All krithisPhilosophy
SREE NARAYANA GURU · ORIGINAL TEXT

അറിവ്

Arivu

✳
Aa 100%
അറിവ് 1 അറിയപ്പെടുമിതു വേറ- ല്ലറിവായിടും തിരഞ്ഞിടും നേരം; അറിവിതിലൊന്നായതുകൊ- ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും. 2 അറിവില്ലെന്നാലില്ലീ- യറിയപ്പെടുമെന്നതുണ്ടിതെന്നാലും, അറിവൊന്നില്ലെന്നാലീ- യറിവേതറിവിന്നതില്ലറിഞ്ഞീടാം. 3 അറിവിന്നളവില്ലാതേ- തറിയാമറിവായതും വിളങ്ങുന്നു; അറിവിലെഴുന്ന കിനാവി- ങ്ങറിവായീടുന്നവണ്ണമങ്ങെല്ലാം. 4 അറിവിനു നിറവുണ്ടെന്നാ- ലറിവല്ലാതുള്ളതെങ്ങിരുന്നീടും? അറിവേതെന്നിങ്ങതു പോ- യറിയുന്നങ്ങെന്നിതെങ്ങിരുന്നീടും? 5 അറിവിലിരുന്നു കെടുന്നീ- ലറിവാമെന്നാലിതെങ്ങിറങ്ങീടും? അറിവിനെയറിയുന്നീലി- ങ്ങറിയും നേരത്തു രണ്ടുമൊന്നായി. 6 അറിയും മുന്‍പേതെന്നാ- ലറിവില്ലാതൊന്നുമിങ്ങിരിപ്പീല; അറിവറ്റതിനേതതിരു- ണ്ടറിവെന്നാലൊന്നുമിങ്ങു കാണ്‍മീല. 7 അറിയുന്നുണ്ടില്ലെന്നി- ങ്ങറിയുന്നീലേതിലേതെഴുന്നിടും? അറിയപ്പെടുമെങ്കിലുമ- ല്ലറിവല്ലെന്നിങ്ങു നമ്മെ നോക്കീടില്‍. 8 അറിവെന്നന്നേയിതുമു- ണ്ടറിവുണ്ടെന്നാലിതെങ്ങു നിന്നീടും? അറിവൊന്നെണ്ണം വേറി- ല്ലറിവല്ലാതെങ്കിലെന്തിരിക്കുന്നു? 9 അറിവിന്നിടമൊന്നുണ്ടി- ല്ലറിയപ്പെടുമെന്നതിന്നു വേറായി, അറിവെന്നാലങ്ങേതീ- യറിയപ്പെടുമെന്നതേറുമെണ്ണീടില്‍? 10 അറിയുന്നീലന്നൊന്നീ- യറിയപ്പെടുമെന്നതുണ്ടു പോയീടും; അറിവിലിതേതറിയുന്നീ- ലറിവെന്നാലെങ്ങുനിന്നു വന്നീടും? 11 അറിവിന്നറിവായ് നിന്നേ- തറിയിക്കുന്നിങ്ങു നാമതായീടും; അറിവേതിനമെങ്ങനെയീ- യറിയപ്പെടുമെന്നതേതിതോതീടില്‍? 12 അറിവെന്നതു നീയതു നി- ന്നറിവിട്ടറിയപ്പെടുന്നതെന്നായി, അറിയപ്പെടുമിതു രണ്ടൊ- ന്നറിയുന്നുണ്ടെന്നുമൊന്നതില്ലെന്നും. 13 അറിവുമതിന്‍വണ്ണം ചെ- ന്നറിയുന്നവനില്‍ പകര്‍ന്നു പിന്നീടും അറിയപ്പെടുമിതിലൊന്നീ- യറിവിന്‍ പൊരി വീണു ചീന്തിയഞ്ചായി. 14 അറിയുന്നവനെന്നറിയാ- മറിവെന്നറിയുന്നവന്നുമെന്നാകില്‍ അറിവൊന്നറിയുന്നവനൊ- ന്നറിയുന്നതിലാറിതെട്ടുമായീടും. 15 അറിയപ്പെടുമിതിനൊത്തീ- യറിവേഴൊന്നിങ്ങു താനുമെട്ടായി അറിവിങ്ങനെ വെവ്വേറാ- യറിയപ്പെടുമെന്നതും വിടുര്‍ത്തീടില്‍.

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. അറിവ് (Arivu). Anandham. Text updated 2026-09-24. https://anandham.online/krithis/arivu

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.