ശ്ലോകം
അർത്ഥം
അല്ലയോ കരുണാനിധിയായ ഭഗവാനേ! അവിടുന്ന് ഉപദേശിച്ച ധർമ്മ പഞ്ചകത്തെ കേട്ടിട്ട് ഇനിയും അറിയണമെന്നാഗ്രഹമുണ്ട്.അതുകൊണ്ട് പ്രസവാനുസംബന്ധികളായ കാര്യങ്ങളെ വേർതിരിച്ച് ഞങ്ങൾക്ക് ഉപദേശം തന്നാലും.
ശ്ലോകം
അർത്ഥം
അല്ലയോ സദാചാരനിരതന്മാരായ ശിഷ്യന്മാരേ, പ്രസവസംബന്ധമായ കാര്യങ്ങൾ ഞാൻ ചുരുക്കി പറയാം. സശ്രദ്ധം കേട്ടാലും.
ശ്ലോകം
അർത്ഥം
പ്രസവമുറി വായു സ്വഞ്ചരിക്കുന്നതിനും, വെയിൽ തട്ടാതെയിരിക്കുന്നതിനും പര്യാപ്തമായ ജനലുകളുളളതും വിസ്താരമുളളതും ആയിരിക്കണം.
ശ്ലോകം
അർത്ഥം
പ്രസവാനന്തരം പ്രസൂതിക്ക് ഏതെങ്കിലും വിഷമങ്ങളുണ്ടായാലും അസ്വാസ്ഥ്യമുണ്ടാക്കുന്ന ഒന്നിനേയും പ്രസവമുറിയിൽ പ്രവേശിപ്പിക്കരുത്.
ശ്ലോകം
അർത്ഥം
പ്രസവസമയം അനിഷ്ടമായ വാക്ക് പറയരുത്. ശുദ്ധവൃത്തിയുളളവളും, പ്രസവകാര്യങ്ങളിൽ സാമർത്ഥ്യമുളളവളും, ദയയുളളവളും, ഈശ്വരവിചാരമുളളവളും, സമയം നോക്കി വേണ്ടതു പോലെ പ്രവർത്തിക്കുന്നതിന് കഴിവുളളവളും ആയിരിക്കണം. അപ്രകാരമുളള ഒരുവൾ ആയിരിക്കണം പ്രസവസ്ത്രീയുടെ അടുത്ത് എപ്പോഴും ഇരിക്കേണ്ടത്.
ശ്ലോകം
അർത്ഥം
ബുദ്ധിയുളളവരും, സ്നേഹമുളളവരും, പരിചരിപ്പാൻ സാമർത്ഥ്യമുളളവരും, ശുചിത്വമുളളവരുമായ പരിചാരികകൾ സമീപത്തുണ്ടായിരിക്കണം.
ശ്ലോകം
അർത്ഥം
പ്രസവാനന്തരം പതിനൊന്നാം ശുദ്ധികർമ്മം ചെയ്യണം. അതിനു ശേഷം മറ്റുള്ള ശുദ്ധികരങ്ങളായ പുണ്യകർമ്മങ്ങളും ചെയ്യണം.
ശ്ലോകം
അർത്ഥം
കുഞ്ഞ് ജനിച്ചു പതിനഞ്ചു ദിവസത്തിനുശേഷവും മൂന്നു മാസത്തിനകവും പേരിടണം. കുട്ടിയെ വീടിനു വെളിയിൽ കൊണ്ടിറങ്ങുന്നതും അതുപോലെ തന്നെ.
ശ്ലോകം
അർത്ഥം
നല്ല നാളും ദിവസവും നോക്കി കുട്ടിക്കു പേരിടണം. പേര് അക്ഷരം കുറവുളളതും വിളിക്കുന്നതിനു എളുപ്പവുമായും അർത്ഥസമ്പന്നവുമായും കേൾവിക്കു സുഖമുള്ളതുമായിരിക്കണം.
ശ്ലോകം
അർത്ഥം
പല്ല് മുളയ്ക്കാത്തവനും മുലകുടിക്കുന്നവനുമായ ശിശുവിനു ദഹനശക്തി കുറവായതിനാൽ ആറുമാസം വരെ ചോറു കൊടുക്കരുത്.