All krithisGanapathy
SREE NARAYANA GURU · ORIGINAL TEXT

വിനായകാഷ്ടകം

Vinayakashtakam

✳
Aa 100%
വിനായകാഷ്ടകം 1 നമദ്ദേവവൃന്ദം ലസദ്വേദകന്ദം ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം ബൃഹച്ചാരുതുന്ദം സ്തുതശ്രീസനന്ദം ജടാഹീന്ദ്രകുന്ദം ഭജേ ളٷഭീഷ്ടസന്ദം. 2 കിലദ്ദേവഗോത്രം കനദ്ധേമഗാത്രം സദാനന്ദമാത്രം മഹാഭക്തമിത്രം ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം സമസ്താര്‍ത്തിദാത്രം ഭജേ ശക്തിപുത്രം. 3 ഗളദ്ദാനമാലം ചലദ്ഭോഗിമാലം ഗളാമ്ഭോദകാലം സദാ ദാനശീലം സുരാരാതികാലം മഹേശാത്മബാലം ലസത്പുണ്ഡ്രഫാലം ഭജേ ലോകമൂലം. 4 ഉരസ്താരഹാരം ശരച്ചന്ദ്രഹീരം സുരശ്രീവിചാരം ഹൃതാര്‍ത്താരിഭാരം കടേ ദാനപൂരം ജടാഭോഗിപൂരം കലാബിന്ദുതാരം ഭജേ ശൈവവീരം. 5 കരാരൂഢമോക്ഷം വിപദ്ഭങ്ഗദക്ഷം ചലത്സാരസാക്ഷം പരാശക്തിപക്ഷം ശ്രിതാമര്‍ത്ത്യവൃക്ഷം സുരാരിദ്രുതക്ഷം പരാനന്ദപക്ഷം ഭജേ ശ്രീശിവാക്ഷം. 6 സദാശം സുരേശം സദാപാതുമീശം നിദാനോദ്ഭവം ശാങ്കരപ്രേമകോശം ധൃതശ്രീനിശേശം ലസദ്ദന്തകോശം ചലച്ഛൂലപാശം ഭജേ കൃത്തപാശം. 7 തതാനേകസന്തം സദാ ദാനവന്തം ബുധശ്രീകരന്തം ഗജാസ്യം വിഭാന്തം കരാത്മീയദന്തം ത്രിലോകൈകവൃന്തം സുമന്ദം പരന്തം ഭജേ ള ഹം ഭവന്തം. 8 ശിവപ്രേമപിണ്ഡം പരം സ്വര്‍ണ്ണവര്‍ണ്ണം ലസദ്ദന്തഖണ്ഡം സദാനന്ദപൂര്‍ണ്ണം വിവര്‍ണ്ണപ്രഭാസ്യം ധൃതസ്വര്‍ണ്ണഭാണ്ഡം ചലച്ചാരുശുണ്ഡം ഭജേ ദന്തിതുണ്ഡം.

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. വിനായകാഷ്ടകം (Vinayakashtakam). Anandham. Text updated 2026-09-24. https://anandham.online/krithis/vinayakashtakam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.