All krithisPhilosophy
SREE NARAYANA GURU · ORIGINAL TEXT

ദൈവദശകം

Daiva Dasakam

✳
Aa 100%
ദൈവദശകം 1 ദൈവമേ! കാത്തുകൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളെ; നാവികന്‍ നീ ഭവാബ്ധിക്കൊ- രാവിവന്‍തോണി നിന്‍പദം. 2 ഒന്നൊന്നായെണ്ണിയെണ്ണിത്തൊ- ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍ നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്പന്ദമാകണം. 3 അന്നവസ്ത്രാദി മുട്ടാതെ തന്നുരക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു- തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍. 4 ആഴിയും തിരയും കാറ്റു- മാഴവും പോലെ ഞങ്ങളും മായയും നിന്‍മഹിമയും നീയുമെന്നുള്ളിലാകണം. 5 നീയല്ലോ സൃഷ്ടിയും സ്രഷ്ടാ- വായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ! സൃഷ്ടി- ക്കുള്ള സാമഗ്രിയായതും. 6 നീയല്ലോ മായയും മായാ- വിയും മായാവിനോദനും നീയല്ലോ മായയേ നീക്കി- സ്സായുജ്യം നല്‍കുമാര്യനും. 7 നീ സത്യം ജ്ഞാനമാനന്ദം നീ തന്നെ വര്‍ത്തമാനവും ഭൂതവും ഭാവിയും വേറ- ല്ലോതുംമൊഴിയുമോര്‍ക്കില്‍ നീ. 8 അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍പദം പുകഴ്ത്തുന്നൂ ഞങ്ങളങ്ങു ഭഗവാനേ! ജയിക്കുക. 9 ജയിക്കുക മഹാദേവ! ദീനാവനപരായണ! ജയിക്കുക ചിദാനന്ദ! ദയാസിന്ധോ! ജയിക്കുക. 10 ആഴമേറും നിന്‍മഹസ്സാ- മാഴിയില്‍ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. ദൈവദശകം (Daiva Dasakam). Anandham. Text updated 2026-09-24. https://anandham.online/krithis/daiva-dasakam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.