All Dharmam chaptersChapter 10
SREE NARAYANA DHARMAM · VERSES & MEANING

ഏകദൈവവിചാരം

Eka Daiva Vicharam

✳
Aa 100%
Passage 1

ശ്ലോകം

ഗുരൂരുവാച- വിചിത്രസ്യാസ്യ ജഗതഃ കർത്താ വിവിധശക്തിമാൻ സർവേശ്വരസ്സ സർവജ്ഞ ഏകോ ദേവ ഇതീരിതഃ 61

അർത്ഥം

ഈ മായാബദ്ധയ ലോകത്തിന്റെ നാഥനും സർവജ്ഞനും സർവശക്തനും സർവേശ്വരനുമായ ആ ദൈവം ഒന്നാകുന്നു എന്നു പറയപ്പെട്ടിരിക്കുന്നു.

Passage 2

ശ്ലോകം

തത്ത്വാന്വേഷണനിഷ്ണാതൈർവിമർശവിശദാശയൈഃ പ്രണിതാ വാക്യപടലീ സത്തൈകസ്യേതി ഘുഷ്യതി 62

അർത്ഥം

തത്ത്വാന്വേഷികളും വിശാല ഹൃദയരുമായ ഋഷീശ്വരൻമാരുടെ വാക്യങ്ങൾ, ഒന്നിനുമാത്രമേ സത്തയുള്ളു എന്നു ഘോഷിക്കുന്നു.

Passage 3

ശ്ലോകം

തത്ത്വാന്വേഷണനിഷ്ണാതൈർവിമർശവിശദാശയൈഃ പ്രണിതാ വാക്യപടലീ സത്തൈകസ്യേതി ഘുഷ്യതി 62

അർത്ഥം

തത്ത്വാന്വേഷികളും വിശാല ഹൃദയരുമായ ഋഷീശ്വരൻമാരുടെ വാക്യങ്ങൾ, ഒന്നിനുമാത്രമേ സത്തയുള്ളു എന്നു ഘോഷിക്കുന്നു.

Passage 4

ശ്ലോകം

അനേകസത്തോപന്യാസേ വാക്യാർത്ഥസ്യാനവസ്ഥിതിഃ തദേകഃപരമോ ദേവോ മതവാക്യാർത്ഥസമ്മതഃ 63

അർത്ഥം

ദൈവം ഒന്നല്ല. അനേകമുണ്ടെന്നു പറയുകയാണെങ്കിൽ വേദവാക്യങ്ങൾക്കു വ്യവസ്ഥയില്ലെന്നുവരും. അതുകൊണ്ട് സർവസമ്മതവും ശ്രേഷ്ഠവുമായ ദൈവം ഒന്നുതന്നെയാകുന്നു.

Passage 5

ശ്ലോകം

വിഭിന്നമതഭാജസ്തു സർവേ സ്വമതനിശ്ചിതാഃ ഏകോ ദേവ ഇതി പ്രാഹുകേത്വം സർവസമ്മതം 64

അർത്ഥം

ഓരോ മതാനുയായികളും ദൈവം ഒന്നുള്ളു, അതു തന്റെ മതത്തിൽ പ്രതിപാദിച്ചിരിക്കുന്ന ദൈവമാണ് എന്നു പറയുന്നു. ഏതായാലും എല്ലാവർക്കും ദൈവം ഒന്നു തന്നെയാണ് എന്നു പരക്കെ സമ്മതമായിട്ടുണ്ട്.

Passage 6

ശ്ലോകം

ദേവേ ദ്വിത്വം ബഹുത്വം വാ ന കസ്യാ പി മതേ മതം ജാത്യേകത്വം മതൈകത്വം ദേവൈകത്വം തഥേഷ്യതേ 65

അർത്ഥം

ദൈവം രണ്ടെന്നോ അനേകമെന്നോ ഒരു മതത്തിലും പറഞ്ഞു കാണുന്നില്ല. ജാതിയും ഒന്ന് മതവും ഒന്ന് എന്നു വരുമ്പോൾ ദൈവവും ഒന്നുതന്നെയെന്നു സിദ്ധമാകുന്നു.

Passage 7

ശ്ലോകം

ശിഷ്യാ ഊചു:ജാതേര്‍മതസ്യ ദേവസ്യാപ്യേകത്വം സമ്യഗീരിതം സാമാന്യധര്‍മ്മം മര്‍ത്യാനാം ബ്രൂഹി ധര്‍മ്മവിദാം വര! 66

അർത്ഥം

അല്ലയോ ധര്‍മ്മജ്ഞനായ ഗുരുവേ അവിടുന്ന് ജാതിയും മതവും ദൈവവും ഒന്നാണെന്നു ഞങ്ങളെ വേണ്ട വിധം ഗ്രഹിപ്പിച്ചു. ഇനി മനുഷ്യരുടെ സാമാന്യധര്‍മ്മത്തെ അരുളിച്ചെയ്താലും.

Read plain textText updated

Cite this chapter · അവലംബം

Sree Narayana Dharmam. ഏകദൈവവിചാരം (Eka Daiva Vicharam). Anandham. Text updated 2026-09-25. https://anandham.online/dharmam/eka-daiva-vicharam

✳

Take a moment. Let the words settle.

Verses and Malayalam explanations provided by the library editor.