതപ്രദമാം? ചൊല്ലേണ്ടതു ധര്‍മ്മ്യമിതാരിലുമൊ- ത്തല്ലേ മരുവേണ്ടതു സൂരികളേ? 4 കൊല്ലുന്നവനില്ല ഭൂജിപ്പതിനാ- ളില്ലെങ്കിലശിക്കുക തന്നെ ദൃഢം, കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം കൊല്ലുന്നതില്‍ നിന്നുമുരത്തൊരഘം. 5 കൊല്ലായ്കിലവന്‍ ഗുണമുള്ള പുമാ- നല്ലായ്കില്‍ മൃഗത്തൊടു തുല്യനവന്‍ കൊല്ലുന്നവനില്ല ശരണ്യത മ- റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. ജീവകാരുണ്യ പഞ്ചകം (Jeevakarunya Panchakam). Anandham. Text updated 2026-09-24. https://anandham.online/krithis/jeevakarunya-panchakam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.