All krithisSubrahmanya
SREE NARAYANA GURU · ORIGINAL TEXT

ഷണ്മാതുരസ്തവം

Shanmathura Sthavam

✳
Aa 100%
ഷാണ്‍മാതുരസ്തവം 1 ഗൗരീസഹായ സുഹൃദൂരീകൃതാവയവ, ഭൂരീഷു വൈരിഷു തമ- സ്സൂരീകൃതായുധ നിവാരീതദോഷ നിജ- നാരീകലാലസമനഃ ക്രൂരീഭവത്തിമിരചാരീഹിതാപദുര നീ നീതിസൂരി കരുണാ- വാരീണ, വാരിധര, ഗൗരീകിശോര, മമ ദൂരീകുരുഷ്വ ദുരിതം. 2 മല്ലീകൃതത്രിദശമല്ലീ,സദാ സുദതി വല്ലീകുചാങ്കണലസത് സല്ലീനകുങ്കുമരസോല്ലീനവത്സ, യുധി ഭല്ലീസ്മയോളസി ദിതിജൈഃ സ്ഫുല്ലീകുരുഷ്വ സ ച വല്ലീതശോഥിതല, വല്ലീവിലോല, ബുധഹൃദ്- വല്ലീനിവാസ, മമ സോല്ലീന, കേകിഹയ, സല്ലീലപാഹൃദുദജം. 3 പ്രാണീകൃതസ്വനഖരാണീതഭക്തജന- വാണീശമുഖ്യസുമന- ശ്ശ്രേണീ, സുജാനുതലതൂണീ തമാലതിമി- രാണീലചൂചുകഭരാ വാണീവിലാസമളിവേണീ, വിപഞ്ചിമൃദു- വാണീ, തവാംഗരമണീ ശ്രോണീഘനാ, സുമതി, ശാണീതനോതു ഭൃശ- മേണീവിശാലനയനാ. 4 രാഗാഭിഷിക്ത നിജകേശാദിപാദ വപു- രാശാപിശാചദഹനാ ശ്രീശാതകുംഭനിഭ പാശാങ്കുശാഭരണ- നാശാന്തകാനുചര! ഭോഃ ഭീശാഡ്വലാഹരണഗോശാബകാവനത- കോശാധിപാശു ഭഗവന്‍ പാശാടവീദവ ഹുതാശാശയാവപിശി- താശാ ഹി ഭോഗഭുഗമും. 5 സന്താപസന്തതിനിശാന്താവസന്തമയി കാന്തായുഗാന്തരരതേ, കിന്താവകേ ഹൃദി നിതാന്താകുലാശയമ- ഹന്താനപേതമവിതും കിന്താമസം ഭവസി, ചിന്താമണീരുചിര സന്താനപാദപദവ- ശ്ചിന്താധുതാന്തരുജമന്താദിഹീന കുരു മാന്താവകീന ഭജനം. 6 സീമാവിഹീനഗുണ സോമാവചൂഡ ജിത- കാമാഭിമാന സുമതേ! ഭൂമാധവാദിനുത ഭൂമാസമാന,പുര- കാമാന്ധകാന്തക ഗുരോ നാമാളിജാപിജന കാമാവസാനഫല, ദാമാശമാതനു വിഭോ, ഹേമാരുണാ,ഹിതനികാമാതിഭീമ, ഗുഹ സാമാദി വേദവിദയം. 7 വേദാനുഗീതനുത പാദാരവിന്ദയുഗ- മാദായ സേവനവിധേ- രാദാവമും സരസമാദാതുകാമ, ശുഭ- കേദാരകേളിനിലയേ, താദാത്മ്യലീനമതിസാദാപനോദ,സക- ലാദാനദൈവതതരോ ഭൂദാസകല്പലതികോദാരദാമ, കുരു മോദാംബുരാശിവസതിം. 8 കിഞ്ചാസുരദ്വിരദപഞ്ചാനന പ്രണവ- സഞ്ചാരിഹംസസമനേ കിഞ്ചാപലന്നമന, തുഞ്ചാനുജീവി മമ സിഞ്ചാമൃതാഭ കൃപയാ പഞ്ചാനനപ്രണയ കഞ്ചാപി ശാസി കതി മുഞ്ചാശു ബദ്ധകമതിം പഞ്ചാശുഗാരിസുര പഞ്ചാനനാത്മജ- മിമഞ്ചാപി പാഹി സതതം. 9 കാലായ ശീതരുചിബാലാവചൂഡ, ശുഭ- ശീലാവധൂതദുരിത ശ്രീലാഘമീവരദ ലീലാ ഹി വാരിസഖ ബാലാശയാശയശുചേ! കാലാനലോപമിത ഫാലാവലോകനക വേലായുധോ മഹതി കോലാഹലാരവ സു- ലീലാ തനോതു കുശലം.

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. ഷണ്മാതുരസ്തവം (Shanmathura Sthavam). Anandham. Text updated 2026-09-24. https://anandham.online/krithis/shanmathura-sthavam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.