ശ്ലോകം
അർത്ഥം
അഹിംസ, സത്യം, അസ്തേയം, വ്യഭിചാരം, ഇല്ലായ്മ, മദ്യവർജ്ജനം എന്നിങ്ങനെ ധർമ്മത്തെ ചുരുക്കത്തിൽ അഞ്ചായി തരം തിരിക്കാം
ശ്ലോകം
അർത്ഥം
സർവ ധർമ്മങ്ങളിലും വച്ച് ശ്രേഷ്ഠമായ ധർമ്മം അഹിംസയാണ്. അഹിംസാ ധർമ്മം കൊണ്ട് ബുദ്ധൻ തുടങ്ങിയ മഹാത്മാക്കൾ മോക്ഷം പ്രാപിച്ചു
ശ്ലോകം
അർത്ഥം
മനസാ വാചാ കർമ്മണാ യാതൊരു ജീവിയേയും ഉപദ്രവിക്കാതിരിക്കുക എന്നതാണ് അഹിംസാധർമ്മം.
ശ്ലോകം
അർത്ഥം
ധർമ്മങ്ങൾ അഹിംസയിലും, അധർമ്മങ്ങൾ ഹിംസയിലുമാണ് വർത്തിക്കുന്നതെന്നു ധർമ്മജ്ഞാനികളായ മഹാത്മാക്കൾ പറയുന്നു.
ശ്ലോകം
അർത്ഥം
അഹിംസാധർമ്മം പാലിക്കുന്നവനെ സർവപ്രാണികളും സന്തോഷം കൊണ്ട് സ്വമാതാവിനെ എന്ന പോലെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.
ശ്ലോകം
അർത്ഥം
സത്യം സനാതനമായ ബ്രഹ്മമാകുന്നു. ഈ ലോകം സദ്വസ്തുവിൽ ആണ് (സത്യത്തിലാണ് ) സ്ഥിതി ചെയ്യുന്നത്.അതിനാൽ സത്യം പറയണം, കള്ളം ഒരിക്കലും പറയരുത്
ശ്ലോകം
അർത്ഥം
സത്യത്തെ മുൻനിർത്തി ജീവിക്കുന്നവൻ സാക്ഷാൽ യോഗിയാകുന്നു. അവൻ എന്തുതന്നെ പറഞ്ഞാലും അത് തീർച്ചയായും ഫലിക്കുന്നു.
ശ്ലോകം
അർത്ഥം
അന്യന്റെ ധനത്തെ അപഹരിക്കാതെയും അവയെക്കുറിച്ചു ചിന്തിക്കാതെയും ഇരിക്കുന്നതാണ് അസ്തേയം
ശ്ലോകം
അർത്ഥം
മോക്ഷണം എല്ലാ ആപത്തുകൾക്കും കാരണമാണ് .മോഷ്ടിക്കാതിരിക്കുന്നതു ഐശ്വര്യകാരണമാകുന്നു. മോഷണം കൊണ്ടു മാനഹാനി ഉണ്ടാകുന്നു. അതു കൊണ്ടു മോഷ്ടിക്കാതിരിക്കണം.
ശ്ലോകം
അർത്ഥം
മഹത്തുക്കൾ മനസാ വാചാ കർമ്മണാ ചൗര്യത്തെ ഉപേക്ഷിക്കുന്നു.
ശ്ലോകം
അർത്ഥം
ചോരകർമ്മത്താൽ നീചനായ മനുഷ്യനെ ക്ഷാന്ത്യാദി സൽഗുണ വിശിഷ്ടൻമാർ പേപ്പട്ടിയെ എന്ന പോലെ നിശ്ചയമായും ദൂരെ ത്യജിക്കുന്നു.
