All krithisSubrahmanya
SREE NARAYANA GURU · ORIGINAL TEXT

ബാഹുലേയാഷ്ടകം

Bahuleyashtakam

✳
Aa 100%
ബാഹുലേയാഷ്ടകം 1 ഓം ഓം ഓം ഹോമധൂമപ്രകടതടജടാ- കോടിഭോഗിപ്രപൂരം അം അം അം ആദിതേയ പ്രണതപദയുഗാമ്- ഭോരുഹശ്രീവിലാസം ഉം ഉം ഉം ഉഗ്രനേത്രത്രയലസിതവപുര്‍- ജ്യോതിരാനന്ദരൂപം ശ്രീം ശ്രീം ശ്രീം ശീഘ്രചിത്തഭ്രമഹരമനിശം ഭാവയേ ബാഹുലേയം. 2 ഹ്റീം ഹ്റീം ഹ്റീം ഹൃഷ്ടഷട്കന്ധരമഘമരണാ- രണ്യസംവര്‍ത്തവഹ്നിം ഐം ഐം ഐം ഐങ്ഗുദീസത്ഫലമൃദുമിളിത- പ്രാശിയോഗീന്ദ്രവന്ദ്യം ക്ലീം ക്ലീം ക്ലീം ക്ലിഷ്ടകായക്ലമദവദഹന- ക്ലേശനിര്‍മ്മൂലനാശം സൗം സൗം സൗം സൗരകാന്തിഭ്രമഹരമനിശം ഭാവയേ ബാഹുലേയം. 3 ശം ശം ശം ശബ്ദരൂപം ശശിധരമമലം ശങ്കരം സാംബമൂര്‍ത്തിം ശിം ശിം ശിം ശിഷ്ടവന്ദ്യം ശിഖരിനിലയനം ശിക്ഷിതാനേകലോകം ശും ശും ശും ശുഭ്രഹാസം ശുഭകരമതിസ- ന്ദേഹസന്ദോഹനാശം ശൗം ശൗം ശൗം ശൗക്ലിതാങ്ഗം സിതഭസിതഗണൈര്‍ ഭാവയേ ബാഹുലേയം. 4 രം രം രം രമ്യദേഹം രജതഗിരിഗൃഹം രക്തപദ്മാങ്ഘ്രിയുഗ്മം രിം രിം രിം രിക്തശോകപ്രകൃതിപരമജം- ഘാലമാനീലനേത്രം രും രും രും രൂക്ഷകായപ്രതിഭടഹനനം രക്തകൗശേയവസ്ത്രം രൗം രൗം രൗം രൗരവാദി ദ്രുതഹരകുഹരം ഭാവയേ ബാഹുലേയം. 5 ഹം ഹം ഹം ഹംസയോഗിപ്രവരസുഖകരം ഹസ്തലക്ഷ്മീസമേതം ഹിം ഹിം ഹിം ഹീനമാനം ഹിതസുഖവരദം ഹിംസയാപേതകീലം ഹും ഹും ഹും ഹുംകൃതിധ്വംസിതരജനിചര- ക്രൗര്യകൗടില്യമൂര്‍ത്തിം ഹൈം ഹൈം ഹൈം ഹൈമകുംഭായതകരസഹജം ഭാവയേ ബാഹുലേയം. 6 ണം ണം ണം നന്ദികേശപ്രവരഭുജഗനിര്‍- വിഘ്നകര്‍മ്മപ്രപഞ്ചം ണിം ണിം ണിം നീലകണ്ഠപ്രിയസുതമജിതം നിര്‍മ്മലാങ്ഗം നിരീഹം ണും ണും ണും ണുത്തനാഭോത്തരനിഭൃതനിരാ- ലംബകൈവല്യമൂര്‍ത്തിം ണൗം ണൗം ണൗം നാമരൂപാത്മകജഗദഖിലം ഭാവയേ ബാഹുലേയം. 7 ഭം ഭം ഭം ഭാഗധേയം ഭഗവദനുചര- പ്രാഞ്ജലിസ്തോത്രപൂരം ഭിം ഭിം ഭിം ഭീമനാദാന്തകമദനഹരം ഭീഷിതാരാതിവര്‍ഗ്ഗം; ഭും ഭും ഭും ഭൂതിഭൂഷാര്‍ച്ചിതമമിതസമ- സ്താര്‍ത്ഥശാസ്ത്രാന്തരങ്ഗം ഭൗം ഭൗം ഭൗം ഭൗമമുഖ്യം ഗ്രഹഗണനപടും ഭാവയേ ബാഹുലേയം. 8 വം വം വം വാഹിനീശം വലരിപുനിലയ- സ്തോത്രസമ്പത്സമൂഹം വിം വിം വിം വീരബാഹുപ്രഭൃതിസഹചരം വിഘ്നരാജാനുജാതം; വും വും വും ഭൂതനാഥം ഭുവനനിലയനം ഭൂരികല്യാണശീലം വൗം വൗം വൗം ഭാവിതാരിപ്രതിഭയമനിശം ഭാവയേ ബാഹുലേയം.

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. ബാഹുലേയാഷ്ടകം (Bahuleyashtakam). Anandham. Text updated 2026-09-24. https://anandham.online/krithis/bahuleyashtakam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.