All Dharmam chaptersChapter 14
SREE NARAYANA DHARMAM · VERSES & MEANING

ബാലോപചരണം

Balopacharanam

✳
Aa 100%
Passage 1

ശ്ലോകം

സൗശീല്യാചാരസമ്പന്നാ നിരോഗാ കരുണാവതീപ്രസാദവിനയോപേതാ യോഷിജ്ജാതമുപാചരേത് 112

അർത്ഥം

നല്ല സ്വഭാവമുളളവളും രോഗമില്ലാത്തവളും വിനയാദി സത്ഗുണവതിയുമായ സ്ത്രീ വേണം ശിശുവിനെ വളർത്തേണ്ടത്.

Passage 2

ശ്ലോകം

വിശുദ്ധമൃദുവസ്ത്രേണ സ്വാസ്തീർണ്ണേശയനേ ശിശുംശായയേത് പരിതഃശുദ്ധദ്രവ്യരമ്യേ ഗൃഹോദരേ 113

അർത്ഥം

ചുറ്റും പരിശുദ്ധപദാർദ്ധങ്ങൾ നിറഞ്ഞ വീട്ടിനുളളിൽ വൃത്തിയും നേർമ്മയുംഉളള വസ്ത്രം വിരിച്ച കിടക്കയിൽ ശിശുവിനെ കിടത്തണം

Passage 3

ശ്ലോകം

അനാശ്യാസം വചോദ്രവ്യമമംഗലനിവേദനംഅവമാനനമാടോപം ന ബാലസ്യ പ്രകാശയേത് 114

അർത്ഥം

കുഞ്ഞിനോടു ചീത്തവാക്ക് പറയുകയോ, ചീത്ത വിചാരം ഉളവാക്കുകയോ, അഭിമാനമില്ലാത്ത പ്രവൃത്തികൾ അവരുടെ മുമ്പിൽ വെച്ച് ചെയ്യുകയോ അരുത്

Passage 4

ശ്ലോകം

ആപഞ്ചമാബ്ദം ധാത്ര്യൈവ ലാലനാചോദനാദിഭിഃഉപാഖ്യാനേന മഹതാം പ്രതിച്ഛന്ദാവലോകതഃ 115 വ്യക്താക്ഷരേണ വചസാ ശുദ്ധവാസോവിഭൂഷണൈഃ ഭോജ്യേന ശുചിനാ ബാലോ വർദ്ധനീയഃ പ്രയത്നതഃ 116

അർത്ഥം

വളർത്തമ്മ പ്രയാസപ്പെട്ടെങ്കിലും ശിശുവിനെ അഞ്ചു വയസ്സ് വരെ നല്ല ചിത്രങ്ങൾ കാണിച്ചും ലാളിച്ചും നല്ല നിർദ്ദേശങ്ങൾ കൊടുത്തും മഹാന്മാരുടെ കഥകൾ കേൾപ്പിച്ചും നല്ല ആഹാരം കൊടുത്തും നല്ല വാക്കുകൾ പറഞ്ഞും പറയിച്ചും നല്ല വസ്ത്രങ്ങളും അലങ്കാരങ്ങളും അണിയിച്ചും വളർത്തേണ്ടതാണു.

Read plain textText updated

Cite this chapter · അവലംബം

Sree Narayana Dharmam. ബാലോപചരണം (Balopacharanam). Anandham. Text updated 2026-10-01. https://anandham.online/dharmam/balopacharanam

✳

Take a moment. Let the words settle.

Verses and Malayalam explanations provided by the library editor.