All krithisEthics & compassion
SREE NARAYANA GURU · ORIGINAL TEXT

സദാചാരം

Sadacharam

✳
Aa 100%
സദാചാരം 1 നല്ലതല്ലൊരുവന്‍ ചെയ്ത നല്ലകാര്യം മറപ്പത് നല്ലതല്ലാത്തതുടനേ മറന്നീടുന്നതുത്തമം. 2 ധര്‍മ്മം ജയിക്കുന്നു, സത്യം ജയിക്കുന്നിങ്ങു സര്‍വ്വദാ അധര്‍മ്മവും ജയിക്കുന്നി- ല്ലസത്യവുമൊരിക്കലും 3 നെല്ലിന്നു നീരു വിട്ടീടില്‍ പുല്ലിനും പോയിടുന്നത്; കല്ലിലത്രേ ജലം, നെല്ലില്‍- ച്ചെല്ലും വഴി ചെറുക്കുകില്‍. 4 പേരും പ്രതിഭയും നല്ലോ- രാരുമേ കൈവിടില്ലത്, നേരറ്റ കൃപണര്‍ക്കൊട്ടും ചേരാ, നേരേ വിപര്യയം. 5 ഒന്നുണ്ടു നേരു, നേരല്ലി- തൊന്നും, മര്‍ത്ത്യര്‍ക്കു സത്യവും ധര്‍മ്മവും വേണമായുസ്സു നില്ക്കുകില്ലാര്‍ക്കുമോര്‍ക്കുക. 6 ദത്താപഹാരം വംശ്യര്‍ക്കു- മത്തലേകീടുമെന്നതു വ്യര്‍ത്ഥമല്ല പുരാഗീരി- തെത്രയും സത്യമോര്‍ക്കുക 7 കൊടുത്തതു തിരിച്ചങ്ങോ- ട്ടെടുക്കുന്നവനെത്രയും നിസ്സ്വനാമവനെക്കാളും നിസ്സ്വനില്ലാരുമൂഴിയില്‍.

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. സദാചാരം (Sadacharam). Anandham. Text updated 2026-09-24. https://anandham.online/krithis/sadacharam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.