All krithisEthics & compassion
SREE NARAYANA GURU · ORIGINAL TEXT

ജാതി നിർണയം

Jathi Nirnayam

✳
Aa 100%
ജാതിനിര്‍ണ്ണയം 1 മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ഗോത്വം ഗവാം യഥാ ന ബ്രാഹ്മണാദിരസ്യൈവം ഹാ! തത്ത്വം വേത്തി കോƒപി ന. 2 ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍. 3 ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം. 4 നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും പറയന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍? 5 പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍. 6 ഇല്ല ജാതിയിലൊന്നുണ്ടോ വല്ലതും ഭേദമോര്‍ക്കുകില്‍ ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ?

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. ജാതി നിർണയം (Jathi Nirnayam). Anandham. Text updated 2026-09-24. https://anandham.online/krithis/jathi-nirnayam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.