ശ്ലോകം
അർത്ഥം
ചില പ്രത്യേക ഉദ്ദേശത്തെ മുൻനിർത്തി അന്യ സ്ത്രീകളെ നോക്കുക, അവരുമായി സംസാരിക്കുക, അവരുമായി ചേരുക ഇവയെല്ലാം വ്യഭിചാരമാണെന്നു പറയപ്പെടുന്നു
ശ്ലോകം
അർത്ഥം
വ്യഭിചാരവൃത്തി കൊണ്ട് തന്റെ സ്ഥാനം, മാനം, ധനം, ജ്ഞാനം, ആചാരം, കുലം, പ്രാണൻ ഇവയ്ക്ക് അകാലനാശം സംഭവിക്കുന്നു
ശ്ലോകം
അർത്ഥം
വ്യഭിചാരിയായ ഒരുത്തന് പകലും കൂരിരുട്ടായി തോന്നും, എന്നു മാത്രമല്ല, പ്രകൃതിദത്തമായ സുഖവും അവന് അനുഭവിക്കുന്നതിനു സാധിക്കുന്നില്ല
ശ്ലോകം
അർത്ഥം
തന്റെ ഭാര്യ പരപുരുഷനുമായി ചേരുന്നത് ആർക്കും ഇഷ്ടമായി തോന്നുന്നില്ല . അതു കൊണ്ട് ഇഹപര സുഖങ്ങൾ ആഗ്രഹിക്കുന്നവർ തീർച്ചയായും വ്യഭിചാരത്തെ ഉപേക്ഷിക്കണം.
ശ്ലോകം
അർത്ഥം
മദ്യം ബുദ്ധിക്കു ഭ്രമത്തെ ഉണ്ടാക്കുന്ന വസ്തുവാണ്, വിഷതുല്യമാണ്. അതിനാൽ മദ്യപാനം ആരും ചെയ്യരുത്
ശ്ലോകം
അർത്ഥം
കള്ള്, കറുപ്പ് ,കഞ്ചാവ്, പുകയില മുതലായവ ബുദ്ധിഭ്രമം ഉണ്ടാക്കുന്നതിനാൽ മദ്യത്തിന്റെ കൂട്ടത്തിൽ ഗണിക്കപ്പെടുന്നു.
ശ്ലോകം
അർത്ഥം
മദ്യം പാപത്തെ ഉണ്ടാക്കുന്ന ഒരു വസ്തുവാണ്. അതുകൊണ്ട് ബുദ്ധിമാനായ ഒരാൾ അതിനെ വിൽക്കുകയോ, അന്യർക്കു കൊടുക്കുകയോ, സ്വയം വാങ്ങുകയോ, ശേഖരിച്ചു വയ്ക്കുകയോ ഒരിക്കലും ചെയ്യരുത്.
ശ്ലോകം
അർത്ഥം
കള്ളു കുടിച്ചു നാണം കെട്ടവനെ കാണാൻ പോലും കൊള്ളാത്തവനാണെന്നും മറ്റും പറഞ്ഞു പരിഹസിച്ചു കേവലം തിരിച്ചറിവില്ലാത്ത ബാലൻമാർ പോലും ത്യജിക്കുന്നു. വിവേകികൾ വിഷൂചി പിടിപെട്ടവനെ കണ്ടാലെന്നതുപോലെ വെറുക്കുന്നു.
ശ്ലോകം
അർത്ഥം
മദ്യമുണ്ടാക്കുന്നവൻ ദുർഗന്ധമുള്ളവനായിത്തീരുന്നു. അവന്റെ വസ്ത്രവും ഭവനവും ദുർഗ്ഗന്ധമായിരിക്കും. തന്നെയല്ല അവൻ തൊടുന്ന സർവവസ്തുക്കളും ദുർഗന്ധം ഉള്ളതാകും.
ശ്ലോകം
അർത്ഥം
മദ്യപാനിയെ അവന്റെ ഭാര്യ, അച്ഛൻ, അമ്മ, സഹോദരൻ ,പുത്രൻ, ഈശ്വരൻ ഇവർ വെറുക്കുന്നു. അതു കൊണ്ട് ആരും കള്ളു കുടിക്കരുത്.
ശ്ലോകം
അർത്ഥം
ലഘുവായ ( ആർക്കും ആചരിക്കുവാൻ കഴിയുന്ന ) ധർമ്മപഞ്ചകത്തെ ഇപ്രകാരം പ്രതിപാദിച്ചു. പരിശുദ്ധമായ ഈ ധർമ്മപഞ്ചകത്തെ ആചരിക്കുന്നവർ ഇഹത്തിലും പരത്തിലും ശാശ്വതമായ സുഖം അനുഭവിക്കും.