ശ്ലോകം
അർത്ഥം
ഗ്യഹസ്ഥാശ്രമികൾ അനുഷ്ഠിക്കേണ്ടതായ ഐശ്വര്യ പൂർണ്ണങ്ങളായ ധർമ്മങ്ങളെക്കുറിച്ചു വിസ്തരിച്ചു പറഞ്ഞു തന്നാലും
ശ്ലോകം
അർത്ഥം
അല്ലയോ ശിഷ്യൻമാരേ! ധർമ്മം, അർത്ഥം, കാമം ഇവയ്ക്കു ഇരിപ്പിടവും മോക്ഷത്തെ നൽകുന്നതുമായ ഗൃഹസ്ഥാശ്രമധർമ്മത്തെക്കുറിച്ച് വിസ്തരിച്ചു പറഞ്ഞുതരാം. നിങ്ങൾ സശ്രദ്ധം കേട്ടാലും.
ശ്ലോകം
അർത്ഥം
ആചാര്യൻമാരാൽ ഉപദേശിച്ച എല്ലാ അറിവുകളേയും പഠിച്ചതിനു ശേഷം മാതാപിതാക്കൻമാരുടേയും ഗുരുവിന്റേയും ആജ്ഞയനുസരിച്ച് ശുദ്ധനായി ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കണം.
ശ്ലോകം
അർത്ഥം
നല്ല കുലത്തിൽ ജനിച്ചവളും ശീലാവതിയും ഉത്തമ ലക്ഷണമുള്ളവളും സന്തോഷവതിയും മാതാവിനും പിതാവിനും ഗുരുവിനും ഇഷ്ടപ്പെട്ടവളുമായ ഒരു കന്യകയെ വിവാഹം കഴിക്കണം.
ശ്ലോകം
അർത്ഥം
ഭാര്യാ സഹിതനായ ഗ്യഹസ്ഥാശ്രമി സൽപുത്രനും ധർമ്മത്തിനും വേണ്ടി പ്രിയയോടു കൂടി ധർമ്മങ്ങളെ നിലനിർത്തി പ്രവർത്തിക്കണം.
ശ്ലോകം
അർത്ഥം
ഗ്യഹസ്ഥാശ്രമകാലത്തിലെ ധനസമ്പാദനം ദാനധർമ്മാദികൾക്കു ചെലവാക്കണം. ദേവൻമാർക്കു നിവേദ്യവും അതിഥി, അഗതി, ഭിക്ഷു ഇവർക്കു ആഹാരവും യഥാവിധി നൽകണം. ഇതാണ് ഗ്യഹസ്ഥാശ്രമത്തിന് അലങ്കാരമായിട്ടുള്ളത്.
ശ്ലോകം
അർത്ഥം
ലോകത്തുള്ള എല്ലാ പ്രാണി കളിലുമുള്ള ദയ, സമത്വം മുതലായ ഗുണാ ങ്ങൾ ഗ്യഹസ്ഥാശ്രമിക്ക് ഉണ്ടായിരിക്കണ്ടതാകുന്നു.
ശ്ലോകം
അർത്ഥം
സംന്യാസിയും ബ്രഹ്മചാരിയും അതിഥിയും, അതിഥി സൽക്കാരത്തിനു യോജിച്ചവരാകുന്നു. ഇവർക്ക് ഭക്ഷണം കൊടുക്കണം. ഇവർക്ക് കൈയിൽ ജലം ഒഴിച്ചതിനു ശേഷം ഭിക്ഷ കൊടുക്കുകയും വീണ്ടും ജലമൊഴിക്കുകയും ചെയ്യണം. യതിക്കു കൈ കൈഴുകാൻ വെള്ളം കൊടുത്തിട്ട് ആഹാരം കൊടുക്കണം. അതു കഴിഞ്ഞു വീണ്ടും വെള്ളം കൊടുക്കണം.
ശ്ലോകം
അർത്ഥം
വിവാഹത്തിനായി സ്ത്രീപുരുഷൻമാർ ഗുരുകുലത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെടണം. വിവാഹം ഗുരുകുലത്തിൽ വച്ചോ നടത്തണം.
ശ്ലോകം
അർത്ഥം
വധൂവരൻമാരുടെ അച്ഛൻ, അമ്മ, രണ്ടു സഹപാഠികൾ, രണ്ടു ബന്ധുക്കൾ, ഗുരു, പുരോഹിതൻ ഇങ്ങനെ പത്തു പേർ വിവാഹത്തിൽ സംബന്ധിക്കണം. ഇവരിൽ കുറവു വരുന്നതു ശരിയല്ല.
ശ്ലോകം
അർത്ഥം
വിവാഹത്തിനു സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് സന്താനങ്ങളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതു പോലെയാണ്.
ശ്ലോകം
അർത്ഥം
ഒരാൾക്ക് വധുവിനെ കൊടുക്കാമെന്നു സമ്മതിച്ചു കഴിഞ്ഞാൽ ആ സ്ത്രീയെ വേറൊരുവനു വിവാഹം ചെയ്തു കൊടുക്കരുത്.
ശ്ലോകം
അർത്ഥം
ഹൃദയ സ്തംഭനം, കുഷ്ഠം, ദാരിദ്ര്യം, ചുമ, ക്ഷയം ഇത്യാദി രോഗങ്ങളുള്ളവരാരും വിവാഹം ചെയ്യരുത്.
ശ്ലോകം
അർത്ഥം
വിവാഹത്തിനു ശേഷം ഭാര്യാഭർത്താക്കൻമാർക്കാർക്കെങ്കിലും പകർച്ചവ്യാധി പിടിപ്പെട്ടാൽ ലോകക്ഷേമം മുൻനിർത്തി മിഥുനകാര്യങ്ങളിൽ ഇടപെടരുത്.
ശ്ലോകം
അർത്ഥം
ഗ്യഹ സ്ഥാശ്രമി ഹിംസിക്കരുത്, മോഷ്ടിക്കരുത്, മദ്യപിക്കരുത് ,വ്യഭിചരിക്കരുത്, അസത്യം പറയരുത്, ഈ അഞ്ചു ധർമ്മങ്ങളെയും കായശുദ്ധി, വാക് ശുദ്ധി, മനഃശുദ്ധി, ഇന്ദ്രീയ ശുദ്ധി, ഗൃഹ ശുദ്ധി ഈ അഞ്ചു ശുദ്ധികളെയും സഫലമായ പഞ്ചമഹായജ്ഞങ്ങളെയും അനുഷ്ഠിക്കണം.