All Dharmam chaptersChapter 2
SREE NARAYANA DHARMAM · VERSES & MEANING

വർക്കല വർണ്ണന

Varkala Varnnana

✳
Aa 100%
Passage 1

ശ്ലോകം

പാവനേ സഹ്യപാദേത്ര കേരളേ ധർമ്മരാജിതേ പ്രാക് കണ്വമുനിശാർദ്ദൂലതപോ ദീപ്ത്യാ വിരാജിതഃ 2 ശ്രീമജ്ജനാർദ്ദനക്ഷേത്ര പ്രസാധനപരിഷ്കൃതഃ കേരാമ്രപനസാശോകകദലീപൂഗസംകുലഃ 3 പരസ്പരാശ്ശിഷ്ടപർണ്ണൈർവാരിതാർക്കമരീചിഭിഃ ജംബൂദ്രുമൈശ്ചോപകുലം നീലയാ കുല്യയാ തഥാ 4 ഗമാഗമാർത്ഥം നൗകാ നാമർഹയാ ച സുരംഗയാ നിത്യസ്യന്ദിസ്വച്ഛജലപ്രണാളീ പരിപാവിതഃ 5 പാരംഗാമ്രൈർവിശാലൈശ്ചവ്രീഹിക്ഷേത്രൈസ്സമന്തതഃ സുഗന്ധിഭിശ്ചപുന്നാഗൈർമ്മാലക്ഷേത്രൈശ്ചരഞ്ജിതഃ 6

അർത്ഥം

പരിപാവനമായ സഹ്യാദ്രിയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്നതും ധർമ്മത്താലും ധാർമ്മികൻമാരാലും പ്രശോഭിക്കുന്നതുമായ ഈ ധർമ്മരാജ്യത്തിൽ കണ്വമുനിയുടെ തപശ്ശക്തികൊണ്ടു പ്രശോഭിക്കുന്നതും ശ്രീജനാർദ്ദനസ്വാമിക്ഷേത്ര സാമീപ്യത്താൽ മനോഹരവും തെങ്ങ്, മാവ്, പ്ലാവ്, അശോകം, വാഴ, കമുക്, ഇവകളാൽ അലംകൃതവും തോട്, തുരങ്കം, കുഴൽ വെള്ളം, ഇവകളുള്ളതും പറങ്കിമാവ്, പാടങ്ങൾ, സുഗന്ധമുള്ള പുന്നമരങ്ങൾ, വേപ്പുകൾ, പലവിധ സസ്യങ്ങൾ ഇവകളാൽ അലംകൃതവുമായ വർക്കല എന്നു പ്രസിദ്ധിയുള്ള ദേശം ശോഭിക്കുന്നുണ്ട്.

Read plain textText updated

Cite this chapter · അവലംബം

Sree Narayana Dharmam. വർക്കല വർണ്ണന (Varkala Varnnana). Anandham. Text updated 2026-09-25. https://anandham.online/dharmam/varkala-varnnana

✳

Take a moment. Let the words settle.

Verses and Malayalam explanations provided by the library editor.