All krithisSiva
SREE NARAYANA GURU · ORIGINAL TEXT

ശിവപ്രസാദപഞ്ചകം

Siva Prasada Panchakam

✳
Aa 100%
ശിവപ്രസാദപഞ്ചകം 1 ശിവ! ശങ്കര! ശര്‍വ! ശരണ്യ! വിഭോ! ഭവസങ്കടനാശന! പാഹി ശിവ! കവിസന്തതി സന്തതവും തൊഴുമെന്‍- ഭവനാടകമാടുമരുമ്പൊരുളേ! 2 പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍- ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം കരളീന്നു കളഞ്ഞു കരുംകടലില്‍ പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ. 3 പിടിപെട്ടു പുരണ്ടുമറിഞ്ഞു പിണ- ക്കുടിയില്‍ക്കുടികൊണ്ടു ഗുണങ്ങളൊടും കുടികൊണ്ടു കുടിക്കുമരുംകുടിനീ- രടിതട്ടിയകത്തു നിറഞ്ഞിരി നീ. 4 ഗളമുണ്ടു കറുത്തതു നീ ഗരളം കളമുണ്ടതുകൊണ്ടു കൃപാനിധിയേ! കളമുണ്ടൊരു കൊണ്ടലൊടൊത്ത കടല്- ക്കളവുണ്ടൊരു സീമ നിനക്കു നഹി. 5 കനിവെന്നിലിരുത്തിയനങ്ഗരസ- ക്കനി തട്ടിയെറിഞ്ഞു കരം കഴുകി തനിമുക്തി പഴുത്തു ചൊരിഞ്ഞൊഴുകും കനകക്കൊടിയേ! കഴലേകുക നീ.

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. ശിവപ്രസാദപഞ്ചകം (Siva Prasada Panchakam). Anandham. Text updated 2026-09-24. https://anandham.online/krithis/siva-prasada-panchakam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.