ശ്ലോകം
അർത്ഥം
ശിവഗിരിയെ വർണ്ണിക്കുമ്പോൾ ഭ്രാജിഷ്ണു, ആധൗതപാദൻ, സശ്രീകൻ, ഭക്താനന്ദപ്രവവർദ്ധനൻ, വിഖ്യാതൻ, രമ്യൻ, മഹാൻ, എന്നീ വിശേഷണങ്ങൾ കൊണ്ട് ഒരു യോഗിയുടെയോ മഹാത്മാവിൻ്റെയോ പ്രതീതി വരുന്നുണ്ട്. ഇതിനു സമാസോക്ത്യലങ്കാരമെന്നു പറയും. ഈ വർക്കല എന്ന സ്ഥലത്തിനു രത്നമകുടമായി ശോഭിക്കുന്നവനും വിചിത്രങ്ങളായ പുഷ്പങ്ങളോടും കായ്കനികളോടും കൂടിയ വൃക്ഷലതാദികളാൽ പരിശോഭിതനും ഭക്തൻമാർക്ക് അഭീഷ്ടത്തെ നൽകുന്ന അക്ഷരസ്വരൂപിണിയായ വിദ്യാദേവതയാൽ അനുഗൃഹീതനും അമൃതിനു തുല്യമായ പരിശുദ്ധ ജലത്തിന്റെ പ്രവാഹത്താൽ നിത്യവും പാദത്തെ കഴുകുന്നവനും ഭക്തൻമാർക്ക് ആനന്ദത്തെ കൊടുക്കുന്നവനും ധർമ്മരാജ്യത്തിൽ പ്രസിദ്ധനും മഹാനുമായ ശിവഗിരിയെന്നു പേരുള്ള ഒരു കുന്നുണ്ട്.