All krithisSubrahmanya
SREE NARAYANA GURU · ORIGINAL TEXT

നവമഞ്ജരി

Navamanjari

✳
Aa 100%
നവമഞ്ജരി 1 നാടീടുമീ വിഷയമോടീദൃശം നടന- മാടീടുവാനരുതിനി- ക്കാടീവയോവിതരതീടീയിടയ്ക്കിവനു കൂടീയമായതിയലും കാടീയുമീകരണമൂടീയെരിപ്പതിനൊ- രേടീകരിഞ്ഞ നിടില- ച്ചൂടീദമീയ മയിലോടീടുവാനരുള്‍ക മോടീയുതം മുരുകനേ! 2 രാപായില്‍ വീണുഴറുമാ പാപമീയരുതി- രാപായിപോലെ മനമേ നീ പാര്‍വതീതനയമാപാദചൂഡമണി മാപാദനായ നിയതം പാപാടവീ ചുടുമിടാപായമീ മരുദി- നോപാസനേന ചുഴിയില്‍ തീപായുമാറുമധുനാപായമുണ്മതിനു നീ പാഹി മാമറുമുഖ! 3 യന്നായി വന്നരികില്‍ നിന്നായിരംകതിര്‍ പ- രന്നാഭയുള്ള വടിവേല്‍- തന്നാലിവന്നരുള്‍ തരുന്നാകിലൊന്നു കുറ- യുന്നാമമൊന്നരുളു നീ പുന്നാമതോയതിനി വന്നാകിലും മുരുക, നിന്നാമമൊന്നു പിടിവി- ട്ടെന്നാകിലില്ല ഗതിയെന്നാലുമൊന്നുരുകി- നിന്നാലവന്നതു മതി. 4 ണത്താരില്‍മാതണിയുമത്താമരക്കുസുമ- മൊത്താഭയുള്ളടികളെ- ന്നുള്‍ത്താരിനുള്ളിലരികത്തായി വന്നമര- വിത്തായ മൂലമുരുകാ, മത്താപമൊക്കെയുമറുത്താശു മാമയിലി- ലൊത്താടി വല്ലിയൊടുമി- മ്മത്താളടിച്ചു നിലയെത്താതെ നീന്തുമിവ- നെ സ്ഥായിയോടുമവ നീ. 5 കൃട്ടായി വന്ന നില വിട്ടോടി വന്നൊരു കു- രുട്ടാവിയിങ്കലൊരു ക- ണ്ണിട്ടാലുമപ്പൊഴുതിരുട്ടാറുമെന്തൊരു മി- രട്ടാണിതൊക്കെ മുരുകാ, വിട്ടാലിവന്നൊരു വരട്ടാശു നീയതിനി- രുട്ടാവി വന്നു മുടിവില്‍ പൊട്ടായി നിന്നമലമുട്ടായ നീയവന- മിട്ടാലുമിങ്ങു കൃപയാ. 6 തണ്ടാരില്‍മാനിനിയിലുണ്ടായ മാരനുമു- രുണ്ടായിരം ചുവടിനു- ള്ളുണ്ടാതിരിപ്പതിനു കണ്ടാലെവന്നു മന- മുണ്ടാകയില്ല തവ മെയ് തെണ്ടാതിരിപ്പവനിലുണ്ടാകയില്ല ശിതി- കണ്ഠാദി ദേവകൃപയും വിണ്ടാവിനിന്നടിയനുണ്ടാകുമാറു കൃപ- യുണ്ടാകണം മുരുകനേ. 7 മഞ്ഞാവിതന്‍ കമനികുഞ്ഞായ നിന്‍ചരണ- കഞ്ജായ വീണുപണിയു- ന്നിഞ്ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്നറിവു കിം ഞായമീശതനയാ, കിഞ്ജാതകം ബത! തിരിഞ്ഞാകിലൊന്നിഹ ക- നിഞ്ഞാലുമൊന്നടിയനില്‍ പിന്‍ ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്ന പദ- വുഞ്ജായതേ സഫലമായ്. 8 ജ്ഞപ്തിക്കു വന്നടിയനപ്തിങ്കള്‍ ചൂഡനൊടു സപ്തിക്കണഞ്ഞു മുറിയില്‍ ശബ്ദിച്ചിടാതഖിലദിക് തിങ്ങി നിന്നുവരു- മബ്ധിക്കടുത്ത കൃപയാ യുക്തിക്കടുക്കുമൊരു ശുക്തിട്ടു മട്ടുകളെ യുക്തിപ്പറുത്തു പലരും ധിക്തിഗ്മദീധിതി സുദൃക്തിക്കുമീ വ്യസന- മുക്തിക്കു പാലയ വിഭോ! 9 രീണം മനം വിഷയബാണം വലിച്ചുഴറി നാണംകളഞ്ഞുതകി ന- ല്ലോണം ഭവത്പദമൊരീണം വരാനരുള്‍ക വേണം ഷഡാനന, വരം എണം പിടിച്ചവനൊടോണം കളിപ്പതിനു പോണം ഭവാനൊടുമഹം കാണംബരത്തു പരിമാണം പിടിപ്പതിനു നീ നമ്മളോടുമൊരുനാള്‍.

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. നവമഞ്ജരി (Navamanjari). Anandham. Text updated 2026-09-24. https://anandham.online/krithis/navamanjari

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.